അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°40′34″N 76°45′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | നെടുങ്ങണ്ട, കായിക്കര ആശാൻ സ്മാരകം, കായിക്കര, കാപാലീശ്വരം, പുത്തൻ നട, മുടിപ്പുര, പൂത്തുറ, വലിയ പളളി, കോൺവെൻറ്, പഞ്ചായത്ത് ഓഫീസ്, മണ്ണാക്കുളം, അഞ്ചുതെങ്ങ് ജംഗ്ഷൻ, മാമ്പളളി, മുണ്ടുതുറ |
ജനസംഖ്യ | |
ജനസംഖ്യ | 16,732 (2001) |
പുരുഷന്മാർ | • 8,267 (2001) |
സ്ത്രീകൾ | • 8,475 (2001) |
സാക്ഷരത നിരക്ക് | 72.49 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221756 |
LSG | • G010301 |
SEC | • G01061 |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അഞ്ചുതെങ്ങ് .[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോർച്ചുഗീസുകാർ അഞ്ചുതെങ്ങിൽ കാലു കുത്തിയത്. 1498-ൽ കോഴിക്കോട് കാപ്പാട്ടിൽ കപ്പലിറങ്ങിയ പോർച്ചുഗീസുകാർ അഞ്ചുതെങ്ങിലും എത്തിച്ചേർന്നു. 1673-ൽ ഈസ്റിന്റ്യാ കമ്പനി ഇവിടെ പണ്ടകശാല തുറന്നു. 1684 കാലഘട്ടത്തിക് ആറ്റിങ്ങൽ റാണിയുടെ ഭരണത്തിൻ കീഴിലായിരുന്നു അഞ്ചുതെങ്ങ്. സൈനിക സാമഗ്രഹികൾ സംഭരിക്കുന്ന കേന്ദ്രം പോർച്ചുഗീസുകാർ അഞ്ചുതെങ്ങിൽ തുടങ്ങി. 1892-ൽ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പശ്ചിമതീത്തു ബോംബെ കഴിഞ്ഞാൽ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധ സങ്കേതമായിരുന്നു അഞ്ചുതെങ്ങ്.
സ്ഥലനാമോൽപത്തി
[തിരുത്തുക]അഞ്ചുശിഖരങ്ങളുളള ഒരു തെങ്ങുണ്ടായിരുന്നുവെന്നും ആ തെങ്ങിൽനിന്ന് ആവശ്യമുള്ള കായ്ഫലം കിട്ടിയിരുന്നുവെന്നും അങ്ങനെ അഞ്ചുതെങ്ങ് ആയി എന്നുമാണ് പറയപ്പെടുന്നത്.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]1721 ഏപ്രിൽ 15 ന് നാട്ടുകാർ 140 പേരടങ്ങുന്ന ഇംഗ്ളീഷ് സംഘത്തെ ആക്രമക്കുകയും കോട്ടവളയുകയും ചെയ്തു. ഈ ഉപരോധം 6 മാസം നീണ്ടുനിന്നു. തലശ്ശേരിയിൽ നിന്ന് സേന വന്ന് മോചിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായ ആദ്യത്തെ സംഘടിത മുന്നേറ്റമായിരുന്നു അത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വരക്ഷേത്രം (പുത്തൻ നട) സ്വാമി മഠം, ഇവ രïിലും പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവാണ്. ബോർഡ് ബോയ്സ് എൽ.പി.എസ്. കോന്നിയിലാണ് ആദ്യത്തെ സ്കൂൾ സ്ഥാപിതമായത്. ചെക്കും മൂട് കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു. കുമാരനാശാനും, വക്കം ഖാദറും ഈ പഞ്ചായത്തിന്റെ സന്തതികളാണ്. പ്രസിദ്ധമായ ഗുസ്തി മത്സരം ഇവിടെ നടന്നിരുന്നു. അഞ്ചുതെങ്ങ് കായലിൽ വള്ളം കളി പതിവായിരുന്നു.
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]1673-ൽ ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാ കമ്പനി ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഒരു പണ്ടകശാല തുറന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1928 മുതൽ അഞ്ചുതെങ്ങിൽ യൂണിയൻ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് റീ ഓർഗനൈസ് ചെയ്ത് 4 വാർഡാക്കി 1952-ൽ അഞ്ചുതെങ്ങിൽ ഒരു പഞ്ചായത്ത് വീണ്ടും ഉണ്ടാക്കി. ആദ്യകാല പ്രസിഡന്റ് ചന്ദ്രശേഖരൻ .
ഭൂപ്രകൃതി
[തിരുത്തുക]കുന്നിൽ ചരിവു പ്രദേശവും, തീരസമതലങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്ത്. എക്കർ മണ്ണ് കലർന്ന മണൽ ആണ് ഇവിടത്തെ മണ്ണിനങ്ങൾ. ചുറ്റും കടലും, കായലുമാണ് .
ആരാധനാലയങ്ങൾ
[തിരുത്തുക]ശ്രീജ്ഞാനേശ്വര ക്ഷേത്രം, സ്വാമിമഠം പുന്നതുപള്ളി, അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചർച്ച് ജോളി സ്പിരിറ്റ് ചർച്ച്. മാമ്പള്ളി നെടുങ്കïത്ത് ജുമാ മസ്ജിദ്, മുസ്ളീം ജമാ അത്ത് പള്ളി എന്നിവയാണ് ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- കായിക്കര ആശാൻ സ്മാരകം
- നെടുങ്ങണ്ട
- കായിക്കര
- കാപാലീശ്വരം
- മുടിപ്പുര
- പുത്തൻനട
- കൊച്ചുമേത്തൻ കടവ്
- വലിയപള്ളി
- പൂത്തുറ
- പഞ്ചായത്താഫീസ്
- അഞ്ചുതെങ്ങ് ജംഗ്ഷൻ
- മണ്ണാക്കുളം
- മാമ്പള്ളി