സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
SDPI - സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ
നേതാവ്എം.കെ.ഫൈസി
രൂപീകരിക്കപ്പെട്ടത്June 21,2009
ആസ്ഥാനംC-4, Hazrat Nizamuddin West,New Delhi – 110013[1]
പത്രംവോയ്‌സ് ഓഫ് ഇന്ത്യ മാസിക
ആശയംസോഷ്യൽ ഡെമോക്രസി
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിഅൺറെകഗ്‍നൈസ്ഡ് പാർട്ടി
സഖ്യംACDF Flag.jpg
വെബ്സൈറ്റ്
http://www.sdpi.in/

ഇന്ത്യയിലെ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി [2] [3] ദേശീയ തലത്തിൽ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (Social Democratic Party of India - SDPI).[4][5] 2009 ജൂൺ 21ന് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഥമ പ്രസിഡന്റ് കൂടിയായ ഇ. അബൂബക്കർ ആണ് പാർട്ടി പ്രഖ്യാപിച്ചത്.[6] കേരളത്തിൽ നിന്നുള്ള എം.കെ ഫൈസിയാണ് നിലവിൽ പാർട്ടിയുടെ ദേശീയ പ്രസിഡന്റ്.

ലക്ഷ്യങ്ങൾ, പ്രത്യയശാസ്ത്രം[തിരുത്തുക]

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ശ്രമഫലമായാണ് ഈ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നത്. [7][8][9] വിശപ്പിൽ നിന്ന മോചനം, ഭയത്തിൽ നിന്ന് മോചനം,

എന്നതാണ് പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നിൽക്കുന്നതായി പാർട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാൻ പാർട്ടി അക്ഷീണം പ്രയത്‌നിക്കും.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേതൃത്വം നൽകുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാർട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാർട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാർഷിക മേഖലയിലെ വൻതകർച്ച, തൊഴിലില്ലായ്മ, പാർപ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ സാമ്പ്രദായിക പാർട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സ്വയം നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ് പാർട്ടികൾ. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയിൽ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാർട്ടികളെയും നയിക്കുന്നത്. ജനങ്ങളുടെ താൽപര്യങ്ങളല്ല മറിച്ച് വൻകിട കുത്തകകളുടെ താൽപര്യ സംരക്ഷണമാണ് ഈ പാർട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളിൽ കണ്ണുംനട്ട് അവർക്ക് ദാസ്യപ്പണി ചെയ്യുകയാണ് പാർട്ടികൾ. മനുഷ്യന് വിലകൽപ്പിക്കാത്ത കമ്പോള ലാഭത്തിൽ മാത്രം താൽപ്പര്യമുള്ള അമേരിക്കൻ സാമ്രാജ്യത്വ ശക്തികളോട് സമരസപ്പെടുകയും അവരുടെ അജണ്ടകൾക്കനുകൂലമായി ഈ പാർട്ടികൾ നിലകൊള്ളുകയും ചെയ്യുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ജനവഞ്ചനക്കെതിരേ ധീരമായ ജനപക്ഷ ഇടപെടലുകൾ നടത്തുകയും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള വിമോചനപ്പോരാട്ടം വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഭക്ഷണം, ജോലി എന്നീ പ്രാഥമിക ആവശ്യങ്ങൾ ലഭ്യമാക്കുന്നതാവണം വികസനം എന്നതാണ് എസ്.ഡി.പി.ഐയുടെ കാഴ്ചപ്പാട്. പ്രകൃതിസൗഹൃദപരം കൂടിയായിരിക്കണം വികസനം. വികസനത്തിന്റെ ഗുണഫലങ്ങൾ മുഴുവൻ മനുഷ്യർക്കും ഒരുപോലെ ലഭിക്കണം. വികസനം കുറേ ആളുകൾ ഇരകളാക്കപ്പെടുന്നത് ആവരുത്.

