കഴക്കൂട്ടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഴക്കൂട്ടം ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD
LSG
SEC

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്തായിരുന്നു കഴക്കൂട്ടം .[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായിരുന്നിത്. 2010-ൽ ഈ പഞ്ചായത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ ലയിച്ചുചേർന്നു.

പ്രാക് ചരിത്രം[തിരുത്തുക]

മാർത്താണ്ഡവർമയുടെ ശത്രുവൃന്ദത്തിൽപ്പെട്ട എട്ടുവീട്ടിൽ പിള്ളമാരിൽ ഉഗ്രപ്രതാപിയും പ്രഗൽഭനുമായിരുന്നു കഴക്കൂട്ടത്തുപിള്ള. പിള്ളയോടുള്ള വൈരാഗ്യം തീർക്കുവാനായി പിള്ളയുടെ കുടുംബം കുളംതോണ്ടിയതാണ് ഇന്ന് പുതുക്കുളങ്ങരയെന്ന പേരിൽ അറിയപ്പെടുന്നത്. കഴക്കൂട്ടത്തു പിള്ളയുടെ കുടുംബ ക്ഷേത്രമായ കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഇന്നും ഇവിടെ കാണാം. കഴക്കൂട്ട്ത്തു പിള്ളയുടെ ആയുധപുരയും കളരിയും നിലനിന്നിരുന്ന സ്ഥലമാണ് കലവറത്തോപ്പ്. എട്ടുതിരികൾ കത്തിക്കാവുന്നതും അഞ്ച് തട്ടുകൾ ഉള്ളതുമായ ഒരു കൽവിളക്ക് ഇന്നും ഒരു സ്മാരകമായി കുളത്തിന്റെ കരയിൽ നിലകൊള്ളുന്നു. കേണൽ മൺറോ കലവറത്തോപ്പിൽ താമസിച്ചിരുന്നതായി ചരിത്രരേഖകളിൽ കാണപ്പെടുന്നു[അവലംബം ആവശ്യമാണ്].

സ്ഥലനാമോൽപത്തി[തിരുത്തുക]

കഴക്കൂട്ടം ഓംശ്രീ മഹാദേവർ ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് കലക്കോട് മഹർഷി എന്ന ഋഷി വര്യൻ ആയിരുന്നുവെന്നും പിðക്കാലത്ത് കലക്കോട് എന്നത് ലോപിച്ച് കഴക്കൂട്ടം ആയതാണെന്നും പുരാതനകാല്ത്ത് അനവധി കഴകങ്ങൾ ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്നുവെന്നും കഴകങ്ങൾ കൂടിയിരുന്ന സ്ഥലമായതുകൊണ്ട് പിൽക്കാലത്ത് കഴക്കൂട്ടമായി മാറിയതാണെ

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

കഴക്കൂട്ടത്ത് പിള്ളയുടെ ആയുധപ്പുരയും, കളരിയും നിലനിന്നിരുന്ന സ്ഥലമാണ് ഇന്നത്തെ കലവറത്തോപ്പ്. എട്ടുതിരികൾ കത്തിക്കാവുന്നതും അഞ്ചു തട്ടുകൾ ഉള്ളതുമായ ഒരു കൽവിളക്ക് ഇന്നു ഒരു സ്മാരകമായി കുളത്തിന്റെ കരയിൽ നിലകൊള്ളുന്നു. സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ, അനുഗൃഹീത നാദസ്വര വിദ്വാനായ കഴക്കൂട്ടം ഭാർഗ്ഗവൻപിള്ള തുടങ്ങിയവർ ഇവിടത്തുകാരാണ്. നാടൻകലകളുടെയും കലാകാരൻമാരുടെയും കേന്ദ്രമായിരുന്നു കഴക്കൂട്ടം. പുരാതന കാലം മുതൽ ഇവിടെ കാക്കാരിശ്ശി നാടക സമിതികളുണ്ടായിരുന്നു. ഓട്ടൻതുള്ളൽ വിദഗ്ദ്ധനായ കുഞ്ഞിക്കുട്ടൻപിള്ള ഇവിടുത്തുകാരനായിരുന്നു. കമ്പടവുകളിയുടെ ഗ്രാമമാണ് പഞ്ചായത്തിലെ പാട്ടുവിളാകം വാർഡ്. കളരിപ്പയറ്റ്, തിരുവാതിരക്കളി, കരിമരുന്ന് പ്രയോഗം തുടങ്ങിയ കലകൾക്കും പേരുകേട്ട നാടാണ് കഴക്കൂട്ടം. ഗ്രാമോദ്ധാര സംഘം ഗ്രന്ഥശാലയും, ബാപ്പുജി സ്മാരക ഗ്രന്ഥശാലയുമാണ് ഏറ്റവും പഴക്കം ചെന്നവ.

