പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൊടി
തരംലാഭേച്ഛയില്ലാത്ത-സന്നദ്ധ സംഘടന
സ്ഥാപിക്കപ്പെട്ടത്22 നവംബർ 2006
ആസ്ഥാനംഇന്ത്യ
വെബ്‌സൈറ്റ്popularfrontindia.com

കേരളത്തിലെ എൻ.ഡി.എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP) എന്നീ സംഘടനകൾ ചേർന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (ഇംഗ്ലീഷ്: Popular Front of India - PFI). തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്.[1][2] ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.[3][4][5] ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാദ്ധ്യമറിപ്പോർട്ടുകളുണ്ട്.[6]

ലക്ഷ്യം[തിരുത്തുക]

ഇന്ത്യൻ മുസ്ലിംകളൂടെ സമ്പൂർണ്ണ ശാക്തീകരണവും ഇതര പാർശ്വവൽകൃത വിഭാഗങ്ങളുടെ വിശാലകൂട്ടായ്മയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നവസാമൂഹിക പ്രസ്ഥാനമാണു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. അടിസ്ഥാനപരമായ സാമൂഹിക മാറ്റത്തിനു വേണ്ടി യത്നിക്കുമ്പോൾ തന്നെ നാടിന്റെ പരമാധികാരത്തിനു വെല്ലുവിളി ഉയർത്തുന്ന സാമ്രാജ്യത്ത്വ ശക്തി‍കൾക്കും സാമൂഹിക ഭദ്രതക്ക് ഭീഷണിയായ ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റുകൾക്കുമെതിരെ ജനകീയ ചെറുത്തുനില്പ് സംഘടിപ്പിക്കുകയെന്നതുമാണ് തങ്ങളുടെ ദൗത്യമെന്ന് പോപ്പുലർ ഫ്രണ്ട് അവകാശപ്പെടുന്നു.[7]

ചരിത്രം[തിരുത്തുക]

1993 ൽ കേരളത്തിൽ രൂപം കൊണ്ട നാഷണൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) സമാന ലക്‌ഷ്യങ്ങളോടെ തമിഴ് നാട്ടിലും കർണ്ണാടകയിലും പിന്നീട് പ്രവർത്തനമാരംഭിച്ച മനിത നീതി പാസറൈ (എം.എൻ.പി) കർണ്ണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെ.എഫ്.ഡി)എന്നീ സംഘടനകളും ഒരിമിച്ച് ചേർന്ന് ഒരു ഫെഡറേഷൻ എന്ന നിലയിലാണു 2007 ൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ വന്നത്.

2009 ഫെബ്രുവരി 15 നു കോഴിക്കോട്ട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംഘടനകളോടൊപ്പം ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നീ സംഘടനകൾ കൂടി ലയിച്ച് ചേർന്ന് പോപുലർ ഫ്രണ്ട് ദേശീയ തലത്തിൽ ഒറ്റ സംഘടനയായി മാറി.[8]

വിമർശനങ്ങൾ[തിരുത്തുക]

ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങളുമായി ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്[9][10] എന്നാൽ പിന്നീട് കോടതി ലവ് ജിഹാദ്‌ എന്ന ഒരു സംഭവമേ ഇല്ല എന്ന് കണ്ടെത്തുകയും ശക്തമായി വിമർശിക്കുകയും ചെയ്തു.

മൂവാറ്റുപുഴ കൈവെട്ട്  കേസ്[തിരുത്തുക]

വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ. ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു ഈ കേസിൽ വിധി പറഞ്ഞ കോടതി ബഹുഭൂരിഭാഗം പേരെയും വെറുതെ വിട്ടു . 54 പേരിൽ 13 പേരെയാണ് ഈ കേസിൽ കോടതി ശിക്ഷിച്ചത്. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ എന്ന നിയമം പ്രയോഗിച്ചിട്ടുണ്ട്. യു.എ.പി.എ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ളതുൾപ്പെടെ ശിക്ഷിക്കപ്പെട്ടവരുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

മൂവാറ്റുപുഴ കൈവെട്ട് സംഭവത്തെ പോപ്പുലർ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് കേസിൽ പ്രതിയായിരുന്നു എന്നതാണ് . പിന്നീട് കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്നു കണ്ടു വെറുതെ വിട്ടയക്കപ്പെട്ടു

 .[11][12][13]

തീവ്രവാദ ബന്ധം[തിരുത്തുക]

വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഏപ്രിൽ 23-ന് പോലീസ് റൈഡ് ചെയ്തു.[14][15] പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ്. റൈഡിൽ 21 പോപുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.[15][14] ഇവിടെ നിന്നും പോപുലർ ഫ്രണ്ടിന് തീവ്രവാദബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെടുത്തതായി പോലീസ് പറയുന്നു.[14] റെയ്ഡിൽ ബോംബ്, വടിവാൾ, ബോംബുനിർമ്മാണസാമഗ്രികൾ, ആയുധപരിശീലനത്തിനുപയോഗിക്കനെന്നു സംശയിക്കുന്ന മരം കൊണ്ടുള്ള ആൾരൂപം എന്നിവയും ദേശവിരുദ്ധസ്വഭാവമുള്ള ലഘുലേഘകളും ഇറാനിലേക്കു പോകാനുള്ള തിരിച്ചറിയൽ രേഖകളും വിദേശകറൺസികളും കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.[14][15]

