ഉള്ളടക്കത്തിലേക്ക് പോവുക

സക്കറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സക്കറിയ
സക്കറിയ കൊല്ലത്ത് 2025
സക്കറിയ കൊല്ലത്ത് 2025
ജനനം1945
കോട്ടയം, കേരളം
തൊഴിൽചെറുകഥാകൃത്ത് എഴുത്തുകാരൻ
ഭാഷമലയാളം
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)(ഒരിടത്ത്)2004
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം

മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ.

ജീവിതരേഖ

[തിരുത്തുക]

1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[1] തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ സംഘ് പരിവാർ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു.[2] 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.[3][4]

സക്കറിയയുടെ പ്രഭാഷണം

പുസ്തകങ്ങൾ

[തിരുത്തുക]

മലയാളം

ഇംഗ്ലീഷ്

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.loc.gov/acq/ovop/delhi/salrp/paulzacharia.html
  2. Frontline Archived 2008-03-23 at the Wayback Machine
  3. "Zacharia attacked". Expressbuzz. Retrieved 2010 January 27. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "VS, Baby condemn attack on Zacharia". The Hindu. Archived from the original on 2010-01-15. Retrieved 2010 January 27. {{cite news}}: Check date values in: |accessdate= (help)
  5. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  6. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 നവംബർ 1
  7. "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Retrieved 2013 ഒക്ടോബർ 12. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: deprecated archival service (link)
  8. "സക്കറിയ: കഥയെഴുത്തിന്റെ കളിക്കളത്തിലെ ഉന്നം തെറ്റാത്ത സ്ട്രൈക്കർ". Retrieved 2020-11-02.
  9. മാതൃഭൂമി സാഹിത്യപുരസ്കാരം സക്കറിയക്ക്, മാതൃഭൂമി

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സക്കറിയ&oldid=4616024" എന്ന താളിൽനിന്ന് ശേഖരിച്ചത്