നഗരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഗരൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°44′53″N 76°50′35″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾമാത്തയിൽ, പേരൂർ, കീഴ്പേരൂർ, ചെമ്മരത്ത്മുക്ക്, നഗരൂർ, കേശവപുരം, ദർശനാവട്ടം, കോട്ടയ്ക്കൽ, പാവൂർകോണം, നെടുമ്പറമ്പ്, തണ്ണിക്കോണം, തേക്കിൻകാട്, നന്തായ് വനം, ഈഞ്ചമൂല, മാടപ്പാട്, കരിംപാലോട്, വെള്ളല്ലൂർ
ജനസംഖ്യ
ജനസംഖ്യ24,088 (2001) Edit this on Wikidata
പുരുഷന്മാർ• 11,600 (2001) Edit this on Wikidata
സ്ത്രീകൾ• 12,488 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.71 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221770
LSG• G010206
SEC• G01055
Map

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നഗരൂർ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.ആറ്റിങ്ങൽ ലോകസംഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്ത ആറ്റിങ്ങൾ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ്

ജനസംഖ്യ[തിരുത്തുക]

2001-ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം നാഗരൂർ ജനസംഖ്യ 14854 ആണ്. ഇതിൽ 6942 പുരുഷന്മാരും 7912 സ്ത്രീകളുമുണ്ട്.[2]

ചരിത്രം[തിരുത്തുക]

ഭൂമിയുടെ ഉടമസ്ഥാവകാശം മഠങ്ങളുടെയും ദേവസ്വങ്ങളുടെയും രാജകുടുംബങ്ങളുടെയും കൈയ്യിലായിരുന്നു.

സ്ഥലനാമോൽപത്തി[തിരുത്തുക]

നാഗരികതയുള്ള പ്രദേശം എന്ന കാഴ്ചപ്പാടിൽ നഗരഊര് എന്ന പേര് ലഭിക്കുകയും വായ്മൊഴിയിൽ അത് ലോപിച്ച് നഗരൂർ ആയിത്തീരുകയും ചെയ്തു. എന്ന് പറയപ്പെടുന്നു. 80-ലധികം നാഗരുകാവുകൾ ഉള്ള ഈ ഭൂവിഭാഗത്തിന് നാഗരുടെ ഊര് എന്ന അർത്ഥത്തിൽ നഗരൂർ എന്ന പേർ ലഭിച്ചു എന്ന അഭിപ്രായവും പ്രബലമാണ്.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക]

നിരവധി കർഷക സമരങ്ങളും കർഷക മുന്നേറ്റങ്ങള്ളും ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള സമരങ്ങളും ഈ പഞ്ചായത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് ധാരാളം പേർക്ക് പോലീസ് പീഡനങ്ങളും, ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

നഗരൂർ പഞ്ചായത്ത് 16/8/1953-ൽ രൂപവത്കരിക്കപ്പെട്ടു. ആദ്യ പ്രസിഡന്റ് അഡ്വ.പി. രാമകൃഷ്ണപിള്ള ആയിരുന്നു.

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് നഗരൂരിനെ ചരിഞ്ഞ പ്രദേശം, നിരന്ന പ്രദേശം, നിലം, ചെങ്കുത്തായ പ്രദേശം, കുന്നിൻ മുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ജലപ്രകൃതി[തിരുത്തുക]

പഞ്ചായത്തിന്റെ തെക്കു ഭാഗത്തുകൂടി വാമനപുരം ആറൊഴുകുന്നു. ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. വാർഡുകളിൽ കൂടി കടന്നു പോയി വാമനപുരം നദിയിൽ അവസാനിക്കുന്ന വെള്ളല്ലൂർ തോടും ചെറുതും വലുതുമായ പൊതുകുളങ്ങളുമാണ്. ഏറ്റവും വലിപ്പമുള്ള കുളം കടവിള ചിറയാണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

 • ദർശനാവട്ടം ശ്രീആയിരവില്ലി ക്ഷേത്രം,
 • ശങ്കരനാരായണക്ഷേത്രം,
 • മേല്പേരൂർ മഹാവിഷ്ണുക്ഷേത്രം,
 • തേക്കിൻകാട് തൃക്കോവിൽ,
 • തേക്കിൻ കാട് ശിവക്ഷേത്രം
 • മാവേലിക്കോണം ഭഗവതി ക്ഷേത്രം,
 • വിരാലൂർക്കാവ് ദേവീക്ഷേത്രം,
 • കീഴ്പേരൂർ ദേവീക്ഷേത്രം,
 • നഗരൂർ മുസ്ളീം ജമാഅത്ത്പള്ളി,
 • നഗരൂർ ടൗൺ മുസ്ളീം പള്ളി,
 • മുണ്ടെയ്കോണം നമസ്കാര പള്ളി ,
 • മാത്തയിൽ മുസ്ലിം പള്ളി,
 • കുളങ്ങര ദർഗ്ഗ മുസ്ലിം പള്ളി,
 • ചെമ്മരത്ത് മുക്ക് മുസ്ലിം പള്ളി
 • ചന്തവിള നമസ്കാര പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ശ്രീ ശങ്കര കോളജ് നഗരൂർ (എയ്ഡഡ്)
 • ശ്രീ ശങ്കര വിദ്യാപീഠം കോളജ് നഗരൂർ (സ്വാശ്രയം)
 • ശ്രീ ശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ നഗരൂർ (സ്വാശ്രയം)

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

നമ്പർ വാർഡ് മെമ്പർ പാർട്ടി സംവരണം
1 പേരൂർ സിന്ധു ആർ എസ് ഐ.എൻ സി എസ് സി
2 കീഴ്പേരൂർ എൻ അനിൽ ബി ജെ പി എസ് സി
3 മാത്തയിൽ ലാലി ജയകുമാർ ഐ.എൻ സി വനിത
4 കേശവപുരം എം രഘു സി പി എം
5 ചെമ്മരത്തുമുക്ക് വിജയലക്ഷ്മി എ എസ് സി പി എം വനിത
6 നഗരൂർ നിസാമുദ്ദീൻ എസ് ഡി പി ഐ
7 ദർശാവട്ടം സ്മിത ഡി (പ്രസി ഡണ്ട്) സി പി എം വനിത
8 കോട്ടയ്ക്കൽ അനൂപ് എ സി പി എം
9 പാവൂർക്കോണം അബി ശ്രീരാജ് (വൈസ്) സ്വ
10 തണ്ണിക്കോണം ആർ സുരേഷ് കുമാർ ഐ.എൻ സി
11 നെടുമ്പറമ്പ് ആർ എസ് രേവതി സി പി ഐ വനിത
12 തേക്കിൻകാട് കെ ശ്രീലത സി പി എം വനിത
13 നന്തായ് വനം ദിലീപ് സി ബി ജെ പി
14 മദപ്പാട് അനശ്വരി പി ബി ഐ.എൻ സി വനിത
15 ഈഞ്ചമൂല ഉഷ ഐ.എൻ സി എസ് സി സ്ത്രീ
16 വെള്ളല്ലൂർ അർച്ചന ബി യു ഐ.എൻ സി എസ് സി സ്ത്രീ
17 കരിമ്പാലോട് അനിൽ കുമാർ സി പി ഐ


അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (നഗരൂർ ഗ്രാമപഞ്ചായത്ത്)
 2. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 December 2008. {{cite web}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=നഗരൂർ_ഗ്രാമപഞ്ചായത്ത്&oldid=3950237" എന്ന താളിൽനിന്ന് ശേഖരിച്ചത്