ഇലകമൺ ഗ്രാമപഞ്ചായത്ത്
ഇലകമൺ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°46′56″N 76°43′35″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | ഹരിഹരപുരം, തോണിപ്പാറ, കളിയിക്കൽ, ഇലകമൺ, ഊന്നിൻമൂട്, കിഴക്കേപ്പുറം, വേങ്കോട്, ശാസ്താംനട, പാളയംകുന്ന്, കളത്തറ, കടവിൻകര, അയിരൂർ, മൂലഭാഗം, വിളപ്പുറം, കായൽപ്പുറം, കെടാകുളം |
ജനസംഖ്യ | |
ജനസംഖ്യ | 21,523 (2001) |
പുരുഷന്മാർ | • 10,185 (2001) |
സ്ത്രീകൾ | • 11,338 (2001) |
സാക്ഷരത നിരക്ക് | 88.4 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221812 |
LSG | • G010103 |
SEC | • G01070 |
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇലകമൺ.[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]പണ്ടത്തെ ദേശീങ്ങനാടിനെയും, വേണാടിനെയും വേർതിരിച്ചിരുന്ന അതിർത്തി ഇലങ്കമൺ പ്രദേശമായിരുന്നു. പാണ്ഡവൻമാർ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്ന് ഐതിഹ്യം.
വ്യവസായം
[തിരുത്തുക]1940കാലത്ത് കയർ വ്യവസായം ആയിരുന്നു ഇവിടത്തെ ഉപജീവനമാർഗ്ഗം, കെടാകുളത്തു ചാമ്പകടയിൽ ആയിരുന്നു ആദ്യത്തെകയർ വ്യവസായം തുടങ്ങിയത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]1905-ൽ ഇലങ്കമണ്ണിൽ ഒരു വൈദ്യശാലയും അഞ്ചലാഫീസും സ്ഥാപിച്ചിരുന്നു.
കെടാകുളത്തു ഒരു ലൈബ്രറിയും ഉണ്ട് (നേതാജി മെമ്മോറിയൽ ലൈബ്രറി & റീഡിംഗ് റൂമും) ഉണ്ട് , 1999 - ഇത്പുതുക്കി പണിതു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1953-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. ഡോ. കെ. വാസുദേവനായരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.
അതിരുകൾ
[തിരുത്തുക]വടക്ക് : പൂതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകൾ. തെക്ക് : വർക്കല മുനിസിപാലിറ്റി കിഴക്ക് : ചെമ്മരുതി, നാവായ്ക്കുളം പഞ്ചായത്തുകൾ പടിഞ്ഞാറ് : ഇടവ നടയറക്കായൽ, പൂതക്കുളം പഞ്ചായത്തുകൾ.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, ചരിവുപ്രദേശം, താഴ്വരകൾ, നിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ഇടവ നടയറക്കായൽ, കുളങ്ങൾ, തോടുകൾ, നദികൾ ഇവയാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]- അയിരൂർ സെന്റ് തോമസ് ദേവാലയം
- അയിരൂർ അഞ്ചുമൂർത്തീ ക്ഷേത്രം
- കായൽപുരം മുസ്‍ലിം പള്ളി
- ഇലവും മൂട്ടിൽ ശാസ്താക്ഷേത്രം
- കെടാകുളം ശ്രീ ബാലസുബ്രമണ്യസ്വാമി ക്ഷേത്രം
- കെടാകുളം ശ്രീ നാരായണ ഗുരു മന്ദിരം (വർക്കല ശിവഗിരി മോഡൽ )
- കളത്തറ മുസ്‍ലിം പള്ളി
- വിളപ്പുറം മുസ്‍ലിം പള്ളി
- കെടാകുളം മണകുന്ന് വിള ശിവ ക്ഷേത്രം
- കടവിൻകര ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- തോണിപ്പാറ
- ഹരിഹരപുരം
- ഊന്നിൻമൂട്
- ഇലകമൺ
- കളീയ്ക്കൽ
- കിഴക്കേപ്പുറം
- വേങ്കോട്
- പാളയംകുന്ന്
- കടവിൻകര
- കളത്തറ
- മൂലഭാഗം
- അയിരൂർ
- കായൽപ്പുറം
- വിളപ്പുറം
- കെടാകുളം
അവലംബം
[തിരുത്തുക]