നാസറുദ്ദീൻ എളമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തുകാരൻ,പത്രപ്രവർത്തകൻ, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രശസ്തനാണ് നാസറുദ്ദീൻ എളമരം എന്ന വി.പി.നാസറുദ്ദീൻ.

നാസറുദ്ദീൻ എളമരം

ജീവിതരേഖ[തിരുത്തുക]

വി.പി.മുഹമ്മദ് കെ.ടി. നഫീസ ദമ്പതികളുടെ മകനായി 1967 മെയ് 28ന് മലപ്പുറം ജില്ലയിലെ എളമരത്ത് ജനനം. നുസ്രത്ത് സിബിയാൻ മദ്രസ എളമരം, ദാറുസ്സലാം മദ്രസ വാഴക്കാട്, ജി.യു.പി. സ്‌കൂൾ ചാലിയപ്പുറം, ഗവൺമെന്റ് ഹൈസ്‌കൂൾ വാഴക്കാട്, ഇസ്ലാഹിയ കോളേജ് ചേന്ദമംഗല്ലൂർ എന്നിവിടങ്ങളിൽ പഠനം. 1987ൽ മാവൂർ ഗ്രാസിം ഫാക്ടറി തൊഴിലാളി സമരത്തിൽ ഗ്രോ വാസുവിനോടൊപ്പം സജീവ പങ്കാളിയായി. 1998ൽ മാവൂർ ഗ്രാസിം ഫാക്ടറിയിലെ ജല-വായു മലിനീകരണത്തിനെതിരെ നടന്ന അന്തിമ സമരത്തിൽ കെ.എ റഹ്മാനോടൊപ്പം മുഖ്യ പങ്കുവ ഹിച്ചു. ചാലിയാർ സംയുക്ത സമരസമിതി ജനറൺ കൺവീനർ. 2000ൽ മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന സെക്ര ട്ടറി. തേജസ് ദൈ്വവാരിക പബ്‌ളിഷിംഗ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി. തേജസ്‌ ദിനപ്പത്രം ഡെപ്യൂട്ടി എഡിറ്റർ എന്നീ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു.[1] 1987 മുതൽ 2001 വരെ മാധ്യമം ദിനപ്പത്രത്തിൽ ജോലി ചെയ്തു. മംഗളം ദിനപ്പത്രത്തിൽ പ്രതിവാദം എന്ന കോളം കൈകാര്യം ചെയ്യുന്നു. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ജില്ല-സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം. [2] 2011ലെ പതിമൂന്നാമത് കേരള നിയമസഭയിലേക്ക് നടന്ന തിരഞെടുപ്പിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചു, സി.പി.ഐയിലെ സി ദിവാകരനോട് പരാജയപ്പെട്ടു.[3][4]

അവലംബം[തിരുത്തുക]

  1. http://citynewslive.com/fullstory2k5-insight-news-status-5-newsID-92814.html
  2. http://twocircles.net/2011may12/nasarudheen_elamaram_kerala_sdpi_president.html
  3. http://www.newsreporter.in
  4. http://indianballot.com/Kerala-Assembly-Election-2011-location-5-758.html
"https://ml.wikipedia.org/w/index.php?title=നാസറുദ്ദീൻ_എളമരം&oldid=1968228" എന്ന താളിൽനിന്നു ശേഖരിച്ചത്