പി. കേശവദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. കേശവദേവ്
Kesavadev.jpg
ജനനം 1904 ജൂലൈ 20(1904-07-20)
കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം
മരണം 1983 ജൂലൈ 1(1983-07-01) (പ്രായം 78)
തിരുവനന്തപുരം
തൊഴിൽ നോവലിസ്റ്റ്, കഥാകൃത്ത്
ജീവിത പങ്കാളി(കൾ) സീതാലക്ഷ്മി ദേവ്
വെബ്സൈറ്റ് http://www.kesavadev.net

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം - 1904, മരണം - 1983). എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് അദ്ദേഹം ജനിച്ചത്. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.

ജീവിതരേഖ[തിരുത്തുക]

1904 ൽ പറവൂരിൽ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രത്കരിച്ച എഴുത്തുകാരനാണ്‌. അധികാരി വർഗത്തെ എതിർക്കുന്ന ആശയങ്ങൾക്ക് പ്രചാരണം നൽകി. മനുഷ്യ സ്നേഹിയായ ഒരു കഥാകാരൻ കൂടിയായിരുന്നു അദ്ദേഹം. അന്നത്തെ നാടകം, ദീനാമ്മ, ജീവിത ചക്രം, ഭാവി വരൻ തുടങ്ങിയ കഥാ സമാഹാരങ്ങൾ. ഓടയിൽ നിന്ന്, കണ്ണാടി, ഭ്രാന്താലയം, അയൽക്കാർ, നടി തുടങ്ങിയ നോവലുകൾ രചിച്ചിട്ടുണ്ട്. അയൽക്കാർ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച നോവലാണ്‌ കണ്ണാടി. ഇത്രയേറെ ജീവിതയാതനകൾ അനുഭവിച്ച എഴുത്തുകാരൻ മലയാളത്തിൽ വിരളമാണ് . ഓടയിൽ നിന്ന് എന്ന നോവൽ സിനിമ ആക്കിയിട്ടുണ്ട് . 1983 ൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

നോവൽ[തിരുത്തുക]

 • ഓടയിൽ നിന്ന് (1940)
 • ഭ്രാന്താലയം (1949)
 • അയൽക്കാർ (1953)
 • റൌഡി (1958)
 • കണ്ണാടി (1961)
 • സ്വപ്നം (1967)
 • എനിക്കും ജീവിക്കണം (1973)
 • ഞൊണ്ടിയുടെ കഥ (1974)
 • വെളിച്ചം കേറുന്നു (1974)
 • ആദ്യത്തെ കഥ (1985)
 • എങ്ങോട്ട് (1985)

ചെറുകഥകൾ[തിരുത്തുക]

 • അന്നത്തെ നാടകം (1945‌‌)
 • ഉഷസ്സ് (1948)
 • കൊടിച്ചി (1961)

നാടകം[തിരുത്തുക]

 • നാടകകൃത്ത് (1945)
 • മുന്നോട്ട് (1947)
 • പ്രധാനമന്ത്രി (1948)
 • ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953)
 • ചെകുത്താനും കടലിനുമിടയിൽ (1953)
 • മഴയങ്ങും കുടയിങ്ങും (1956)
 • കേശവദേവിന്റെ നാടകങ്ങൾ (1967)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._കേശവദേവ്&oldid=2842917" എന്ന താളിൽനിന്നു ശേഖരിച്ചത്