കെ. ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ബാബു

എറണാകുളം ജില്ലയിൽ നിന്നുള്ള ഒരു കോൺഗ്ഗ്രസ്സ് (ഐ) നേതാവാണ് കെ. ബാബു.(ജനനം:1951 ജൂൺ 2). 2016 വരെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയിരുന്ന ഇദ്ദേഹം പതിമൂന്നാം കേരള നിയമസഭയിലെ കേരള സംസ്ഥാനത്തിന്റെ എക്സൈസ് വകുപ്പ് മന്ത്രിയും ആയിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ 2-ന് ജനിച്ച കെ. ബാബു കെ.എസ്‌.യുവിലൂടെയാണ് രാഷ്‌ട്രീയത്തിലേക്കു പ്രവേശിച്ചത്. 1977-ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്‌ ചെയർമാനായിരുന്നു. 1977-ൽ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാപ്രസിഡന്റായും പിന്നീടു യൂത്ത്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ്‌ യൂണിയൻ പ്രസ്‌ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു.

അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം. അങ്കമാലി ഫൈൻ ആർട്‌സ് സൊസൈറ്റി സ്ഥാപകനായ[2] കെ. ബാബു ഇപ്പോൾ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമാണ്.[3]

1991-ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.എം. ലോറൻസ് എന്ന പ്രമുഖ സി.പി.ഐ(എം) നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മേയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ്, തുറുമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. ബാർ കോഴ വിവാദത്തിൽ ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജി വെച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടർന്ന് ഇദ്ദേഹം രാജി പിൻവലിച്ചു.

കുടുംബം[തിരുത്തുക]

അഡ്വ. കെ.എൻ. വേലായുധൻ എന്ന മുൻമന്ത്രിയുടെ മകളായ ഗീതയാണ് ഭാര്യ . ഐശ്വര്യ, ആതിര എന്നിവരാണ് മക്കൾ

അവലംബം[തിരുത്തുക]

  1. ഇനി മന്ത്രി കെ.ബാബു, മാതൃഭൂമി, 2011 മേയ് 22
  2. കാൽപ്പന്തുകളത്തിൽനിന്ന്‌ മന്ത്രിപദത്തിലേക്ക്‌, മംഗളം, 2011 മേയ് 22
  3. tabId=11&programId=1073753765&BV_ID=@@@&contentId=9367463&contentType=EDITORIAL&articleType=Malayalam%20News കെ.ബാബു: ജനകീയ തന്ത്രങ്ങളുടെ വിജയം, മലയാള മനോരമ, 2011 മേയ് 22
"https://ml.wikipedia.org/w/index.php?title=കെ._ബാബു&oldid=3507504" എന്ന താളിൽനിന്ന് ശേഖരിച്ചത്