എസ്.ഡി.പി.ഐ 2009 ജൂൺ 21 നാണ് ഇന്ത്യയിലെ ജനങ്ങളുടെ, പ്രത്യേകിച്ചു ദുർബലരും അവഗണിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ മുന്നേറ്റത്തിനുള്ള രാഷ്ട്രീയ വേദിയായി രൂപം കൊണ്ടത്. നിലവിലുള്ള വ്യവസ്ഥയുടെ സമ്പൂർണമായ അഴിച്ചുപണിയാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നത്. തൃണമൂല തലത്തിലുള്ള ജനാധിപത്യവും ശാക്തീകരണവും ഈ പരിവർത്തിനു മൗലികമാണ്. സ്വകാര്യ സംരംഭങ്ങളെ നിരുത്സാഹപ്പെടുത്താതെത്തന്നെ രാഷ്ട്രത്തിന്റെ ഇടപെടലോടെ, ദേശീയ വിഭവങ്ങളുടെ സംതുലിതമായ വിതരണം ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെ അടിസ്ഥാന ദൗത്യമെന്ന് എസ്.ഡി.പി.ഐ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അവകാശങ്ങളും സമത്വവും നീതിയും സംരക്ഷിക്കുക ലക്ഷ്യമാക്കി ഹ്രസ്വകാലത്തെക്കും ദീർഘകാലത്തെക്കുമുള്ള പദ്ധതികൾ എസ്.ഡി.പി.ഐ നിർദ്ദേശിക്കുന്നു. നിലവിലുള്ള നയങ്ങൾ, പദ്ധതികൾ, പരിപാടികൾ തുടങ്ങിയവ ജനാധിപത്യപരമായി പുനപ്പരിശോധിക്കുന്നതിനുതകുന്ന മാറ്റത്തിന്, സാമ്പത്തിക അസമതകളുടെ വർധനവ് തടയുന്നതിന്, തുല്യനീതിയോടെയുള്ള സാമ്പത്തിക വളർച്ച യാഥാർത്ഥ്യമാക്കുന്നതിന് എസ്.ഡി.പി.ഐ നിലകൊള്ളുന്നു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യൽ ഡെമോക്രസി എന്നാൽ, നിയമനിർമ്മാണം, ഭരണനിർവഹണം, ജുഡീഷ്യറി എന്നിവയിൽ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്കുകയാണ്.

മുസ്‌ലിംകൾക്കു മതിയായ പ്രാതിനിധ്യം നല്കാതെ അവരുടെ വോട്ട് കൈക്കലാക്കാൻ തങ്ങളുടെ ന്യൂനപക്ഷഭീതി എല്ലാ മതേതരകക്ഷികളും ചൂഷണം ചെയ്തിട്ടുണ്ട് എന്നത് പൊതുകാര്യമാണ്. മറുവശത്ത് തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രാഷ്ട്രീയപ്പാർട്ടികൾ രൂപീകരിച്ചു ദലിതുകളെയും പിന്നാക്ക വിഭാഗങ്ങളെയും അവരുടെ നേതാക്കളും വഞ്ചിച്ചു. എസ്.ഡി.പി.ഐയുടെ രൂപീകരണം മുസ്‌ലിംകൾ, ദലിതുകൾ, നീതിനിഷേധിക്കപ്പെട്ട മറ്റു സമുദായങ്ങൾ എന്നിവരെ ശാക്തീകരിക്കുക ലക്ഷ്യമാക്കിയുള്ള ക്രിയാത്മക രാഷ്ട്രീയ പരിശ്രമമാണ്.

