പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°41′0″N 76°56′51″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | പേരുമല, വെള്ളുമണ്ണടി, മുത്തിപ്പാറ, പുല്ലമ്പാറ, കൂനൻവേങ്ങ, പാണയം, ചുള്ളാളം, മാങ്കുഴി, മുക്കുടിൽ, ആട്ടുകാൽ, തേമ്പാംമൂട്, നാഗരുകുഴി, പാലാംകോണം, കുറ്റിമൂട്, പന്തപ്ലാവിക്കോണം |
ജനസംഖ്യ | |
ജനസംഖ്യ | 21,673 (2001) |
പുരുഷന്മാർ | • 10,682 (2001) |
സ്ത്രീകൾ | • 10,991 (2001) |
സാക്ഷരത നിരക്ക് | 86.39 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221807 |
LSG | • G010403 |
SEC | • G01048 |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുല്ലമ്പാറ .[1]. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]ആര്യ-ദ്രാവിഡ-ബൌദ്ധ സംസ്കാരങ്ങളുടെ സമ്മിശ്രമായ ചരിത്രമുള്ള പുല്ലമ്പാറ തിരുവിതാംകൂർ രാജാക്കൻമാരുടെ അധീനതയിലായിരുന്നു.
സ്ഥലനാമോൽപത്തി
[തിരുത്തുക]മാണിക്കൽ എന്ന മാണിക്യം കൂടുതൽ വിളയുന്ന പ്രദേശത്ത് കാലക്രമേണ പുൽമേടുകളും പാറക്കൂട്ടങ്ങളും വെട്ടിത്തെളിച്ചു കർഷകർ 'പുൽമ്പാറ' എന്ന് പേരിട്ടു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]സ്വാതന്ത്ര്യസമരസേനാനികളായിരുന്ന പൊന്നറ ശ്രീധരരുടെയും സോഷ്യലിസ്റായ എം.എൻ ഗോവിന്ദൻ നായരുടെയും പ്രവർത്തനമേഖലയിൽ ഈ പ്രദേശമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ കീഴിലുള്ള സർ.സി.പി.യുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ്സിന്റെ പ്രദേശിക സഭയുടെ നേതൃത്വത്തിൽ കല്ലറ-പാങ്ങോട് സമരം നടത്തി. ഈ സമരത്തിന് നേതൃത്വം നൽകിയത് പട്ടാളം കൃഷ്ണൻ, കൊച്ചപ്പിപിള്ള എന്നിവരെ തൂക്കിലേറ്റി പരീതുചട്ടമ്പി, വള്ളക്കടവ് മുഹമ്മദ് കുഞ്ഞ്, ഷാഹുൽ ഹമീദ്, മുഹമ്മദ് അഹ്ദുൾ ഖാദർ, പ്ളാവറ വാസുദേവൻപിള്ള, അബ്ബാസ് മുതലാളി എന്നിവർ സ്മരിക്കപ്പെടേണ്ടാവരാണ്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുന്നപ്ര-വയലാർ സമരം, കെ.എസ്.പി, തൊഴിലാളി പ്രസ്ഥാനങ്ങൾ, എ.കെ.ജി യുടെ നേതൃത്വത്തിൽ മിച്ചഭൂമി സമരം എന്നിവയും നടത്തി.
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]വെഞ്ഞാറമൂട്-പുത്തൻപാലം വഴി നെടുമങ്ങാട് ഞ.ഗ.ഢ. ബസ് 1951-ൽ ആദ്യ സർവീസ് ആരംഭിച്ചു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1953-ൽ രൂപീകൃതമായ പുല്ലമ്പാറ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് വയ്യക്കാവ് കൃഷ്ണപിള്ളയായിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ ഉയർന്ന പീഠഭൂമി, താഴ്വരകൾ, നദീതടം, ചരിവ്തലം, സമതലപ്രദേശം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ലാറ്ററേറ്റ് മണ്ണ്, മണൽ മണ്ണ്, നേരിയ തോതിൽ ചരൽ കലർന്ന ചെമ്മണ്ണ് എന്നിവ കാണപ്പെടുന്നു.
ജലപ്രകൃതി
[തിരുത്തുക]വാമനപുരം പുഴ, കുളങ്ങൾ, നിരവധി തോടുകൾ, നിരവധി നീരുറവകൾ എന്നിവയും വാമനപുരം നദിയുടെ പോഷകനദികളായ ചിറ്റാർ, മീൻമൂട് തോട് ചുള്ളാളം തോട് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]ചരിത്രപ്രസിദ്ധമായ വേങ്കമലവനദുർഗക്ഷേത്രം, വെള്ളാനിക്കര ശിവക്ഷേത്രം, ചുള്ളാളം ആയിരവല്ലി ക്ഷേത്രവും, തലയാറ്റുമല, പേരുമല മാണിക്കൻ, മുñമംഗലം, മുണ്ടൻ തടിക്കാട് പട്ടത്തിപ്പള്ളി മുസ്ളീം പള്ളികളും വാധ്യാരുകൂട്ടത്തെ ക്രിസ്ത്യൻ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. വേങ്കമല ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- പന്തപ്ളാവികോണം
- വെള്ളുമണ്ണടി
- കുറ്റിമൂട്
- പേരുമല
- മുത്തിപ്പാറ
- കൂനൻവേങ്ങ
- പാണയം
- ചുള്ളാളം
- പുല്ലമ്പാറ
- മുക്കുടിൽ
- തേമ്പാംമൂട്
- ആട്ടുക്കാൽ
- നാഗരുകുഴി
- പാലാംകോണം