പാങ്ങോട് ഗ്രാമപഞ്ചായത്ത്
പാങ്ങോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°45′23″N 76°58′49″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | പുലിപ്പാറ, പാങ്ങോട്, മണക്കോട്, തൃക്കോവിൽവട്ടം, മാറനാട്, മൂലപ്പേഴ്, ഭരതന്നൂർ, അംബേദ്കർകോളനി, വലിയവയൽ, കാക്കാണിക്കര, എക്സ് സർവ്വീസ്മെൻ കോളനി, അടപ്പുപാറ, വെള്ളയംദേശം, മൈലമൂട്, പുളിക്കര, ലെനിൻകുന്ന്, കൊച്ചാലുംമൂട്, ഉളിയൻകോട്, പഴവിള |
ജനസംഖ്യ | |
ജനസംഖ്യ | 27,438 (2001) |
പുരുഷന്മാർ | • 13,281 (2001) |
സ്ത്രീകൾ | • 14,157 (2001) |
സാക്ഷരത നിരക്ക് | 89.32 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221805 |
LSG | • G010405 |
SEC | • G01052 |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പാങ്ങോട് .[1] വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
[തിരുത്തുക]കൊല്ലവർഷം 1110 വരെ കല്ലറ-പാങ്ങോട് പ്രദേശങ്ങൾ ജന്മിത്ത ഭരണത്തിൻ കീഴിലായിരുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]സ്വാതന്ത്ര്യ സമരത്തിലും സർ.സി.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തിലും ഈ പഞ്ചായത്തിലുള്ള ഒരുപാട് പേർ പങ്കെടുക്കുകയുണ്ടായി. കല്ലറ ചന്തയിലെ അന്യായമായ നികുതിപിരിവിനും സർ.സി.പി.യുടെ ദുർഭരണത്തിനും എതിരെ കല്ലറ-പാങ്ങോട് വിപ്ളവം നടക്കുകയും അതിൽ ഒരുപാടുപേർക്ക് ജയിൽ ശിക്ഷ ലഭിച്ചു; ചിലർ രക്തസാക്ഷികളാവുകയും ചെയ്തു. പ്രക്ഷോഭത്തിൽ പ്രധാനികളായിരുന്ന പട്ടാളം കൃഷ്ണനെയും, കൊച്ചപ്പിപിള്ളയേയും തൂക്കിലേറ്റുകയും ബാക്കിയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിച്ചവരിൽ ശ്രീ. ജമാൽ ലബ്ബയും ഉൾപ്പെട്ടിരിക്കുന്നു.
സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]ദിവാൻ. സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിന് എതിരായി കൊല്ലവർഷം 114-ൽ നടന്ന കല്ലറ പാങ്ങോട് വിപ്ലവമാണ് തിരുവിതാംകൂറിൽ നടന്ന സംഘടിത ബഹുജന പ്രക്ഷോഭങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടത്. പാങ്ങോട് പോസ്റ്റോഫീസിന് ഏകദേശം 100 വർഷം പഴക്കമുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ ഭരതന്നൂർ എൽ.പി. സ്കൂൾ 1896 കാലഘട്ടത്തിൽ സ്ഥാപിച്ചു
ഗതാഗതം
[തിരുത്തുക]ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ട് ശ്രമങ്ങൾ നടന്നിരുന്നു എന്നതിന്റെ തെളിവാണ് പാലോട്-കാരേറ്റ് റോഡ് . ഈ റോഡിലുള്ള മൈലമൂട് പാലം 1939-ൽ പണികഴിപ്പിച്ചതാണ്
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]പാങ്ങോട് പഞ്ചായത്ത് പ്രദേശം വാമനപുരം പഞ്ചായത്തിന്റെയും കല്ലറ പഞ്ചായത്തിന്റെയും ഭാഗമായിരുന്നു. 1977-ൽ ഗവ. ഉത്തരവ് നം. 883/77/എൽ.എ. തീയതി, 30/09/77 പ്രകാരം പാങ്ങോട് പഞ്ചായത്ത് രൂപംകൊണ്ടു. പി.എ. റഹീമായിരുന്നു ആദ്യ പ്രസിഡന്റ്, പട്ടാണിക്കടയിൽ ഷാഹുൽ ഹമീദ് വൈസ് പ്രസിഡണ്ടും.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ടി.എസ്. റോഡ്
- വടക്ക് - ചിതറ, കടയ്ക്കൽ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കല്ലറ പഞ്ചായത്ത്
- തെക്ക് - നന്ദിയോട്, കല്ലറ പഞ്ചായത്ത്
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, കുന്നിൻമണ്ട, കുത്തനെയുള്ള ചെരിവ്, ചെറിയ ചരിവ്, താഴ് വാരം, ചതുപ്പ്, സമതലം എന്നിങ്ങനെ തിരിക്കാം. കരിമണ്ണ്, ചെമ്മണ്ണ്, പശിമരാശി മണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി
[തിരുത്തുക]തോടുകൾ, കുളങ്ങൾ, കിണറുകൾ, കുഴൽക്കിണറുകൾ മുതലായവയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്
ആരാധനാലയങ്ങൾ
[തിരുത്തുക]മൈലമൂട് കോട്ടയപ്പൻകാവ്, കാഞ്ചിനട ശാസ്താക്ഷേത്രം (പുരാതന ക്ഷേത്രം) ഭരതന്നൂർ ശിവക്ഷേത്രം (200 വർഷത്തെ പഴക്കം) ഭരതന്നൂർ അമ്മൻകോവിൽ ,ഭരതന്നൂർ മാടൻനട , അയിരൂർ ചാവരു കാവ് , പാങ്ങോട് അയ്യപ്പ ക്ഷേത്രം ,പാങ്ങോട് പുത്തൻപള്ളി, പുലിപ്പാറ പള്ളി (മുസ്ളീം പള്ളികൾ) വട്ടക്കരിക്കകം, തേമ്പാംമൂട് തുടങ്ങിയ സ്ഥലങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- പുലിപ്പാറ
- പാങ്ങോട്
- മാറാട്
- തൃക്കോവിൽവട്ടം
- മൂലപ്പേഴ്
- ഭരതന്നൂർ
- അംബേദ്കർ കോളനി
- വലിയവയൽ
- എക്സ് കോളനി
- കാക്കാണിക്കര
- മൈലമൂട്
- അടപ്പുപാറ
- വെള്ളയംദേശം
- പുളിക്കര
- കൊച്ചാലുംമൂട്
- ലെ നൻകുന്ന്
- ഉളിയൻകോട്
- പഴവിള