തോട്ടത്തിൽ രവീന്ദ്രൻ
ദൃശ്യരൂപം
കോഴിക്കോട് കോർപ്പറേഷന്റെ മുൻ മേയറും സി.പി.ഐ. (എം) നേതാവുമാണ് തോട്ടത്തിൽ രവീന്ദ്രൻ. 2000 മുതൽ 2005 വരെയുള്ള കാലത്തും കോഴിക്കോട് മേയർ ആയി രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ തുടർച്ചയായി നാലു തവണ കൗൺസിലറായിരുന്ന അദ്ദേഹം കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായി ചുമതല വഹിച്ചു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലത്തിൽനിന്ന് കേരളനിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പരേതരായ എം.സി. അപ്പുക്കുട്ടൻ നായരുടെയും തോട്ടത്തിൽ ജാനകിയമ്മയുടെയും മകനായി 1947-ലാണ് രവീന്ദ്രൻ ജനിച്ചത്. വത്സലയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.