പോത്തൻകോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പോത്തൻകോട് .[1] പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം[തിരുത്തുക]

പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്തവട്ടം എന്ന സ്ഥലനാമവും മടവൂർപ്പാറയിലെ ഗുഹാക്ഷേത്രത്തിന്റെ സാമീപ്യവും പഴക്കവുമെല്ലാം പരിശോധിക്കുമ്പോൾ ഇവിടങ്ങളിൽ ബുദ്ധമത സങ്കേതങ്ങളായിരുന്നുവെന്ന് അനുമാനിക്കാം. 1953-ൽ പോത്തൻകോട് പഞ്ചായത്ത് രൂപവത്കരിച്ചു. 1979 ലെ തെരഞ്ഞെടുപ്പിലാണ് പോത്തൻകോട് വാർഡ് നിലവിൽ വന്നത്. ആദ്യകാല പ്രസിഡന്റ്-കെ. ബാഹുലേയൻ നായർ ആയിരുന്നു.

സ്ഥലനാമോൽപത്തി[തിരുത്തുക]

ബുദ്ധൻകോട്(ബൌദ്ധൻ‌ കോട്), പുത്തൻകോടും, പുത്തൻകോട്, 'പോത്തൻകോട്'ഉം പിന്നീട് പോത്തൻകോടായി ആയി.[അവലംബം ആവശ്യമാണ്]

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക]

ശ്രീനാരായണപ്രസ്ഥാനം ഇളക്കിവിട്ട സമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളും, സാംസ്കാരിക രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടവണ്ണം മണ്ണിനെ ഉഴുതുമറിക്കുകയാണ് ചെയ്തത്. ഒട്ടനവധി നേതാക്കൾ അഭയം നൽകിയ പ്രദേശമാണിവിടം. സ്വാതന്ത്ര്യ സമര സേനാനിയും ജീവിതാവസാനം വരെയും കോൺഗ്രസ്സുകാരനുമായിരുന്ന കെ.വി. ഗംഗാധരൻ (കുട്ടൻ മേസ്തിരി) പോത്തൻകോടിന്റെ സാമൂഹിക ജീവിതത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. പോത്തൻകോട് പ്രദേശത്തിന്റെ രാഷ്ട്രീയസാമൂഹ്യസംസ്കൃതിയിൽ കമ്മ്യൂണിസ്റ് ആശയഗതികൾക്ക് ഗണ്യമായ സ്ഥാനം നേടി കൊടുക്കുന്നതിൽ കാട്ടായിക്കോണം വി ശ്രീധറുടെ ജീവിതസാന്നിധ്യവും നേതൃത്വപാടവവും നൽകിയ സംഭാവനകൾ വളരെ വലുതാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

1950-ൽ പോത്തൻകോട് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം ആരംഭിച്ചു. 1956-ൽ ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതിയും ഒട്ടനവധി കലാസാംസ്കാരിക സംഘടനകളും കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളും നിരവധി കൃതികളുടെ കർത്താവുമായ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപനാഥപിള്ള കഥകളി പ്രദീപിക ഗ്രന്ഥകർത്താവായ കരൂർ കെ. മാധവക്കുരുക്കൾ കവിയും പത്രപ്രവർത്തകനുമായ ശ്രീ കരൂർ ശശി അദ്ദേഹത്തിന്റെ സഹധർമ്മിണിയും നോവലിസ്റ്റുമായ ദിവംഗതയായ ശ്രീമതി പി.ആർ. ശ്യാമള, ഓട്ടൻതുള്ളലിൽ പ്രഗൽഭ്യം തെളിയിച്ച ഭാർഗ്ഗവൻനായർ, വേലുക്കുട്ടിപിള്ള എന്നിവർ സാംസ്കാരിക കേരളത്തിന് ഈ ഗ്രാമം സംഭാവന നൽകിയ അമൂല്യ രത്നങ്ങളാണ്. അയിരൂപ്പാറ എൽ.പി.സ്ക്കൂൾ, 1937-ൽ ശ്രീമാൻ ഈശ്വരപിള്ള സ്ഥാപിച്ച ഈശ്വരവിലാസം അപ്പർ പ്രൈമറി സ്കൂളും 1964-ൽ ശ്രീമാൻ കുഞ്ഞൻ സ്ഥാപിച്ച ലക്ഷ്മിവിലാസം ഹൈസ്ക്കൂളും ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറി.

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

എം.സി. റോഡും, എച്ച്.എച്ച് ഉം തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പോത്തൻകോട് ജംഗ്ഷൻ വഴി കടന്നു പോകുന്നു. പോത്തൻകോട് മാർക്കറ്റ് പ്രധാന വാണിജ്യ കേന്ദ്രമാണ്.

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്.

ആരാധനാലയങ്ങൾ[തിരുത്തുക]

പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം സാðവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. മണലകം
 2. നേതാജിപുരം
 3. തച്ചപ്പള്ളി
 4. വാവറ അമ്പലം
 5. പുലിവീട്
 6. പോത്തൻകോട് ഠൌൺ
 7. പ്ലാമൂട്
 8. അയിരൂപ്പാറ
 9. മേലേവിള
 10. കാട്ടായിക്കോണം
 11. ഇടത്തറ
 12. കരൂർ
 13. പണിമൂല
 14. മണ്ണറ
 15. മഞ്ഞമല
 16. കല്ലൂർ
 17. കല്ലുവെട്ടി
 18. വേങ്ങോട്

അവലംബം[തിരുത്തുക]