കെടാമംഗലം പപ്പുക്കുട്ടി
(Kedamangalam Pappukutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനകീയപക്ഷത്തു നിന്ന് കവിതകൾ രചിച്ച സാഹിത്യകാരനായിരുന്നു കെടാമംഗലം പപ്പുക്കുട്ടി.
ജീവിതരേഖ[തിരുത്തുക]
കെടാമംഗലം എന്ന പേരിൽ അറിയപ്പെടുന്ന പപ്പുക്കുട്ടി വടക്കൻ പറവൂരിൽ കെ.യു. രാമന്റേയും വി.കെ. താച്ചിയുടേയും പുത്രനായി ജനിച്ചു. തിരുവന്തപുരം ലോ കോളേജിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം പറവൂർ കോടതിയിൽ വക്കീലായി പ്രാക്റ്റീസ് ആരംഭിച്ചു. രാഷ്ട്രീയ, തൊഴിലാളിസംഘടനാപ്രവർത്തകനുമായിരുന്നു.[1]
കൃതികൾ[തിരുത്തുക]
കാവ്യ സമാഹാരം[തിരുത്തുക]
- പൂവിതളും കാരമുള്ളും
- അതിലാളനം
- ആശ്വാസനിശ്വാസം
- കടത്തുവഞ്ചി
- ഞങ്ങൾ - ചോദിക്കും
- അവൾ - പറന്നു
- മന്ത്രിയുടെ മകൾ
- ആമയും പെൺസിംഹവും
കഥാസമാഹാരം[തിരുത്തുക]
- വയലും ഹൃദയവും
നോവൽ[തിരുത്തുക]
വെള്ളിക്കുന്തം
ജീവചരിത്രം[തിരുത്തുക]
- ഞാൻ കണ്ട കേസരി
- കവികളുടെ കേസരി
പുരസ്കാരങ്ങൾ[തിരുത്തുക]
- തിരുവിതാംകൂർ ലേബർ അസോസിയേഷൻ അദ്ദേഹത്തെ തൊഴിലാളികവിയായി പ്രഖ്യാപിച്ച് സ്വർണ്ണമുദ്ര നൽകി ആദരിച്ചു.