പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°46′56″N 76°53′40″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | തട്ടത്തുമല, പറണ്ടക്കുഴി, ചെമ്പകശ്ശേരി, കുളപ്പാറ, ചെറുനാരകംകോട്, ഷെഡിൽക്കട, അടയമൻ, തൊളിക്കുഴി, മഹാദേവേശ്വരം, വണ്ടന്നൂർ, കാനാറ, കുന്നുമ്മേൽ, മഞ്ഞപ്പാറ, പഴയകുന്നുമ്മേൽ, പാപ്പാല, പുതിയകാവ്, മണലേത്തുപച്ച |
ജനസംഖ്യ | |
ജനസംഖ്യ | 23,353 (2001) |
പുരുഷന്മാർ | • 11,169 (2001) |
സ്ത്രീകൾ | • 12,184 (2001) |
സാക്ഷരത നിരക്ക് | 87.94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221773 |
LSG | • G010202 |
SEC | • G01056 |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പഴയകുന്നുമ്മേൽ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]കൊല്ലവർഷം 838-ൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ ഭരണത്തിനു മുൻപ് ഇവിടെ പ്രബലമായ ഒരു ആദിവാസി രാജ്യം ഉണ്ടായിരുന്നു.
ഇളയിടത്തു സ്വരൂപം
[തിരുത്തുക]വേണാട്ടു രാജവംശത്തിന്റെ ഒരു ശാഖയായിട്ടായിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്. കന്നേറ്റി മുതൽ തിരുവനന്തപുരം വരെയുള്ള കടൽത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങൾ കൂട്ടിച്ചേർത്ത്, അവിടെ ഭരണം നടത്തിയ ഒരു പുതിയ രാജവംശമായി എളയടത്തുസ്വരൂപം നിലവിൽ വന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരത്തിന്റെയും ചെങ്കോട്ടയുടെയും ചില ഭാഗങ്ങൾ എന്നിവ ഈ വംശത്തിന്റെ അധികാരപരിതിയിൽ ഉൾപ്പെട്ടിരുന്നവയാണ്. കിളിമാനൂരിനടുത്തുള്ള ‘കുന്നുമ്മേൽ’ ആയിരുന്നു ആദ്യം ഇവർ തലസ്ഥാനം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു.
സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]ഈ പ്രദേശത്തെ ആദ്യത്തെ സംഘടിത പ്രസ്ഥാനം 1948 നും 1952 നും ഇടക്ക് രൂപംകൊണ്ട ബീഡിത്തൊഴിലാളി സംഘടന ആയിരുന്നു.
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]ജില്ലയിലെ പ്രധാന നഗരമായ കിളിമാനൂരിന്റെ സിംഹ ഭാഗവും ഈ പഞ്ചായത്തിലാണ്. സംസ്ഥാന ഹൈവേയായ എം.സി. റോഡ് ഇതുവഴി കടന്നുപോകുന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1953-ൽ പഴയ കുന്നുമ്മേൽ പഞ്ചായത്ത് രൂപീകൃതമായി. ആദ്യപ്രസിഡന്റ് .എ.പി.രാഘവൻ ആയിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഇടനാട് എന്ന വിഭാഗത്തിൽപ്പെടുന്ന ഈ പഞ്ചായത്തിനെ കുന്നുകൾ, പാറക്കെട്ടുളള പ്രദേശം, താഴ്വര ,സമതലം എന്നിങ്ങനെ ഭൂപ്രകൃതി അനുസരിച്ച് തരം തിരിക്കാം. മിക്കവാറും എല്ലാ പ്രദേശങ്ങളിലേയും മണ്ണ് അംമ്ലസ്വഭാവം ഉളളതുമാണ്. തോടുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്.
ആരാധനാലയങ്ങൾ
[തിരുത്തുക]മഹദേവേശ്വരം ശിവക്ഷേത്രം, പുതിയകാവ് ദേവിക്ഷേത്രം, പയ്യനാട് ശിവക്ഷേത്രം, എളളു വിള ഭഗവതി ക്ഷേത്രം., ആറ്റൂർശിവക്ഷേത്രം തുടങ്ങിയവ പ്രധാന ആരാധനാലയങ്ങളാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- തട്ടത്തുമല
- പറണ്ടക്കുഴി
- ചെമ്പകശ്ശേരി
- ഷെഡ്ഡിൽക്കട
- ചെറുനാരകംകോട്
- തൊളിക്കുഴി
- അടയമൺ
- വണ്ടന്നൂർ
- മഞ്ഞപ്പാറ
- കുന്നുമ്മേൽ
- പുതിയകാവ്
- മഹാദേവേശ്വരം
- കാനാറ
- കുന്നുമ്മേൽ
- പാപ്പാല
- മണലേത്തുപച്ച
- കുളപ്പാറ