ഒറ്റൂർ ഗ്രാമപഞ്ചായത്ത്
| ഒറ്റൂർ ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 8°44′20″N 76°46′48″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തിരുവനന്തപുരം ജില്ല |
| വാർഡുകൾ | മതുരക്കോട്, ഞെക്കാട്, ചേന്നൻകോട്, കല്ലമ്പലം, മുള്ളറംകോട്, വെട്ടിമൻകോണം, തോപ്പുവിള, പഞ്ചായത്ത് ഓഫീസ്, നെല്ലിക്കോട്, ഒറ്റൂർ കൃഷിഭവൻ, തോപ്പിൽ, ശ്രീനാരായണപുരം, മൂങ്ങോട് |
| ജനസംഖ്യ | |
| ജനസംഖ്യ | 13,142 (2001) |
| പുരുഷന്മാർ | • 6,088 (2001) |
| സ്ത്രീകൾ | • 7,054 (2001) |
| സാക്ഷരത നിരക്ക് | 89.44 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221814 |
| LSG | • G010105 |
| SEC | • G01073 |
![]() | |
തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഒറ്റൂർ.[1] വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]ഒറ്റൂർ-കൈത്തറി വ്യവസായ സംഘം 1957-ൽ സ്ഥാപിച്ചു.
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]കയർ പിരിയും, നെയ്ത്തുമായിരുന്നു പഞ്ചായത്തിന്റെ പരമ്പരാഗത വ്യവസായം.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]ഒറ്റൂർ പഞ്ചായത്ത് 1953-ൽ രൂപീകൃതമായ മണമ്പൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1979-ൽ ആണ് ഒറ്റൂർ പഞ്ചായത്ത് രൂപീകൃതമായത്. ആദ്യ പ്രസിഡന്റ് ജി. ചെñപ്പൻ പിള്ള ആയിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരുവുകൾ, താഴ്വര എന്നിങ്ങനെ ഈ പ്രദേശത്തെ മൂന്നായി തിരിച്ചിരിക്കുന്നു. ചെമ്മണ്ണ്, കളിമണ്ണ്, മണൽമണ്ണ്, ചരൽ മണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ. കുളങ്ങളാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ
[തിരുത്തുക]നാരായണപുരം അമ്പലം, മൂങ്ങോട് മുസ്ളീം പള്ളി, മൂങ്ങോട് ക്രിസ്ത്യൻ പള്ളി, ഒറ്റൂര് ശ്രീ ക്രിഷ്ണസ്വാമി ക്ഷേത്രം ഇവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]ഗ്രാമപഞ്ചായത്തിൽ 14 വാർഡികളാണുള്ളത്.
- ഞെക്കാട്
- മതുരക്കോട്
- ചേന്നൻകോട്
- കല്ലമ്പലം
- മുള്ളറംകോട്
- വെട്ടിമൺകോണം
- തോപ്പുവിള
- നെല്ലിക്കോട്
- പഞ്ചായത്ത് ഓഫീസ്
- ഒറ്റൂർ
- മാമ്പഴക്കോണം
- മൂങ്ങോട്
- പെരേറ്റിൽ
- ശ്രീനാരായണപുരം
2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]| വാര്ഡ് | വാർഡിന്റെ പേര് | മുന്നണി | ജയിച്ച സ്ഥാനാർത്ഥി | ലഭിച്ച വോട്ട് | തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി | ലഭിച്ച വോട്ട് | കുറിപ്പുകൾ | |
|---|---|---|---|---|---|---|---|---|
| 001 | ഞെക്കാട് | NDA | ലിനിൽകുമാർ.എസ് | 328 | അനിൽകുമാർ | 238 | കോൺഗ്രസ് | |
| 002 | മതുരക്കോട് | NDA | അജി.എൻ | 383 | അനിൽകുമാർ | 296 | സി.പി.എം. | |
| 003 | ചേന്നൻകോട് | LDF | പൊടിമോൾ (അശ്വതി ) | 319 | സുധർമ്മിണി | 286 | ബി.ജെ.പി. | |
| 004 | കല്ലമ്പലം | UDF | മേഘന എ എസ് | 306 | പ്രമീള | 256 | സി.പി.എം. | |
| 005 | മുള്ളറംകോട് | UDF | ജി.സത്യപാലൻ | 462 | രാജു | 130 | സി.പി.എം. | |
| 006 | വെട്ടിമൺകോണം | LDF | റ്റി.ലാലു | 483 | ബി.ശ്രീകുമാർ | 171 | സ്വത. | |
| 007 | തോപ്പുവിള | NDA | അജീഷ്.ജെ | 204 | എം.വിജയകുമാർ | 181 | സി.പി.എം. | |
| 008 | നെല്ലിക്കോട് | LDF | ജയചന്ദ്രൻ.ജി | 306 | ബിനു കെ | 284 | ബി.ജെ.പി. | |
| 009 | പഞ്ചായത്ത് ഓഫീസ് | LDF | സന്തോഷ്.സി | 308 | സത്യപാൽ.ആർ.എസ് | 214 | ബി.ജെ.പി. | |
| 010 | ഒറ്റൂർ | NDA | നയന.ജി | 285 | പി.ബീന | 258 | സി.പി.എം. | |
| 011 | മാമ്പഴക്കോണം | UDF | സുനിത സുഭാഷ് | 287 | ലീല സതീശൻ | 230 | സി.പി.എം. | |
| 012 | മൂങ്ങോട് | NDA | ഗായത്രി.വി | 250 | ജൂനാ ആൻ മേരി | 228 | സി.പി.ഐ. | |
| 013 | പെരേറ്റിൽ | LDF | ലിജ ഒ | 359 | വിജയ.എസ് | 286 | ബി.ജെ.പി. | |
| 014 | ശ്രീനാരായണപുരം | LDF | സുലത | 307 | അജിത രാജമണി | 234 | കോൺഗ്രസ് |