കുറച്ചാളുകളുടെ കൈയിയിലിരിക്കുന്ന അധികാരം പിടിച്ചെടുത്തു ജനങ്ങൾക്കു കൈമാറുകയാണ് എസ്ഡിപിഐ യുടെ ലക്ഷ്യം. രാഷ്ട്രീയ ശക്തി തൃണമൂലതലത്തിൽതന്നെ ജനങ്ങളിലെത്തണം. അധികാരവിനിയോഗത്തിൽ സാധാരണക്കാർക്കും തങ്ങളുടെ വിഹിതം നിർവഹിക്കാൻ കഴിയണം. മാറ്റം ആവശ്യമാണെന്നു മാത്രമല്ല, അനിവാര്യമാണെന്നും എസ്ഡിപിഐ കരുതുന്നു. സ്വാതന്ത്ര്യം എല്ലാ മനുഷ്യരുടെയും ജന്മാവകാശമാണ്. രാഷ്ട്രീയ ശക്തിയാവട്ടെ അതു തുല്യമായി ഏവർക്കും ലഭ്യമാക്കുന്നതിനുള്ള ഗോവണിയും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി,തുല്യസ്വാതന്ത്ര്യം,തുല്യാവസരം തുടങ്ങിയവക്കു വേണ്ടി നിലകൊള്ളുക.പൗരാവകാശം ഉറപ്പ് വരുത്തുന്ന ജനാധിപത്യ പോരാട്ടങ്ങളിൽ ജനങ്ങളെ അണിനിരത്തുക. "പട്ടിണിയിൽ നിന്നും ഭയത്തിൽനിന്നും മോചനം" ,പരിസ്ഥിതിസൗഹൃദപരമായ വികസനം,പാർശ്വവൽകൃത വിഭാഗങ്ങൾക്ക് സുരക്ഷയും മാന്യതയും നൽകുക.ദേശീയ ഐക്യവും സമുദായ സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുക.സമൂഹത്തിന്റെയും പാർട്ടികളുടെയും ജനാധിപത്യവൽക്കരണം,മനുഷ്യാവകാശവും നിയമവാഴ്ചയും ഉറപ്പുവരുത്തുക.ദുർബല വിഭാഗങ്ങൾക്ക് ക്ഷേമവും പുരോഗതിയും കൈവരുത്തുക,ആദിവാസി- ദലിത് ,മത ന്യൂനപക്ഷ -പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം. അടിച്ചമർത്തപെട്ടവർക്കിടയിൽ ഐക്യം വളർത്തുക എന്നിവയാണ് പാർട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ.[10]

മുദ്രാവാക്യം[തിരുത്തുക]

വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം

പതാക[തിരുത്തുക]

മൂന്നിൽ ഒരു ഭാഗം പച്ചയും രണ്ടുഭാഗം ചുവപ്പും നടുവിൽ വെള്ള നിറത്തിലുള്ള പഞ്ചകോണ നക്ഷത്രവും ചേർന്നതാണ് പാർട്ടിയുടെ പതാക

അംഗീകാരം[തിരുത്തുക]

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്, 2010 ഏപ്രിൽ 13 മുതൽ നിലവിൽ വന്ന രീതിയിലുള്ള രജിസ്ട്രേഷനാണുള്ളത്[11]

പോഷക സംഘടകൾ[തിരുത്തുക]

SDTU - സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ

WIM - വുമൺ ഇന്ത്യ മൂവ്മെന്റ്

ചരിത്രം[തിരുത്തുക]

2009 ഫെബ്രുവരി മധ്യത്തിൽ (13,14,15) കോഴിക്കോട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ നടന്ന ചർച്ചകളുടെ സാക്ഷാത്കാരമായാണ് പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക് ഷ്യമാക്കി പുതിയ രാഷ്ട്രീയ പാർട്ടി രൂപം കൊണ്ടത്.ഇന്ത്യയിൽ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തിക്കുന്നുണ്ട് [12]

നിലവിലെ ദേശീയ ഭാരവാഹികൾ[തിരുത്തുക]