ഈ കേസിൽ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ല എന്ന് കേരളാ ഹൈകോടതി വിധിക്കുകയും ആ വിധി  സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട് ,

മതമൗലിക വാദം വളർത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സർക്കാർ 2014 ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതർ ഉപയോഗിച്ച സിംകാർഡുകൾ തേജസിന്റെ പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ്ലാമികവൽക്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.[16][17]

പോഷക ഘടകങ്ങൾ[തിരുത്തുക]

 • ജൂനിയർ ഫ്രന്റ്സ് (Junior Friends)
 • കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (Campus Front of India)
 • നാഷണൽ വിമൻസ് ഫ്രണ്ട് (National Womens Front)
 • ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ (All India Imams Council)[18]
 • നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്‌ ഓർഗനൈസേഷൻ (National Confedration of Human Rights Organizations.(NCHRO)
 • നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്
 • മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ (MRDF)
 • സത്യസരണി
Popular Front of India -- Logo

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 1. തേജസ് ദ്വൈവാരിക (THEJAS FORTNIGHTLY) മലയാള ദ്വൈവാരിക
 2. തേജസ്‌ ദിനപത്രം (THEJAS DAILY) മലയാള ദിനപത്രം
 3. വിഡിയൽ വെള്ളി (VIDIYAL VELLI) തമിഴ് മാസിക
 4. ഫനൂസ് (FANOOS) ഉർദു മാസിക
 5. പ്രസ്ഥുത (PRASTHUTHA) കന്നട മാസിക
 6. ഇന്ത്യ നെക്സ്റ്റ് - INDIA NEXT (HINDI)

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.popularfrontindia.org/history.html/
 2. മാതൃഭൂമി ദിനപത്രം,ജൂലൈ 20,2009
 3. http://www.popularfrontindia.org/documents/Merger%20Declaration.html
 4. http://www.hindu.com/2006/12/12/stories/2006121201960500.htm
 5. മാതൃഭൂമി ദിനപത്രം Date : January 13 2009
 6. "പോപ്പുലർ ഫ്രണ്ട് കണ്ണൂർ ക്യാമ്പിന് ഭീകരബന്ധം". മൂലതാളിൽ നിന്നും 2013-05-13 191:0:17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2013. Check date values in: |archivedate= (help)
 7. http://www.popularfrontindia.org/constitution.html
 8. http://www.popularfrontindia.org/history.html
 9. Dean Nelson (13 ഒക്ടോബർ 2009). "Handsome Muslim men accused of waging 'love jihad' in India" (ഭാഷ: ഇംഗ്ലീഷ്). The Telegraph. ശേഖരിച്ചത് 15 ഒക്ടോബർ 2009.
 10. "Church, state concerned about 'love jihad'" (ഭാഷ: ഇംഗ്ലീഷ്). Indian Catholic. 13 ഒക്ടോബർ 2009. ശേഖരിച്ചത് 15 ഒക്ടോബർ 2009.
 11. http://www.zeenews.com/news647002.html
 12. http://www.expressindia.com/latest-news/Controversial-question-paper-Lecturers-hand-chopped-off/642261/
 13. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentId=7835975&tabId=1&channelId=-1073865030&programId=1080132912&BV_ID=@@@
 14. 14.0 14.1 14.2 14.3 "കണ്ണൂരിൽ പിടിയിലായവർക്ക് തീവ്രവാദബന്ധമെന്ന് പോലീസ്‌". മൂലതാളിൽ നിന്നും 2013-04-25 10:38:43-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2013. Check date values in: |archivedate= (help)
 15. 15.0 15.1 15.2 "നാറാത്ത് ആയുധപരിശീലന കേന്ദ്രത്തിൽ റെയ്ഡ്; ബോംബും വാളുമായി 21 പേർ പിടിയിൽ". മൂലതാളിൽ നിന്നും 30 ജൂൺ 2013 13:28:30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2013. Check date values in: |archivedate= (help)
 16. "തേജസ് പത്രത്തിനെതിരേ തെളിവുകളുമായി സർക്കാർ". മലയാളം.വൺഇന്ത്യ. 2014 ഫെബ്രുവരി 11. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-11 08:48:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 11. Check date values in: |archivedate= (help)
 17. "പോപ്പുലർ ഫ്രണ്ട് 'മതമൗലികവാദം' പ്രചരിപ്പിക്കുന്നെന്ന് സർക്കാർ". മാതൃഭൂമി. 2014 ഫെബ്രുവരി 11. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-10 23:03:14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 11. Check date values in: |archivedate= (help)
 18. http://www.twocircles.net/2009sep29/south_india_s_imam_council_expanded_national_organization_imams.html