അമ്പൂരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| അമ്പൂരി | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | തിരുവനന്തപുരം |
| ഉപജില്ല | കാട്ടാക്കട |
| ജനസംഖ്യ | 9,839 (2001[update]) |
| സമയമേഖല | IST (UTC+5:30) |
8°28′N 77°11′E / 8.47°N 77.19°E
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അമ്പൂരി . [2] പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് തമിഴ്നാടാണ്. തെക്കുഭാഗത്ത് വെള്ളറട ഗ്രാമപഞ്ചായത്തും തെക്കുപടിഞ്ഞാറ് ആര്യൻകോട് പഞ്ചായത്തും പടിഞ്ഞാറ് കള്ളിക്കാട് പഞ്ചായത്തുമാണ് മറ്റ് അതിരുകൾ. നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ വനത്താൽ ചുറ്റപ്പെട്ടതാണ് അമ്പൂരിയുടെ കിഴക്കുഭാഗം.
| കള്ളിക്കാട് | കള്ളിക്കാട് | തമിഴ്നാട് |
| കള്ളിക്കാട് ഒറ്റശ്ശേഖരമംഗലം | നെയ്യാർ വന്യജീവി സംരക്ഷണകേന്ദ്രം | |
| ആര്യങ്കോട്, | വെള്ളറട | തമിഴ്നാട് |
പശ്ചിമഘട്ടത്തിന്റെ താഴ് ഭാഗത്തായാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
- ↑ "തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ". Archived from the original on 2010-05-24. Retrieved 2010-06-11.