കരിമണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിമണ്ണ്


കേരളത്തിലെ പ്രധാന മണ്ണിനം. കറുത്ത നിറത്തിൽകാണപ്പെടുന്നു.ബസൾട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ മണ്ണാണ് കരിമണ്ണ്. വെർട്ടിസോൾ എന്ന് കരിമണ്ണ് അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലെ കുറച്ചു ഭാഗങ്ങളിലും പ്രധാനമായും ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നു ഈ മണ്ണ്.മണൽകലർന്ന കളിമണ്ണാണിത്. അര മീറ്ററിനുതാഴെ അഴുകിയ ജൈവപദാർത്ഥങ്ങളുടെയും തടിയുടെയ്മ് അംശം കാണപ്പെടുന്നു. വളരെ നീർവാർച്ച കുറഞ്ഞ ഈയിനം മണ്ണിന് അമ്ലത കൂടുതലാണ്. ഇരുമ്പിന്റേയും അലുമിനിയത്തിന്റേയും മറ്റ് ലവളങ്ങളുടേയും അളവ് അധികമാണ്. വർഷകാലങ്ങളിൽ ഭൂരിഭാഗം സമയവും വെള്ളം കൊണ്ട് മൂടിക്കിടക്കുന്നു. ഫോസ്ഫറസ്, കാൽസ്യം എന്നിവയുടെ അഭാവമുണ്ട്. കുട്ടനാട്-കോൾ നെൽപ്പാടങ്ങളിൽ ഈയിനം മണ്ണാണ്

"https://ml.wikipedia.org/w/index.php?title=കരിമണ്ണ്&oldid=4069372" എന്ന താളിൽനിന്ന് ശേഖരിച്ചത്