  • പ്രസിഡന്റ് : എ. സഈദ്
  • വൈസ് പ്രസിഡന്റുമാർ: ഹാഫിസ് മൻസൂർ അലിഖാൻ (രാജസ്ഥാൻ), പ്രൊഫ: നാസ്നി ബീഗം (കർണാടക),
  • ജനറൽ സെക്രട്ടറിമാർ: അഡ്വ: ഷറഫുദ്ദീൻ അഹമ്മദ്, പി. അബ്ദുൽ മജീദ്‌ ഫൈസി, അഫ്സർ പാഷ
  • ട്രഷറർ: അഡ്വ: സാജിദ് സിദ്ദീഖി
  • സെക്രട്ടറിമാർ: ഡോ: മെഹബൂബ് ശരീഫ്, അബ്ദു റഷീദ് അഖ്‌വാൻ, റഫീഖ് ജബ്ബാർ മുല്ല
  • സെക്രട്ടറിയേറ്റ് അംഗങ്ങൾ: അബ്ദുൽ മജീദ്‌ കൊടുലിപ്പേട്ട്, ശൈഖ് മുഹമ്മദ്‌ ദഹലാൻ ബാഖവി, ഇ. അബൂബക്കർ, അഡ്വ: കെ.എം. അഷ്‌റഫ്‌, മുഹമ്മദ്‌ ശഫീ, നാസറുദ്ദീൻ എളമരം, എം.കെ. ഫൈസി, നൗഷാദ് പുനക്കൽ, യാസ്മിൻ ഫാറൂഖി

സംസ്ഥാനങ്ങളിൽ[തിരുത്തുക]

ഇന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കാഡറുകളും പാർട്ടി സം‌വിധാനങ്ങളും നിലവിലുണ്ട്.[13][14] കേരളം,തമിഴ്നാട്,കർണാടകം,ആന്ധ്രാപ്രദേശ്‌,ഗോവ,മഹാരാഷ്ട്ര,പോണ്ടിച്ചേരി,മധ്യപ്രദേശ്[15],ഉത്തർപ്രദേശ്,ഝാർഖണ്ഡ്‌,പശ്ചിമ ബംഗാൾ,ബിഹാർ,ഡൽഹി,രാജസ്ഥാൻ,ഹരിയാന,മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാനകമ്മിറ്റികൾ നിലവിലുണ്ട്. ഡൽഹി, ഹരിയാന,ഉത്തർ പ്രദേശ്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റികളും സംഘടന രൂപീകരിച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ നിലവിൽ വന്നിട്ടുണ്ട്[16].

പ്രകടനം, പശ്ചിമ ബംഗാൾ

രാജസ്ഥാൻ[തിരുത്തുക]

രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പദവിയായ സർപഞ്ച് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു,ഇതാണു എസ്.ഡി.പി.ഐ യുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയം[17],രാജസ്ഥാനിലെ തന്നെ മറ്റൊരു പഞ്ചായത്തിലെ ഉപസർപ്ഞ്ച് സ്ഥാനത്തേക്കും എസ്.ഡി.പി.ഐ അംഗം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്[18]

കർണ്ണാടക[തിരുത്തുക]

കർണ്ണാടകയിൽ 2010 മാർച്ചിൽ ബ്രഹദ് ബംഗളൂരു മഹാ നഗര പാലികെയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ചു [19] പദരായനപുര വാർഡിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപെട്ടു[20][21], മംഗലാപുരത്തിനടുത്ത് കിന്‌യാ ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[22] ദക്ഷിണ കർണാടകയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 59 സീറ്റുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്[23]

തമിഴ്‌നാട്[തിരുത്തുക]

2011 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ പ്രാദേശിക ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ 11 വാർഡുകളിലടക്കം [24],[25],[26] 62 സീറ്റുകളിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു . തിരുനെൽവേലി ജില്ലയിലെ പൂളംകുടിയിരുപ്പ്‌, തൂത്തുക്കുടി ജില്ലയിലെ മൂലക്കരയ് എന്നീ പഞ്ചായത്തുകളിൽ വൈസ്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്കും എസ്.ഡി.പി.ഐ പ്രധിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു.

