ഒ.എസ്. അംബിക
ദൃശ്യരൂപം
(O.S. Ambika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒ.എസ്. അംബിക | |
|---|---|
| Member of the Kerala Legislative Assembly for ആറ്റിങ്ങൽ | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് May 2021 | |
| മുൻഗാമി | ബി. സത്യൻ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 30 May 1966 കേരള |
| രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകയും പതിനഞ്ച്, പതിനാറ് കേരള നിയമസഭകളിൽ 2021 മുതൽ ആറ്റിങ്ങൽ മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് ഒ.എസ്. അംബിക. 2026-ലെ തിരഞ്ഞെടുപ്പിൽ 13,375 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഒ.എസ് അംബിക വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയായ പി.സുധീറിനെയും യു.ഡി.എഫ് സഖ്യ സ്ഥാനാർത്ഥിയായ സന്തോഷ് ഭദ്രനെയും തോൽപിച്ചാണ് ഒ.എസ്.അംബിക വിജയിച്ചത്.
അംബിക രണ്ട് തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവുമാണ്.
അവലംബം
[തിരുത്തുക]- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്സ്". Retrieved 2021-05-03.