കെ. ശങ്കരനാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

K Sankaranarayanan
21st Governor of Maharashtra
ഔദ്യോഗിക കാലം
22 January 2010 – 24 August 2014
മുൻഗാമിS C Jamir
പിൻഗാമിC. Vidyasagar Rao
Governor of Assam
ഔദ്യോഗിക കാലം
26 June 2009 – 27 July 2009
മുൻഗാമിShiv Charan Mathur
പിൻഗാമിSyed Sibtey Razi
13th Governor of Arunachal Pradesh
ഔദ്യോഗിക കാലം
4 September 2007 – 26 January 2008
മുൻഗാമിS. K. Singh
പിൻഗാമിJoginder Jaswant Singh
വ്യക്തിഗത വിവരണം
ജനനം (1932-10-15) 15 ഒക്ടോബർ 1932  (88 വയസ്സ്)
Kerala
ദേശീയതIndian
രാഷ്ട്രീയ പാർട്ടിIndian National Congress
പങ്കാളി(കൾ)Prof K Radha
മക്കൾ1 daughter

മുൻ സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ. ശങ്കരനാരായണൻ (ജനനം: 15 ഒക്ടോബർ 1932)[1]

ജീവിതരേഖ[തിരുത്തുക]

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.[2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.

പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് ജയിച്ചു.

1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.

1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.[3]

സംസ്ഥാന ഗവർണർ[തിരുത്തുക]

2010 മുതൽ 2014 വരെ മഹാരാഷ്ട്രയിലെ ഗവർണറായിരുന്നു .നാഗാലാന്റ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4] ഗവർണറായി നിയമിക്കപ്പെടുന്നതിനു മുൻപ് ഇദ്ദേഹം എ.കെ. ആന്റണി, കെ. കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പല കോൺഗ്രസ് ഗവണ്മെന്റുകളിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. [5]

അരുണാചൽ പ്രദേശ് സംസ്ഥാനത്തിന്റെ അധിക ചുമതലയും ഗവർണർ എസ്.കെ. സിങ്ങ് അവധിയിലായിരുന്നപ്പോൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനായി ഇദ്ദേഹം സത്യപ്രതിജ്ഞയെടുത്തത് 2007 ഏപ്രിൽ 7-നായിരുന്നു. പിന്നീട് 2007 സെപ്റ്റംബർ 4-ന് ഇദ്ദേഹം അരുണാചൽ പ്രദേശ് ഗവർണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. [6][7]2008 ജനുവരിയിൽ ജോഗീന്ദർ ജസ്വന്ത് സിങ്ങ് അരുണാചൽ പ്രദേശ് ഗവർണറാകുന്നതുവരെ ഇദ്ദേഹം ഈ അധിക ചുമതല വഹിച്ചു. 2010 ജനുവരി 22-ന് ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. [8] 2011 ഓഗസ്റ്റ് 27-ന് ഇദ്ദേഹം ഗോവയുടെ ഗവർണർ എന്ന അധിക ചുമതല വഹിച്ചിരുന്നു. ഇത് 2012 മേയ് 4 വരെ തുടർന്നു.[9]

2012 മേയ് മാസത്തിൽ ഇദ്ദേഹം വീണ്ടും മഹാരാഷ്ട്ര ഗവർണറായി നിയമിതനായി[10] 2014 ഓഗസ്റ്റിൽ ഒരു വിവാദത്തെത്തുടർന്ന് രാജിവയ്ക്കുന്നതുവരെ തത്സ്ഥാനത്ത് തുടർന്നു. ഇപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് കഴിയുന്നു. പരേതയായ രാധയാണ് ഭാര്യ. ഒരു മകളുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [11]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 പാലക്കാട് നിയമസഭാമണ്ഡലം കെ.ശങ്കരനാരായണൻ കോൺഗ്രസ് യു.ഡി.എഫ് ടി.കെ.നൗഷാദ് സി.പി.എം എൽ.ഡി.എഫ്
1991 ഒറ്റപ്പാലം നിയമസഭാമണ്ഡലം വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്. കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഒറ്റപ്പാലം നിയമസഭാമണ്ഡലം കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്.
1982 ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം ഇ. പത്മനാഭൻ സി.പി.എം എൽ.ഡി.എഫ് കെ.ശങ്കരനാരായണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
1980 ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം കെ.ശങ്കരനാരായണൻ കോൺഗ്രസ് (ഐ) എം.പി.കുഞ്ഞ് സി.പി.എം എൽ.ഡി.എഫ്
1977 തൃത്താല നിയമസഭാമണ്ഡലം കെ.ശങ്കരനാരായണൻ കോൺഗ്രസ് യു.ഡി.എഫ് പി.പി.കൃഷ്ണൻ സി.പി.എം എൽ.ഡി.എഫ്

അവലംബം[തിരുത്തുക]

 1. https://www.manoramaonline.com/news/kerala/09-pkf-sankaranarayanan-on-udf.html
 2. http://www.niyamasabha.org/codes/members/m601.htm
 3. http://www.niyamasabha.org/codes/members/m41.htm
 4. "Narayanan appointed West Bengal Governor; Shivraj Patil for Punjab". The Hindu. 16 January 2010. ശേഖരിച്ചത് 23 January 2010.
 5. "K Sankaranarayanan is new Nagaland Governor", Times of India, January 19, 2007.
 6. "Tiwari appointed new Andhra governor", IST, TNN (The Times of India), August 20, 2007.
 7. "Sankaranarayan takes additional charge as Arunachal Governor", PTI (The Hindu), September 4, 2007.
 8. "Sankaranarayanan sworn in Maharashtra Governor". Press Trust of India. 22 January 2010. ശേഖരിച്ചത് 23 January 2010.
 9. "Former SPG chief BV Wanchoo new Goa Governor". Daily News and Analysis. 28 April 2012. ശേഖരിച്ചത് 7 May 2012.
 10. "ഗവർണർ കെ. ശങ്കരനാരായണന് 80-ആം പിറന്നാൾ". മലയാള മനോരമ. 16 ഒക്റ്റോബർ 2012. ശേഖരിച്ചത് 12 മാർച്ച് 2013. Check date values in: |date= (help)
 11. http://www.ceo.kerala.gov.in/electionhistory.html
ഔദ്യോഗിക പദവികൾ
മുൻഗാമി
എസ്.കെ. സിങ്ങ്
അരുണാചൽ പ്രദേശ് ഗവർണർ
2007–2008
Succeeded by
ജോഗീന്ദർ ജസ്വന്ത് സിങ്ങ്
മുൻഗാമി
ശിവ് ചരൺ മാഥുർ
ആസാം ഗവർണർ
2009
Succeeded by
സയദ് സിബ്‌തേ റാസി
മുൻഗാമി
എസ്.സി. ജാമിർ
മഹാരാഷ്ട്ര ഗവർണർ
2010–2014
Succeeded by
സി. വിദ്യാസാഗർ റാവു


Persondata
NAME Sankaranarayanan, K.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1931
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കെ._ശങ്കരനാരായണൻ&oldid=3525035" എന്ന താളിൽനിന്ന് ശേഖരിച്ചത്