ഗോവ[തിരുത്തുക]

സൗത്ത് ഗോവ ജില്ലയിലെ ദാവോർലിം ഗ്രാമപഞ്ചായത്തിലെ ഇന്തോന വാർഡിൽ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായ മുഹമ്മദ് ഇമ്രാൻ തെരെഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ[തിരുത്തുക]

ജനകേരള യാത്ര

കേരളത്തിൽ പ്രഥമ സംസ്ഥാന കമ്മിറ്റി 2009 ആഗസ്റ്റ് മാസം നിലവിൽ വന്നു. ദേശീയ മനുഷ്യവകാശ ഏകോപന സമിതി ജനറൽ സെക്രട്ടറിയായ അഡ്വക്കറ്റ് കെ.പി.മുഹമ്മദ് ഷരീഫ് ആയിരുന്നു കേരളത്തിലെ പ്രഥമ പ്രസിഡന്റ്[27]. എം.കെ.മനോജ് കുമാർ, പി.അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രഥമ ജനറൽ സെക്രട്ടറിമാർ[28]. രണ്ടുവർഷത്തെ കാലാവധിയാണ് സംസ്ഥാന കമ്മിറ്റിക്കുള്ളത്.

ഇപ്പോഴത്തെ കേരള സംസ്ഥാന ഭാരവാഹികൾ[തിരുത്തുക]

  • പ്രസിഡന്റ്- അബ്ദുൽ മജീദ് ഫൈസി
  • വൈസ് പ്രസിഡന്റുമാർ - തുളസീധരൻ പള്ളിക്കൽ, മുവാറ്റുപുഴ അഷറഫ് മൗലവി
  • ജനറൽ സെക്രട്ടറിമാർ- എം.കെ. മനോജ്‌ കുമാർ, അജ്മൽ ഇസ്മായീൽ
  • സെക്രട്ടറിമാർ - പി.കെ. ഉസ്മാൻ, റോയ് അറയ്ക്കൽ, എം.കെ. അബ്ദുൽ മജീദ്‌, കെ.കെ. റൈഹാനത്ത്
  • ട്രഷറർ - ജലീൽ നീലാമ്പ്ര


വോയ്‌സ് ഓഫ് ഇന്ത്യ എസ്.ഡി.പി.ഐ.കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ മാസികയാണു വോയ്‌സ് ഓഫ് ഇന്ത്യ. സാംകുട്ടി ജേക്കബാണു മാസികയുടെ പ്രിന്ററും പബ്ലിഷറും.

തിരഞ്ഞെടുപ്പുകളിൽ[തിരുത്തുക]

2009ൽ നടന്ന കണ്ണൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിലാണ് പാർട്ടി ആദ്യമായി മത്സര രംഗത്തിറങ്ങിയത്. മൽസരിച്ച അബ്ദുൽ മജീദ്‌ ഫൈസി 3411 വോട്ടുകൾ നേടി.

2010 പഞ്ചായത്ത് തെരഞ്ഞെടുപ്പ്[തിരുത്തുക]

കേരളത്തിൽ 2010 ഒക്ടോബർ 25,27 എന്നീ തിയതികളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്വാധീനം തെളിയിച്ചു. അഞ്ച് നഗര സഭകളിലേക്ക് പ്രതിനിധികളെ വിജയിപ്പിച്ചിട്ടുണ്ട്.[29] മൂവാറ്റുപുഴയിൽ പ്രവാചക നിന്ദ ആരോപിക്കപെടുകയും പിനീട് നിരപരാധി ആണെന്ന് കണ്ടെത്തുകയും ചെയ്ത അധ്യാപകൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു പ്രതി ചേർക്കപ്പെട്ടു വിയ്യൂർ സെൻട്രൽ ജയിൽകഴിയുന്ന പ്രഫസർ:അനസ് എസ്.ഡി.പി.ഐ സ്ഥാനാർഥിയായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനിൽ നിന്നു മത്സരിച്ച് 1902 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.[30]

എസ്.ഡി.പി.ഐ ജനകീയ മാർച്ച്‌

2010 കേരള നിയമസഭ തെരഞ്ഞെടുപ്പ്[തിരുത്തുക]

