Jump to content

കിളിമാനൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിളിമാനൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°48′13″N 76°52′36″E, 8°47′5″N 76°51′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾമലയ്ക്കൽ, പനപ്പാംകുന്ന്, വിലങ്ങറ, പുതുമംഗലം, ആരൂർ, മുളയ്ക്കലത്തുകാവ്, ആർ.ആർ.വി, പുളിമ്പള്ളികോണം, മലയാമഠം, കൊട്ടാരം, ചൂട്ടയിൽ, ദേവേശ്വരം, ആലത്തുകാവ്, പോങ്ങനാട്, വരിഞ്ഞോട്ടുകോണം
ജനസംഖ്യ
ജനസംഖ്യ17,839 (2001) Edit this on Wikidata
പുരുഷന്മാർ• 8,601 (2001) Edit this on Wikidata
സ്ത്രീകൾ• 9,238 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221768
LSG• G010201
SEC• G01057
Map

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കിളിമാനൂർ.[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

[തിരുത്തുക]

ലോകപ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മ ജനിച്ചത് ഈ പഞ്ചായത്തിലെ കിളിമാനൂർ കോവിലകത്താണ്. ആദ്യം ഈ പ്രദേശം വേണാടിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും കീഴിലായി. കിളിയുടെയും മാനിൻടെയും ഊർ എന്ന വാക്കിൽ നിന്നാണ് കിളിമാനൂർ എന്ന വാക്ക് ഉൻഡായത്. തിരുവിതാംകൂർ ഭരണാദികാളായ എട്ടുവീട്ടിൽ പിള്ളമാർ ആയിരുന്നു ഭരണാദികരികൾ.

സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

[തിരുത്തുക]

ബ്രിട്ടീഷ്കാരുമായുള്ള യുദ്ധത്തെതുടർന്ന് തലകുളത്തുനിന്നും മണ്ണടിയിലേക്കുള്ള യാത്രയിൽ വേലുത്തമ്പി ദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരു ദിവസം താമസിക്കുകയും സ്വന്തം ഉടവാൾ കൊട്ടാരത്തിൽ നൽകുകയും ചെയ്തു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

[തിരുത്തുക]

1886-ൽ കിളിമാനൂർ കൊട്ടാരത്തിലെ അന്തേവാസികൾക്ക് മാത്രമായി സ്കൂൾ ഇവിടെ സ്ഥാപിച്ചിരുന്നു. 1971- ലെ ചരിത്രപ്രസിദ്ധമായ മിച്ചഭൂമി സമരം ഈ പഞ്ചായത്തിൽ നടന്നിട്ടുണ്ട്.

പഞ്ചായത്ത് രൂപവത്കരണം

[തിരുത്തുക]

ഈ പഞ്ചായത്ത് രൂപവത്കരിക്കുന്നതിന് മുൻപ് ഈ പ്രദേശം വില്ലേജ് അപ് ലിഫ്റ്റുകൾ എന്ന പേരിൽ സർക്കാർ ഭരണം നടത്തിയിരുന്നു. 1954-ൽ പഞ്ചായത്ത് രൂപീകൃതമായി. പി. രാഘവക്കുറുപ്പായിരുന്നു ആദ്യത്തെ പ്രസിഡന്റ്.

അതിരുകൾ

[തിരുത്തുക]

വടക്ക് - മടവൂർ, നിലമേൽ ഗ്രാമപഞ്ചായത്തുകൾ തെക്ക് - പുളിമാത്ത് ഗ്രാമപഞ്ചായത്ത് കിഴക്ക് - പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് - നഗരൂർ ഗ്രാമപഞ്ചായത്ത്

ഭൂപ്രകൃതി

[തിരുത്തുക]

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, പീഠഭൂമി, ചരിഞ്ഞപ്രദേശങ്ങൾ, താഴ്വരകൾ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. മഴയും തോടുകളുമാണ് പ്രധാന ജലസ്രോതസ്സ്.

ആരാധനാലയങ്ങൾ

[തിരുത്തുക]
  • ഊരൂട്ടുമണ്ഡപം ക്ഷേത്രം, മലയാമഠം
  • കൈലാസം കുന്ന് ഗണപതിക്ഷേത്രം
  • പുതിയകാവ് ദേവീക്ഷേത്രം
  • മഹാദേവേശ്വരം ക്ഷേത്രം
  • ചെങ്കിക്കുന്നു മാടൻനട
  • ദേവേശ്വരം ഉമാമഹേശ്വരൻ ക്ഷേത്രം
  • ഐരുമൂല ശിവ-വിഷ്ണുക്ഷേത്രം, വാലഞ്ചേരി
  • മഠത്തിൽ ക്ഷേത്രം, കടന്പാട്ടുകോണം
  • ആലത്ത്കാവ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം(മാടൻ നട), പോങ്ങനാട്‌

വിനോദസഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

കൈലാസംകുന്ന്, മുളയ്ക്കലത്തുകാവ് , കിളിമാനൂർ കൊട്ടാരം (രാജാരവിവർമയുടെ ചിത്രങ്ങൾ ഇവിടെയുണ്ടായിരുന്നു) ഇവ ഒരു ടൂറിസ്റ് കേന്ദ്രമായി വികസിപ്പിക്കാവുന്നതാണ്.

ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങൾ

[തിരുത്തുക]

കിളിമാനൂർ കൊട്ടാരം രാജാരവിവർമ്മയുടെ ജനനം മൂലം പ്രസിദ്ധമാണ്.

അവലംബം

[തിരുത്തുക]
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കിളിമാനൂർ ഗ്രാമപഞ്ചായത്ത്)