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

പടയോട്ടക്കാലത്ത് തിരുവനന്തപുരത്തു നിന്നു തിരിച്ച് കഴക്കൂട്ടം ചിറയിൻകീഴ് തുടങ്ങിയ തീരപ്രദേശത്തുകൂടി കൊല്ലം വരെ പോകുന്ന റോഡ് ഉണ്ടായിരുന്നു. പണ്ടുകാലത്ത് ഈ പ്രദേശത്ത്നിന്ന് ധാരാളം കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി തിരുവനന്തപുരം പട്ടണംവരെ ദിവസവും കാൽനടയായി പോയി വന്നിരുന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1953-ൽ പഞ്ചായത്തുകൾ നിലവിൽ വന്നു. അതിനു മുമ്പ് 'കഴക്കൂട്ടം വില്ലേജ് യൂണിയൻ' എന്ന പേരിð അറിയപ്പെടുന്ന ഒരു സമിതിയാണ് ഭരിച്ചിരുന്നത്. ആദ്യകാല പ്രസിഡന്റ്-കാട്ടായിക്കോണം എം.കെ. സദാനന്ദൻ. 2010-ൽ കോർപ്പറേഷനിൽ ലയിച്ചുചേർന്നു.

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

കുന്നുകളും താഴ്വാരങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. ചരൽകലർന്ന ചുവന്ന മണ്ണ്, മണൽ കലർന്ന കറുത്ത മണ്ണ്, വളക്കൂറുള്ള പശിമരാശി മണ്ണ്, പാരമണ്ണ്, ചുവന്നമണ്ണ് തുടങ്ങിയവയാണ് മണ്ണിനങ്ങൾ.

ജലപ്രകൃതി[തിരുത്തുക]

തലക്കുളങ്ങൾ, തോടുകൾ തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ[തിരുത്തുക]

കഴക്കൂട്ടം ശ്രീമഹാദേവർ ക്ഷേത്രമാണ് കഴക്കൂട്ടത്തെ ഏറ്റവും പഴക്കമുള്ള ദേവാലയം. മടവൂർപ്പാറ ഗുഹാക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണെന്ന് പഴമക്കാർ പറയുന്നു. ഇത് ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത്, തൃജ്യോതിപുരം ക്ഷേത്രം,ജമാ അത്ത് പള്ളി , തുണ്ടത്തിലെ ലൂർദ് മാത ചർച്ച് എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

കഴക്കൂട്ടം ഠൌണിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരവും, പുതുക്കുളവും, മടവൂർപ്പാറയും മറ്റുമാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. പുരാവസ്തുവിന്റെ സംരക്ഷണയിലാണ് 1250 വർഷം പഴക്കമുള്ള മഠവൂർപ്പാറ ഗുഹാക്ഷേത്രം

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. കരിയിൽ
 2. ബ്ലോക്ക് ആഫീസ്
 3. വടക്കുംഭാഗം
 4. സൈനിക സ്കൂൾ
 5. ചന്തവിള
 6. തൃജ്യോതിപുരം
 7. മരുപ്പൻകോട്
 8. വാഴവിള
 9. ഉതിയറമൂല
 10. ആലിറേ
 11. മടവൂർപ്പാറ
 12. ശാസ്തവട്ടം
 13. തുണ്ടത്തിð
 14. മങ്ങാട്ടുകോണം
 15. പാട്ടുവിളാകം
 16. കിഴക്കുംഭാഗം
 17. തെക്കുംഭാഗം
 18. ടൗൺ വാർഡ്
 19. പാടിയ്ക്കവിളാകം

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കഴക്കൂട്ടം ഗ്രാമപഞ്ചായത്ത്)