സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
SDTU
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ
സ്ഥാപിതം2012 മെയ്‌ 1
രാജ്യംഇന്ത്യ
അംഗത്വം ( അഫിലിയേഷൻ) സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)
പ്രധാന വ്യക്തികൾഗ്രോ വാസു

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലാളി പ്രസ്ഥാനമാണ് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU). 2012 മെയ് 1 മെയ് ദിനത്തിലാണ് സംഘടന പിറവിയെടുത്തത്. [1] സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ പോഷക സംഘടന എന്ന നിലയിലാണ് എസ.ഡി.ടി.യു പ്രവർത്തിക്കുന്നത്.

ലക്ഷ്യം[തിരുത്തുക]

ചൂഷണം ചെറുക്കുകയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിയുന്ന തൊഴിലാളി പ്രസ്ഥാനമാണു ലക്ഷ്യമാക്കുന്നതെന്ന് സംഘടന അവകാശപ്പെടുന്നു.

പതാക[തിരുത്തുക]

മുകളിൽ പച്ചയും താഴെ ചുവപ്പും നിറത്തിലുള്ള പതാകയിൽ ഇടതു വശത്ത് ലംബമായി എസ്.ഡി.ടി.യു എന്ന് വെള്ള നിറത്തിൽ ആംഗലേയ അക്ഷരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു.

കേരളത്തിൽ[തിരുത്തുക]

എസ്.ഡി.ടി.യു കേരള സംസ്ഥാന കമ്മിറ്റി 2012 മെയ് ഒന്നിന് നിലവിൽ വന്നു. പ്രമുഖ മനുഷ്യവകാശപ്രവർത്തകൻ ഗ്രോ വാസു ആണ് പ്രഥമ പ്രസിഡന്റ്. ഒ അലിയാർ എറണാകുളം ആണ് ജനറൽ സെക്രട്ടറി.[2]

അവലംബം[തിരുത്തുക]

  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201204102195215849[പ്രവർത്തിക്കാത്ത കണ്ണി]
  2. http://sdpi.in/portal/[പ്രവർത്തിക്കാത്ത കണ്ണി]