ഉള്ളടക്കത്തിലേക്ക് പോവുക

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യു.എ.പി.എ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 1967
ദ അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റ്, 1967
വ്യക്തികളുടെയോ സംഘടനകളുടെയോ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെയോ ചില നിയമവിരുദ്ധപ്രവർത്തനങ്ങളെ തടയുന്നതിന്
സൈറ്റേഷൻആക്റ്റ് നമ്പർ 37 ഓഫ് 1967
ബാധകമായ പ്രദേശംഇന്ത്യ ആകമാനം
നിയമം നിർമിച്ചത്ഇന്ത്യൻ പാർലമെന്റ്
അംഗീകരിക്കപ്പെട്ട തീയതി1967 ഡിസംബർ 30[1]
ഭേദഗതികൾ
1. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).

2. ദി ക്രിമിന‌ൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).
3. ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986).
4. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).

5. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്t, 2008 (35 ഓഫ് 2008).

ഇന്ത്യയിൽ സംഘടനകൾ നിയമവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ പ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ 1967ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തയ്യാറാക്കി നടപ്പാക്കിയ നിയമമാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം - അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.[1]

ദേശീയോദ്ഗ്രഥന കൗൺസിൽ രാജ്യത്തിന്റെ കെട്ടുറപ്പും പർമാധികാരവും സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പഠിക്കാനായി ഒരു നാഷണൽ ഇന്റഗ്രേഷൻ കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ പഠിച്ചതിൽ നിന്ന് 1963-ൽ ഭരണഘടനയുടെ പതിനാറാം ഭേദഗതി നിയമം പാസാക്കി. ഇത് രാജ്യത്തിന്റെ പരമാധികാരവും അഘണ്ഡതയും സംരക്ഷിക്കുവാനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്താനുള്ള അവകാശം ഭരണകൂടത്തിനു നൽകി. ഇതെത്തുടർന്നാണ് അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ബിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത്.[2]

ചരിത്രം

[തിരുത്തുക]

ഭരണഘടനയുടെ പതിനാറാം ഭേദഗതി താഴെപ്പറയുന്ന അവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങളേർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരാൻ പാർലമെന്റിന് അവകാശം നൽകി:

  1. അഭിപ്രായസ്വാതന്ത്ര്യം;
  2. സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം
  3. സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം

ഇതിനായി അവതരിപ്പിച്ച ബില്ല് പാരലമെന്റിന്റെ രണ്ട് സംഭകളും പാസാക്കുകയും 1967 ഡിസംബർ 30-ന് പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ചെയ്തു. ഈ നിയമത്തിൽ പിന്നീട് താഴെപ്പറയുന്ന ഭേദഗതികൾ വന്നിട്ടുണ്ട്:

  1. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 1969 (24 ഓഫ് 1969).
  2. ദി ക്രിമിന‌ൽ ലോ (അമെൻഡ്മെന്റ്) ആക്റ്റ്, 1972 (31 ഓഫ് 1972).
  3. ദി ഡെലിഗേറ്റഡ് ലെജിസ്ലേഷൻ പ്രൊവിഷൻസ് (അമെൻഡ്മെന്റ്) ആക്റ്റ്, 1986 (4 ഓഫ് 1986).
  4. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്, 2004 (29 ഓഫ് 2004).
  5. ദി അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) അമെൻഡ്മെന്റ് ആക്റ്റ്t, 2008 (35 ഓഫ് 2008).

പോട്ട പാർലമെന്റ് പിൻവലിച്ചശേഷമായിരുന്നു അവസാന ഭേദഗതി കൊണ്ടുവന്നത്. 2004-ലെ ഭേദഗതിയിൽ തന്നെ പോട്ടയിലെ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നു. 2008-ൽ മുംബൈ ആക്രമണങ്ങൾക്കു ശേഷം വന്ന ഭേദഗതിയിൽ ഈ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കി.

പ്രാധാന്യം

[തിരുത്തുക]

രാജ്യം വിഘടിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ഏതൊരു നീക്കത്തെയും പിന്തുണയ്ക്കുന്നത് ഈ നിയമം മൂലം കുറ്റകരമാണ്. ഇന്ത്യ സ്വന്തം ഭൂമിയാണെന്ന് നിയമപരമായും ചരിത്രപരമായും അവകാശപ്പെടുന്ന പ്രദേശ‌ങ്ങൾക്കുമേൽ ഏതെങ്കിലും വിദേശ ശക്തിക്കുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്നതും അതിനുവേണ്ടി പ്രവർത്തിക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

വിമർശനം

[തിരുത്തുക]
  • സ്വതന്ത്ര ചലച്ചിത്രനിർമാതാവും പത്രപ്രവർത്തകനുമായ അജയ് ടി.ജി. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.[3]
  • ഇന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തകനായിരുന്ന കോബാദ് ഗാന്ധി എന്നയാളെ 2009-ൽ ഈ നിയമപ്രകാരം കുറ്റം ചാർത്തപ്പെട്ടിരുന്നു.[4]
  • കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റിലായവരുടെ പേരിൽ കുറ്റം ചുമത്തിയിരിക്കുന്നത് യുഎപിഎയിലെ പ്രസക്ത വകുപ്പുകൾ അനുസരിച്ചാണെന്ന് പൊലീസ് അധികാരികൾ വ്യക്തമാക്കിയിരുന്നു.[5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "UAPA, 1967 at NIA.gov.in" (PDF). NIA. Retrieved 28 December 2012.
  2. "The Unlawful Activities (Prevention) Act" (PDF). Nia.gov.in.
  3. http://www.hindu.com/2008/05/13/stories/2008051353850900.htm
  4. http://www.dailymail.co.uk/indiahome/indianews/article-2121814/Kobad-Ghandy-let-terror-charge-police-error.html
  5. "യുഎപിഎ എന്ന ഭീകരനിയമം". www.deshabhimani.com. Archived from the original on 2014-09-15. Retrieved 2014-09-06. {{cite web}}: |first= missing |last= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]