നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 1967 ദ അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റ്, 1967 | |
---|---|
വ്യക്തികളുടെയോ സംഘടനകളുടെയോ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെയോ ചില നിയമവിരുദ്ധപ്രവർത്തനങ്ങളെ തടയുന്നതിന് | |
സൈറ്റേഷൻ | ആക്റ്റ് നമ്പർ 37 ഓഫ് 1967 |
ബാധകമായ പ്രദേശം | ഇന്ത്യ ആകമാനം |
നിയമം നിർമിച്ചത് | ഇന്ത്യൻ പാർലമെന്റ് |
അംഗീകരിക്കപ്പെട്ട തീയതി | 1967 ഡിസംബർ 30[1] |
ഭേദഗതികൾ | |
1. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969). 2. ദി ക്രിമിനൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972). |
ഇന്ത്യയിൽ സംഘടനകൾ നിയമവിരുദ്ധപ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ നിയമമാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം - അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.[1]
ദേശീയോദ്ഗ്രഥന കൗൺസിൽ രാജ്യത്തിന്റെ കെട്ടുറപ്പും പർമാധികാരവും സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിക്കാനായി ഒരു നാഷണൽ ഇന്റഗ്രേഷൻ കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ പഠിച്ചതിൽ നിന്ന് 1963-ൽ ഭരണഘടനയുടെ പതിനാറാം ഭേദഗതി നിയമം പാസാക്കി. ഇത് രാജ്യത്തിന്റെ പരമാധികാരവും അഘണ്ഡതയും സംരക്ഷിക്കുവാനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്താനുള്ള അവകാശം ഭരണകൂടത്തിനു നൽകി. ഇതെത്തുടർന്നാണ് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്.[2]
ചരിത്രം
[തിരുത്തുക]ഭരണഘടനയുടെ പതിനാറാം ഭേദഗതി താഴെപ്പറയുന്ന അവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങളേർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരാൻ പാർലമെന്റിന് അവകാശം നൽകി:
- അഭിപ്രായസ്വാതന്ത്ര്യം;
- സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം
- സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം
ഇതിനായി അവതരിപ്പിച്ച ബില്ല് പാരലമെന്റിന്റെ രണ്ട് സംഭകളും പാസാക്കുകയും 1967 ഡിസംബർ 30-ന് പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു. ഈ നിയമത്തിൽ പിന്നീട് താഴെപ്പറയുന്ന ഭേദഗതികൾ വന്നിട്ടുണ്ട്:
- ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).
- ദി ക്രിമിനൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).
- ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986).
- ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).
- ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്t, 2008 (35 ഓഫ് 2008).
പോട്ട പാർലമെന്റ് പിൻവലിച്ചശേഷമായിരുന്നു അവസാന ഭേദഗതി കൊണ്ടുവന്നത്. 2004-ലെ ഭേദഗതിയിൽ തന്നെ പോട്ടയിലെ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നു. 2008-ൽ മുംബൈ ആക്രമണങ്ങൾക്കു ശേഷം വന്ന ഭേദഗതിയിൽ ഈ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കി.
പ്രാധാന്യം
[തിരുത്തുക]രാജ്യം വിഘടിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ഏതൊരു നീക്കത്തെയും പിന്തുണയ്ക്കുന്നത് ഈ നിയമം മൂലം കുറ്റകരമാണ്. ഇന്ത്യ സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങൾക്കുമേൽ ഏതെങ്കിലും വിദേശ ശക്തിക്കുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.
വിമർശനം
[തിരുത്തുക]- സ്വതന്ത്ര ചലച്ചിത്രനിർമാതാവും പത്രപ്രവർത്തകനുമായ അജയ് ടി.ജി. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.[3]
- ഇന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തകനായിരുന്ന കോബാദ് ഗാന്ധി എന്നയാളെ 2009-ൽ ഈ നിയമപ്രകാരം കുറ്റം ചാർത്തപ്പെട്ടിരുന്നു.[4]
- കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റിലായവരുടെ പേരിൽ കുറ്റം ചുമത്തിയിരിക്കുന്നത് യുഎപിഎയിലെ പ്രസക്ത വകുപ്പുകൾ അനുസരിച്ചാണെന്ന് പൊലീസ് അധികാരികൾ വ്യക്തമാക്കിയിരുന്നു.[5]
ഇതും കാണുക
[തിരുത്തുക]- പ്രിവൻഷൻ ഓഫ് ടെററിസം ആക്റ്റ്, 2002
- അബ്ദുൾ നാസർ മദനി ഈ നിയമപ്രകാരം 2011-ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "UAPA, 1967 at NIA.gov.in" (PDF). NIA. Retrieved 28 December 2012.
- ↑ "The Unlawful Activities (Prevention) Act" (PDF). Nia.gov.in.
- ↑ http://www.hindu.com/2008/05/13/stories/2008051353850900.htm
- ↑ http://www.dailymail.co.uk/indiahome/indianews/article-2121814/Kobad-Ghandy-let-terror-charge-police-error.html
- ↑ "യുഎപിഎ എന്ന ഭീകരനിയമം". www.deshabhimani.com.
{{cite web}}
:|first=
missing|last=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Unlawful Activities (Prevention) Act, 1967— Updated text of the Act at India Code