മുദാക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുദാക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°41′22″N 76°51′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾകൈപ്പറ്റിമുക്ക്, കല്ലിൻമൂട്, വാസുദേവപുരം, നെല്ലിമൂട്, പള്ളിയറ, അയിലം, പിരപ്പൻകോട്ടുകോണം, പാറയടി, വാളക്കാട്, പൊയ്കമുക്ക്, മുദാക്കൽ, ചെമ്പൂര്, കട്ടിയാട്, കൈപ്പള്ളിക്കോണം, കുരിയ്ക്കകം, ഊരൂപൊയ്ക, കോരാണി, ഇടയ്ക്കോട്, കട്ടയ്ക്കോണം, പരുത്തി
വിസ്തീർണ്ണം26.96 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ30,474 (2001) Edit this on Wikidata
• പുരുഷന്മാർ • 14,599 (2001) Edit this on Wikidata
• സ്ത്രീകൾ • 15,875 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.85 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G010305

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മുദാക്കൽ .[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം[തിരുത്തുക]

ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലിത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തിപ്പെട്ടു.

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

കുരുമുളക്, ചുക്ക് തുടങ്ങിയവ ഇവിടെ നിന്നും വ്യാപാരം ചെയ്തിരുന്നു. കൂടാതെ കല്ലറ, വെഞ്ഞാറമൂട്, വേങ്ങോട് ചന്തകളിൽ ഇവിടെ നിന്നും കാർഷികോൽപ്പന്നങ്ങൾ കൊണ്ടുപോയി വിറ്റിരുന്നു. വേലുത്തമ്പി ദളവ നിർമിച്ച ഒരു രാജപാത ഇവിടെ നിലനിൽക്കുന്നത്. അതിന്റെ ഒർമയായി ആനൂപാറയിലെ വഴിയമ്പലം (കുട്ടണാച്ചി) ഇപ്പൊഴും ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡ്, ആറ്റിങ്ങൽ ആയിലം റോഡ്, ഊരുപൊയ്ക അവനവഞ്ചേരി റോഡ്, പൂവണിത്തിൻ മൂട്ടിൽ റോഡ്, വാളക്കാട് നിന്ന് ഊരുപൊയ്കവഴി കോരാണി ചെമ്പകമംഗലം റോഡ് എന്നിവയാണ് പ്രധാന റോഡുകൾ.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

ചിറയിൻകീഴ് താലൂക്കിലെ മുദാക്കൽ, ഇളമ്പ, ഇടക്കോട്, എന്നീവി വില്ലേജുകളും അവനവഞ്ചേരി വില്ലേജിന്റെ കുറേ ഭാഗങ്ങളും ചേർത്ത് 15/08/1953-ൽ രൂപംകൊണ്ട മുദാക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കൃഷ്ണരരു ആയിരുന്നു.

അതിരുകൾ[തിരുത്തുക]

 • വാമനപുരം നദി, വാമനപുരം പഞ്ചായത്ത്
 • മാമം ആറ്, മംഗലാപുരം പഞ്ചായത്ത്
 • ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, കിഴുവലം പഞ്ചായത്ത്
 • നെñനാട്, മാണിക്കൽ പഞ്ചായത്ത്

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് കുന്നിൻ പ്രദേശം, ചരിവുപ്രദേശം, താഴ്വരകൾ, സമതലം, ചതുപ്പുപ്രദേശം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ചെമ്മണ്ണ്, വെട്ടുകൾ മണ്ണ്, ചരൽ മണ്ണ്, പശിമരാശി മണ്ണ്, മണലും ചരലും ചേർന്ന മണ്ണ്, കരിമണ്ണ്, പാറമണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ. വാമനപുരം നദിയും, മാമംആറും, ചെറുതും വലുതുമായ നിരവധി തോടുകളും ആണ് ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ[തിരുത്തുക]

ബ്രാഹ്മണകുടുംബത്തിന്റെ വക പള്ളിയറ ക്ഷേത്രം, വാസുദേവപുരം ക്ഷേത്രം, അമുന്തിരത്ത് ദേവീക്ഷേത്രം, ചെമ്പൂര് ആയിരവല്ലി ക്ഷേത്രം ,ആയിലം ശിവക്ഷേത്രം, ഇളമ്പ ശിവക്ഷേത്രം, ചിത്തൻ കുളങ്ങര ശാസ്താക്ഷേത്രം, ശ്രീ ഭൂതനാഥൻ കാവ് ക്ഷേത്രം,കോരാണി വാറുവിളാകം ദേവി ക്ഷേത്രം, കട്ടയിൽക്കോണം ഭഗവതി ക്ഷേത്രം,പൂവത്തറ തെക്കത് ദേവീ ക്ഷത്രം, കുഴിവിളാകത്ത് നാഗരുകാവ് ദേവീ ക്ഷേത്രം, ചെറുകയിൽ ഭഗവതി ക്ഷേത്രം, വാളക്കാട്, ആയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ളീം പള്ളികൾ പരുത്തൂർ ക്രിസ്ത്യൻ പള്ളി എന്നിവ ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. പാറയടി
 2. പൊയ്കമുക്ക്
 3. മുദാക്കൽ
 4. ചെമ്പൂര്
 5. കട്ടിയാട്
 6. കുരിയ്ക്കകം
 7. വാളക്കാട്
 8. കല്ലിൻമൂട്
 9. കൈപ്പള്ളിക്കോണം
 10. ഊരുപൊയ്ക
 11. കോരാണി
 12. ഇടയ്ക്കോട്
 13. കട്ടയ്ക്കോണം
 14. പരുത്തി
 15. കൈപ്പറ്റിമുക്ക്
 16. നെല്ലിമൂട്
 17. പള്ളിയറ
 18. അയിലം
 19. ഉയർന്നമല

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (മുദാക്കൽ ഗ്രാമപഞ്ചായത്ത്)