ഒ.എസ്. അംബിക
ദൃശ്യരൂപം
കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകയും പതിനഞ്ചാം കേരള നിയമസഭയിൽ 2021 മുതൽ ആറ്റിങ്ങൽ മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് ഒ.എസ്. അംബിക. 2021-ലെ തിരഞ്ഞെടുപ്പിൽ 31636 വോട്ടുകൾക്കാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഒ.എസ് അംബിക വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയായ പി.സുധീറിനെയും യു.ഡി.എഫ്- ആർ.എസ്.പി സഖ്യ സ്ഥാനാർത്ഥിയായ എ. ശ്രീധരനെയും തോൽപിച്ചാണ് ഒ.എസ്.അംബിക വിജയിച്ചത്.
അംബിക രണ്ട് തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവുമാണ്.
അവലംബം
[തിരുത്തുക]- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.