കെടാമംഗലം പപ്പുക്കുട്ടി
ദൃശ്യരൂപം

ജനകീയപക്ഷത്തു നിന്ന് കവിതകൾ രചിച്ച സാഹിത്യകാരനായിരുന്നു കെടാമംഗലം പപ്പുക്കുട്ടി.
ജീവിതരേഖ
[തിരുത്തുക]കെടാമംഗലം എന്ന പേരിൽ അറിയപ്പെടുന്ന പപ്പുക്കുട്ടി വടക്കൻ പറവൂരിൽ കെ.യു. രാമന്റേയും വി.കെ. താച്ചിയുടേയും പുത്രനായി ജനിച്ചു. തിരുവന്തപുരം ലോ കോളേജിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം പറവൂർ കോടതിയിൽ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ചു. രാഷ്ട്രീയ, തൊഴിലാളിസംഘടനാപ്രവർത്തകനുമായിരുന്നു.[1]
കൃതികൾ
[തിരുത്തുക]കാവ്യ സമാഹാരം
[തിരുത്തുക]- പൂവിതളും കാരമുള്ളും
- അതിലാളനം
- ആശ്വാസനിശ്വാസം
- കടത്തുവഞ്ചി
- ഞങ്ങൾ - ചോദിക്കും
- അവൾ - പറന്നു
- മന്ത്രിയുടെ മകൾ
- ആമയും പെൺസിംഹവും
കഥാസമാഹാരം
[തിരുത്തുക]- വയലും ഹൃദയവും
നോവൽ
[തിരുത്തുക]വെള്ളിക്കുന്തം
ജീവചരിത്രം
[തിരുത്തുക]- ഞാൻ കണ്ട കേസരി
- കവികളുടെ കേസരി
പുരസ്കാരങ്ങൾ
[തിരുത്തുക]- തിരുവിതാംകൂർ ലേബർ അസോസിയേഷൻ അദ്ദേഹത്തെ തൊഴിലാളികവിയായി പ്രഖ്യാപിച്ച് സ്വർണ്ണമുദ്ര നൽകി ആദരിച്ചു.