Jump to content

തൊഴിലാളി (പത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊഴിലാളി (പത്രം)

1924 ൽ തിരുവിതാംകൂ‍ർ ലേബർ അസോസിയേഷന്റെ ഉടമസ്ഥതയിൽ ആലപ്പുഴ നിന്നും വ്യാഴാഴ്ച തോറും പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമാണ് തൊഴിലാളി. പി.കെ. ബാവയായിരുന്നു പത്രാധിപർ.[1] ആദ്യം ദ്വൈവാരികയായും പിന്നീട് വാരികയായും പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ കെടാമംഗലം പപ്പുക്കുട്ടി, തുടങ്ങിയവർ ഈ പത്രത്തിൽ സ്ഥിരമായി എഴുതിയിരുന്നു. തൊഴിലാളി പത്രം ആരംഭിച്ച് അഞ്ചാംവർഷം സി.പി. രാമസ്വാമിഅയ്യർ ഇത് നിരോധിച്ചു. [2] 1937 ൽ ഒരു വിശേഷാൽ പ്രതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂലധനത്തിന്റെ ചില ഭാഗങ്ങൾ തർജ്ജിമ ചെയ്ത് തൊഴിലാളി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1938 ൽ പ്രസിദ്ധീകരണം നിലച്ചു.

ചരിത്രം

[തിരുത്തുക]

വാടപ്പുറം ബാവ എന്ന തൊഴിലാളിയുടെ നേതൃത്വത്തിലാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ ആരംഭിക്കുന്നത്.[3] തൊഴിലാളിക്കൊരു സംഘടനയും പത്രവും സഹകരണസംഘവും എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ചു. യൂണിയൻ സ്ഥാപകനായ ബാവ പിന്നീട് എമ്പയർ കയർ ഫാക്ടറിയിൽ സ്വീകരിച്ച സമര വിരുദ്ധ നിലപാടു മൂലം യൂണിയനിൽ നിന്നു നീക്ക ചെയ്യപ്പെട്ടു. തൊഴിലാളി പത്രവും പത്രാധിപത്യവും കെ.സി. ഗോവിന്ദന് കൈമാറി. 1938 വരെ അദ്ദേഹമായിരുന്നു പത്രത്തിന്റെ പ്രസാധകൻ. വാസു വാദ്ധ്യാ‍ർ, പി.എസ്. മുഹമ്മദ്, എം.എസ്. അനിരുദ്ധൻ, വി.കെ. വേലായുധൻ എന്നിവർ വിവിധ കാലങ്ങളിൽ പത്രാധിപന്മാരായി. 1933ൽ കേശവദേവും 1935ൽ ആർ. സുഗതനും പത്രാധിപന്മാരായി.[1] ദേവിന്റെ നേതൃത്വത്തിൽ പത്രത്തിന്റെ പ്രചാരം രണ്ടായിരത്തിലധികമായി. ത്രീ പോക്രീസ് ഓഫ് പറവൂർ എന്ന് ദേവ് തന്നെ വിശേഷിപ്പിച്ച കെടാമംഗലം, രാമദാസ്, ദേവ് എന്നിവർ തൊഴിലാളിയുടെ ഉള്ളടക്കത്തിന് പുതിയ മാനങ്ങൾ നൽകി.[4]

തിരുവനന്തപുരത്തെ വിദ്യാർത്ഥി മർദ്ദനത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സർക്കാർ പത്രം നിരോധിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 തോമസ് ഐസക് (2017). ആലപ്പുഴയുടെ സമരപാത. തിരുവനന്തപുരം: ചിന്ത. pp. 49–65. ISBN 9386364980.
  2. "വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്". മാതൃഭൂമി. 31 March 2021. Archived from the original on 2021-05-16. Retrieved 16 May 2021.
  3. "വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്". മാതൃഭൂമി. 31 March 2021. Archived from the original on 2021-05-16. Retrieved 16 May 2021.
  4. പി. കേശവദേവ് (1959). എതിർപ്പ്. കോട്ടയം: ഡി.സി. ബുക്സ്. pp. 320–326. ISBN 9788126453108.
"https://ml.wikipedia.org/w/index.php?title=തൊഴിലാളി_(പത്രം)&oldid=3970571" എന്ന താളിൽനിന്ന് ശേഖരിച്ചത്