എ. പ്രദീപ്കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാം കേരള നിയമ സഭയിലെ അംഗമാണ് എ. പ്രദീപ് കുമാർ (15 മേയ് 1964). കോഴിക്കോട് വടക്ക് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം നിയമ സഭയിലും കോഴിക്കോടു നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ചേലക്കാട് ഗോപാലകൃഷ്ണക്കുറുപ്പിന്റെയും കമലാക്ഷിയുടെയും മകനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചു. കോഴിക്കോട് സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചു. 2003 - 07 കാലയളവിൽ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/13kla/mem/a_pradeepkumar.htm
"https://ml.wikipedia.org/w/index.php?title=എ._പ്രദീപ്കുമാർ&oldid=2362103" എന്ന താളിൽനിന്നു ശേഖരിച്ചത്