ആര്യനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആര്യനാട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അര്യനാട്
Map of India showing location of Kerala
Location of അര്യനാട്
അര്യനാട്
Location of അര്യനാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ജനസംഖ്യ 27,398 (2001)
സമയമേഖല IST (UTC+5:30)

Coordinates: 8°36′25″N 77°05′37″E / 8.607050°N 77.093730°E / 8.607050; 77.093730

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആര്യനാട്.[2] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം[തിരുത്തുക]

നീഗ്രോ വർഗത്തിൽപ്പെട്ട ദ്രാവിഡർ തന്നെയാണ് ഇവിടുത്തെ ആദിമ നിവാസികൾ. കാലാന്തരത്തിൽ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കൂടുതൽ ജനങ്ങൾ കുടിയേറി. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശം പ്രഗല്ഭരായ പ്രഭുകുടുംബങ്ങളുടെ ആസ്ഥാനമായിരുന്നു. കോട്ടയ്ക്കകം, കാവൽപുരമുക്ക് തുടങ്ങീയ സ്ഥലപേരുകൾ ഇതിനുദാഹരണമാണ്. എ.ഡി. ഒന്നാം ശതകം മുതൽ പത്താം ശതകം വരെ ആര്യരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം എന്നു കരുതപ്പെടുന്നു.

സ്ഥലനാമോൽപത്തി[തിരുത്തുക]

ആര്യ എന്ന ശബ്ദത്തിന് ശ്രേഷ്ഠം, മനോഹരം എന്നൊക്കെ അർത്ഥമുണ്ട്. കുന്നുകളും മരങ്ങളും കൂടി അതിമനോഹരമായിരിക്കുന്നത് ആർക്കും കാണാൻ കഴിയും. അക്കാരണത്താൽ മനോഹരമായ നാട്- ആര്യമായ നാട് ആര്യനാട് ആയി മാറി.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

ഇപ്പോഴത്തെ പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്താണ് ആര്യനാട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ പഴയതെരുവ് പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടത്.

ഗതാഗത പ്രാധാന്യം[തിരുത്തുക]

ഈ പഞ്ചായത്തിലെ ആദ്യകാല റോഡുകളിൽ പ്രധാനപ്പെട്ടതായിരുന്നു കോട്ടൂർ-അംബാസമുദ്രം റോഡ്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1953 ഓഗസ്റ്റ് 15 നാണ് ആര്യനാട് പഞ്ചായത്ത് രൂപീകൃതമായത്. വടക്ക് പൊൻമുടി മുതൽ തെക്ക് പൂവച്ചൽ പഞ്ചായത്തിന്റെ അതിർത്തിയിലെ പേഴുംമൂട് വരെയുള്ള പ്രദേശമായിരുന്നു ആര്യനാട് പഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മലമ്പ്രദേശങ്ങൾ, ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, ചരിവുകൾ, താഴ്വാരങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പഞ്ചായത്തിലെ മണ്ണിനങ്ങളെ പ്രധാനമായും വനപ്രദേശമണ്ണ്, ലാറ്ററേറ്റ് മണ്ണ്, എക്കൽ മണ്ണ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ജലപ്രകൃതി[തിരുത്തുക]

കരമനയാറിന്റെ പോഷകനദികളും തോടുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ[തിരുത്തുക]

ചുഴ ഭഗവതി മുട്ടത്ത് കാൽകോണം മല്ലൻ തമ്പുരാൻ, പുളിമൂട്ടിൽ കണ്ഠൻ ശാസ്താവ് ,ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രം, അയ്യൻകാലാ മഠം പൊട്ടൻചിറ മുതുവിള കുഞ്ഞുകുഴി കൊച്ചു മല്ലൻ തമ്പുരാൻ കേഷത്രം തേക്കിൻ കാല മഹാവിഷണുകേഷത്രം തുടങ്ങിയവ പഞ്ചായത്തിലെ ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. കീഴ്പാലൂർ
 2. മീനാങ്കൽ
 3. തേവിയാരുകുന്ന്
 4. ഈഞ്ചപ്പുരി
 5. കൊക്കോട്ടേല
 6. പാലൈക്കോണം
 7. ഇരിഞ്ചൽ
 8. പള്ളിവേട്ട
 9. കാനക്കുഴി
 10. കാഞ്ഞിരമൂട്
 11. ചൂഴ
 12. ആര്യനാട് ഠൌൺ
 13. കോട്ടയ്ക്കകം
 14. ഇറവൂർ
 15. പൊട്ടൻചിറ
 16. വലിയകലുങ്ക്
 17. പറണ്ടോട്

അവലംബം[തിരുത്തുക]

 1. "India Post :Pincode Search". ശേഖരിച്ചത് 2008-12-16. CS1 maint: discouraged parameter (link)
 2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ആര്യനാട് ഗ്രാമപഞ്ചായത്ത്)

അവലംബം[തിരുത്തുക]