2011ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നി നിയസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ എസ്.ഡി.പി.ഐ 101 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മൽസരിച്ചു. ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ സ്വന്തമാക്കി കേരള രാഷ്ട്രീയത്തിൽ സാനിധ്യമറിയിച്ചു. രണ്ട് മണ്ഡലങ്ങളിൽ 5000 വോട്ടും നിരവധി മണ്ഡലങ്ങളിൽ 3000 വോട്ടുകളും കടന്നു. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സമാഹരിച്ച വോട്ടുകൾ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഗതി മാറ്റി. സോഷ്യലിസ്റ്റ് ജനതയിലെ എം കെ പ്രേംനാഥ് പ്രതീക്ഷ ഉറപ്പിച്ച വടകരയിൽ ജനതാദളിലെ സി കെ നാണുവിന് 847ന്റെ വിജയം സമ്മാനിച്ചത് എസ്.ഡി.പി.ഐ സ്ഥാനാർഥി സാലിം അഴിയൂർ നേടിയ 3,488 വോട്ടുകളാണ്. തൃശൂരിലെ മണലൂർ മണ്ഡലത്തിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടറി ബേബി ജോണിന്റെ 483 വോട്ടിന്റെ പരാജയത്തിൽ നിർണായക ഘടകമായത് എസ്.ഡി.പി.ഐ സ്ഥാനാർഥി പി കെ ഉസ്മാൻ നേടിയ 2,293 വോട്ടുകളാണ്.

2014ലെ പതിനാറാമത് ലോകസഭാ തെരെഞ്ഞെടുപ്പ്[തിരുത്തുക]

2014 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാർഥികൾ മത്സരിച്ചു. ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ എസ്.ഡി.പി.ഐ നേടിയ വോട്ടുകൾ പങ്കു വഹിച്ചു. പശ്ചിമബംഗാളിലെ നാലു മണ്ഡലങ്ങളിലും തമിഴ്‌നാട്ടിലെ മൂന്നും കർണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രാപ്രദേശിലും ഓരോ മണ്ഡലത്തിലും പാർട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടി.

സ്ഥാനാർഥി മണ്ഡലം ലഭിച്ച വോട്ട്
എൻ യു അബുസലാം കാസർഗോഡ് 9,713
കെ കെ അബ്ദുൽ ജബ്ബാർ കണ്ണൂർ 19,170
പി അബ്ദുൽ ഹമീദ് മാസ്റ്റർ വടകര 15,058
മുസ്തഫ കൊമ്മേരി കോഴിക്കോട് 10,596
ജലീൽ നീലാംബ്ര വയനാട്‌ 14,327
നാസറുദ്ദീൻ എളമരം മലപ്പുറം 47,853
വി ടി ഇഖ്റാമുൽ ഹഖ് പൊന്നാനി 26,640
ഇ.എസ് ഖാജ ഹുസൈൻ പാലക്കാട് 12,504
കൃഷ്ണൻ എരഞ്ഞിക്കൽ ആലത്തൂർ 7,820
സുഫീറ കെ പി തൃശൂർ 6894
ഷഫീർ മുഹമ്മദ്‌ ചാലക്കുടി 14,386
സുൽഫിക്കർ അലി എറണാകുളം 14,825
മുഹമ്മദ്‌ ഷറഫുദ്ധീൻ ഇടുക്കി 10,401
റോയ് അറക്കൽ കോട്ടയം 3,513
തുളസീധരൻ പള്ളിക്കൽ ആലപ്പുഴ 10,993
ജ്യോതിഷ് പെരുബുള്ളിക്കൽ മാവേലിക്കര 8,946
മൻസൂർ തെങ്ങണ പത്തനംതിട്ട 11,353
എ കെ സലാഹുദ്ധീൻ കൊല്ലം 12,812
എം കെ മനോജ്‌കുമാർ ആറ്റിങ്ങൽ 11,225
കുന്നിൽ ഷാജഹാൻ തിരുവനന്തപുരം 4,820

2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്[തിരുത്തുക]

