Jump to content

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°35′52″N 76°51′51″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾവെള്ളൂർ, കരിച്ചാറ, തിരുവെള്ളൂർ, കൊയ്ത്തൂർക്കോണം, കീഴാവൂർ, അണ്ടൂർക്കോണം, പള്ളിച്ചവീട്, പറമ്പിൽപ്പാലം, പായ്ച്ചിറ, കണിയാപുരം, കുന്നിനകം, തെക്കേവിള, ആലുംമൂട്, പള്ളിപ്പുറം, വലിയവീട്, ശ്രീപാദം, മൈതാനി, കണ്ടൽ
ജനസംഖ്യ
ജനസംഖ്യ26,201 (2001) Edit this on Wikidata
പുരുഷന്മാർ• 13,783 (2001) Edit this on Wikidata
സ്ത്രീകൾ• 12,418 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.78 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221763
LSG• G010701
SEC• G01027
Map

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അണ്ടൂർക്കോണം.[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

പ്രാക് ചരിത്രം[തിരുത്തുക]

ചെറിയകുന്നുകളും സമതലപ്രദേശങ്ങളും നെൽപ്പാടങ്ങളും മണൽ പ്രദേശങ്ങളും നിറഞ്ഞ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് കേരളത്തിന്റെ കൊച്ച് മാതൃകയാണ്. അനേകം കുളങ്ങളും, തോടുകളും ചിറകളും ഉണ്ടായിരുന്ന ഈ പ്രദേശം ഒരു കാലത്ത് ജല സ്രോതസ്സിൽ സമ്പന്നമായിരുന്നു. കാലക്രമത്തിൽ ചുറ്റുമുള്ള കാടുകൾ തെളിച്ചതകോടുകൂടി മണ്ണൊലിപ്പ്കാരണം ചിറകൾ നികരുകയുണ്ടായി.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക]

സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ നിലനിൽക്കേ സമരത്തിൽ പങ്കെടുത്ത് അറസ്റ് വരിച്ച് ജയിൽ വാസം അനുഭവിച്ച അനേകം പേർ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ലക്ഷ്മണൻ വൈദ്യർ അലികുഞ്ഞ് ശാസത്രി, കുഞ്ഞ് കൃഷ്ണപിള്ള, മുതൽവേർ ദേശീയ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിð പങ്കെടുത്ത ഈ പ്രദേശത്തെ പ്രമുഖ വ്യക്തികളാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

സാംസ്കാരിക രംഗത്ത് ഗ്രാമീണ കലകൾക്ക് വേരോട്ടമുള്ള പ്രദേശമാണിത്. ഓട്ടൻ തുള്ളൽ, കമ്പടവ്കളി, തോറ്റംപാട്ട്, കളമെഴുത്ത്, വിൽപാട്ട് തുടങ്ങിയ രംഗങ്ങളിൽ പ്രഗല്ഭരായ പലരും ഇവിടെ ജീവിച്ചിരുന്നു. ഓട്ടൻതുള്ളലിൽ ശിവശങ്കരപിള്ള, കമ്പടവ് കളിയിൽ വാസുദേവൻപിള്ള, ശിവശങ്കരൻനായർ, തോറ്റംപാട്ടിൽ മാധവൻപിള്ള തുടങ്ങിയവർ ഗ്രാമീണ കലകളുടെ ഉദ്ധാരണത്തിന് ഗണ്യമായ സംഭാവന നൽകിയവരാണ്.

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

വെട്ടുറോഡ് മുതൽ കുറക്കോടു വരെ ഏകദേശം 4 കി.മീ നീളത്തിൽ എൻ.എച്ച് 47 ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു.കണിയാപുരം റെയിൽവേ സ്റ്റേഷനും ഈ പഞ്ചായത്തിലാണ്. ഈ പഞ്ചായത്തിൽ കയർ വ്യവസായം വ്യാപകമായിരുന്നു. പരമ്പരാഗത കുടിൽ വ്യവസായങ്ങൾക്ക് കേരളത്തിð മൊത്തത്തിൽ ഉണ്ടായ തകർച്ച ഈ പ്രദേശത്തെ കയർ വ്യവസായത്തെയും ബാധിച്ചു. നാമമാത്രമായ ഉല്പാദനം മാത്രമാണ് ഈ മേഖലകളിൽ ഇപ്പോൾ നടക്കുന്നത്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1953-ൽ ആണ്ടൂർക്കോണം പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടു. 1954 ഏപ്രിൽ-5 ന്. എം. കുഞ്ഞുകൃഷ്ണപിള്ള പ്രഥമ പ്രസിഡന്റായി. തുടർന്ന് വിവിധ കാലഘട്ടങ്ങളിലായി ശ്രീ. വി. എം. അസനാര്പിള്ള, ജി. വേലായുധനൻ നായർ, അഡ്വ. എം. എ. വാഹിദ്, എം. ജലീð, വെട്ട്റോഡ് വിജയൻ, സി. കൃഷ്ണൻ തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റുമാരായി പ്രവർത്തിച്ചു.

ഭൂമിശാസ്ത്രം[തിരുത്തുക]

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

ചെറിയ കുന്നുകളും സമതല പ്രദേശങ്ങളും നെðപ്പാടങ്ങളും മണð പ്രദേശങ്ങളും ചേർന്നതാണ് ഈ പഞ്ചായത്ത്.

ജലപ്രകൃതി[തിരുത്തുക]

കുളങ്ങൾ, തോടുകൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ. ഇതുകൂടാതെ കായലോര പ്രദേശങ്ങളും ആനതാഴ്ച്ചിറയും ഇവിടത്തെ ജലസ്രോതസ്സാണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

മേജർ തോന്നൽ ദേവീക്ഷേത്രം, പള്ളിപ്പുറം മുസ്ളീം ജമാഅത്ത് കൊയ്ത്തൂർക്കോണം കിളിത്തട്ടിൽ ക്ഷേത്രം, കരിച്ചാറ പരക്കരി ക്ഷേത്രം, പളളിയാപറമ്പ് ക്ഷേത്രം, എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. കരിച്ചാറ
 2. വെള്ളൂർ
 3. കൊയ്തൂർക്കോണം
 4. തിരുവള്ളൂർ
 5. അണ്ടൂർക്കോണം
 6. കീഴാവൂർ
 7. പറമ്പിൽപ്പാലം
 8. പായ്ച്ചിറ
 9. പള്ളിച്ചവീട്
 10. കുന്നികം
 11. കണിയാപുരം
 12. ആലുംമൂട്
 13. തെക്കേവിള
 14. വലിയവീട്
 15. പള്ളിപ്പുറം
 16. കണ്ടð
 17. ശ്രീപാദം


അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്)