2015 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മൽസരിച്ച പാർട്ടി ഒരു കോർപറേഷൻ സീറ്റും ഒമ്പത് നഗരസഭാ സീറ്റുകളിലും 39 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും 49 ഇടങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. നൂറോളം സീറ്റുകളിൽ പാർട്ടി രണ്ടാം സ്ഥാനം നേടി. [31]

ചിത്രശാല[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://sdpi.in/central-office/
  2. www.ptinews.com
  3. Thejas Daily online edition (Jul-29) See Special
  4. Sources said PFI has identified a few names like the Social Democratic Party of India and United Peoples Party, but the final decision has to come from the Election Commission.
  5. മാതൃഭൂമി ദിനപത്രം Date : July 20 2009
  6. Falahi, Mumtaz Alam (30-07-2009). "India: A new Muslim political party with inclusive agenda launched". The Muslim News. ശേഖരിച്ചത് 2009-08-04. Check date values in: |date= (help)
  7. http://www.prativad.com/Popular-Front.htm
  8. മാതൃഭൂമി - ഇംഗ്ലീഷ് ന്യൂസ് Posted on: 30 Jul 2009
  9. ഇന്ത്യൻ എക്സ്പ്രസ്
  10. വിമോചന രാഷ്ട്രീയത്തിന്റെ പുതുവഴി, തേജസ് ദ്വൈവാരിക,16-31
  11. http://www.thejasnews.com/?tp=det&det=yes&news_id=201004117135636586
  12. പോപ്പുലർ ഫ്രണ്ട്‌ രാഷ്ട്രീയകക്ഷി രൂപവത്‌കരണത്തോടടുക്കുന്നു ,മാതൃഭൂമി ദിനപത്രം,ജൂലൈ 20,2009
  13. വിമോചന രാഷ്ട്രീയത്തിന്റെ പുതുവഴി - തേജസ് ദ്വൈവാരിക ,ഓഗസ്റ്റ് 16-31
  14. http://oheraldo.in/news/Local%20News/SDPI-opens-Goa-branch/28448.html
  15. http://www.siasat.com/english/news/madhya-pradesh-unit-sdpi-declared-national-convention-delhi-oct-18-0
  16. http://www.thejasnews.com/?tp=det&det=yes&news_id=201004117135636586
  17. http://www.coastaldigest.com/index.php?option=com_content&view=article&id=1199%3Asdpi-candidate-wins-sarpanch-election-in-rajasthan&Itemid=53
  18. http://www.twocircles.net/2010feb13/another_victory_sdpi_rajasthan_panchayat_polls.html
  19. http://popularfrontindia.com/pp/story/eleven-sdpi-candidates-contests-bbmp-poll
  20. http://coastaldigest.com/index.php?option=com_content&view=article&id=5119:sdpi-candidate-won-bbmp-election-held-in-bangalore-on-28th-mar-2010&catid=57:news-stories&Itemid=68
  21. http://sdpi.in/portal/story/sdpi-candidate-won-bbmp-election-held-bangalore-28th-mar-2010
  22. http://www.thejasnews.com/?tp=det&det=yes&news_id=201004103193501649
  23. http://www.thejasnews.com/?tp=det&det=yes&news_id=201004117143002874
  24. http://twocircles.net/2011oct04/sdpi_wins_9_civic_wards_unopposed_tamil_nadu.html
  25. http://www.siasat.com/english/news/sdpi-wins-9-civic-wards-unopposed-tn
  26. http://sdpi.in/portal/story/sdpi-win-9-civic-wards-un-opposed-tamilnadu
  27. www.twocircles.net
  28. http://www.twocircles.net/2009aug11/social_democratic_party_india_elects_kerala_office_bearers.html
  29. http://ibnlive.in.com/news/even-after-tj-joseph-row-pfi-still-popular-in-kerala/134120-37-64.html?from=tn
  30. http://www.ndtv.com/article/india/kerala-lecturer-attack-accused-wins-poll-63545
  31. http://www.thejasnews.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%AA.html