Jump to content

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയാണ് സിമി[1] [2](SIMI, പൂർണ്ണരൂപം: സ്‌റ്റുഡൻസ്‌ ഇസ്‌ലാമിക്‌ മൂവ്‌മന്റ്‌ ഓഫ്‌ ഇന്ത്യ; ഇന്ത്യയിലെ ഇസ്ലാമിക വിദ്യാർത്ഥി മുന്നേറ്റം എന്നത് മലയാളീകരണം). ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ.[3]

സിമി ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ 2001ൽ 9/11 ഭീകരാക്രമണത്തെ തുടർന്ന് ഭാരതസർക്കാർ സിമിയെ നിരോധിച്ചു [4]. അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ‌ഖായ്ദയുടെ ഇടപെടൽ ഈ സംഘടനയിലുണ്ടെന്നതും നിരോധിക്കപ്പെടുന്നതിന് കാരണമായി.[5]. 2008 ജൂലൈ 25ന് നടന്ന ബംഗലുരു സ്‌ഫോടന പരമ്പരയും 2008 ജൂലൈ 26ലെ അഹ്മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് 'സിമി'യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തി. [6]

രൂപവത്കരണം

[തിരുത്തുക]

1977 ഏപ്രിൽ 25 ഞായറാഴ്ചയാണ് സിമിയുടെ രൂപവത്കരണം നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അലീഗർ മുസ്ലിം സർവകലാശാലയിൽ ഒത്തുചേർന്ന വിദ്യാർത്ഥികളാണ് സിമി രൂപവത്കരിച്ചത്. 1940-കളിൽ തന്നെ ഇസ്‌ലാമിക വിദ്യാർത്ഥി കൂട്ടായ്‌മ രൂപവത്കരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും, വിഭജനകാലത്തെ സംഘർഷഭരിതമായ രാഷ്‌ട്രീയ പാശ്ചാത്തലത്തിൽ അതിനായില്ല. വിഭജനാനന്തരം ഇസ്ലാമിക വിപ്ലവം ലക്ഷ്യമായി കണ്ട നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നാമധേയത്തിൽ നിലവിൽ വന്നു. എസ്‌.ഐ.യു., എസ്‌.ഐ.സി., എം.എസ്‌.എ., എം.എസ്‌.വൈ.ഒ., ഐ.എസ്‌.എൽ., ഹൽഖയെ ത്വയ്യിബയെ ഇസ്‌ലാമി തുടങ്ങിയവ അവയിൽ ചിലതാണ്. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് വേറിട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘങ്ങളെ ഒരുമിച്ച് അണിനിരത്തി സമാന്തരമായ ഇസ്ലാമിക മുന്നേറ്റത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. റാവു ഇർഫാൻ, പ്രൊഫ. അഹ് മദുല്ലാഹ് സ്വിദ്ദീഖി തുടങ്ങിയവർ അടിയന്തരാവസ്ഥ കാലത്ത് അത്തരം കൂട്ടായ്മക്ക് വേണ്ടി ശ്രമിച്ചിരുന്നു. ഡോ. അഹ്മദുല്ലാഹ് സിദ്ദീഖിയായിരുന്നു സിമിയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്.

സിമി രൂപവത്കരണ വേളയിലെ നയനിലപാടുകളിൽ നിന്ന് വ്യതിചലിച്ച് പൂർണമായും തീവ്രവാദ നിലാപിടിലേക്കെത്തിചേർന്നെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി[7]. പി.എം.അബ്ദുസ്സ്ലാമായിരുന്നു[8] കേരളാ ഘടകത്തിൻ്റെ ആദ്യ നേതാവ്. ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ പോഷക വിഭാഗം എന്ന നിലയിലാണ് സിമി അറിയപ്പെട്ടിരുന്നതെങ്കിലും സിമിയോ ജമ അത്തെ ഇസ്ലാമിയോ അതംഗീകരിച്ചിട്ടില്ല

പാലസ്തീൻ നേതാവായ അറാഫത്തിന്റെ ഇന്ത്യൻ സന്ദർശനത്തെ എതിർത്ത സിമി ഡൽഹിയിൽ യാസർ അറാഫത്തിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് ജമാ അത്തെ ഇസ്ലാമിയെ സിമിയിൽ നിന്നകറ്റി. എന്നിരുന്നാലും 1987 വരെയുള്ള കാലഘട്ടത്തിലെ എല്ലാ സിമി ദേശീയ നേതാക്കന്മാരും ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയിലെ തല മുതിർന്ന നേതാക്കന്മാരാൺ്. ഡോ. അഹ്മദുല്ലാഹ് സിദീഖി, ജാമിയ മില്ലീയ സർവകലാശാലയിലെ ഡോ. മുഹമ്മദ് റഫത്ത്, മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവും ജമാ അത്തെ ഇസ്ലാമി നേതാവുമായ ഡോ. എസ്.ക്യൂ.ആർ ഇലിയാസ്. ഡോ. സലീം ഖാൻ തുടങ്ങിയ സിമി പ്രസിഡന്റുമാർ ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരാൺ്. [9].

സംഘടനാ അംഗത്വം

[തിരുത്തുക]

സിമിയിൽ മൂന്ന് തരം അംഗങ്ങളാണുണ്ടായിരുന്നത്.

അൻസ്വാർ

തഖ് വ (ദൈവഭയവും സൂക്ഷ്മതയും), ഇൽമ്(ഇസ്ലാമികമായ അറിവും പാണ്ഡിത്യവും),ഖുവ്വത്തുൽ ഫൈസ്വല (തീരുമാനാധികാരം, ദേശത്തിനും സംഘടനയ്‌ക്കും ഉപരിയായി ഇസ്ലാമികമായി സ്വയം സമർപ്പിതരാകുന്ന ആളുകളാണ്‌ അൻസ്വാറുകൾ. അൻസ്വാറാകാൻ സിമി ലക്ഷ്യം വെക്കുന്ന ‘സ്വജീവൻ ഖുർ ആനും ഹദീസിനും അടിസ്ഥാനപ്പെടുത്തു സ്വയം പരിവർത്തിക്കപ്പെടുകയും, അല്ലാഹുവിന്റെ ഭൂമിയിൽ പ്രവാചക മാതൃകയിലെ ഭരണക്രമമായ ഖിലാഫത് സ്ഥപിക്കുവാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും അത് വഴി അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനായി ശ്രമിക്കുകയും വേണം. അങ്ങനെയുള്ള ഏതൊരാൾക്കും സിമിയുടെ അൻസ്വാറാകാമായിരുന്നു.

ഇഖ് വാൻ

സിമി മുന്നോട്ട് വെക്കുന്ന ഇസ്ലാമികമായ പരിവർത്തനത്തിൻ് സ്വയം സന്നദ്ധമായി സംഘടനാ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാവുകയും പങ്കെടുക്കുകയും ഏതൊരു ആണിനും പെണ്ണിനും സിമിയുടെ ഇഖ് വാൻ അല്ലെങ്കിൽ അഖ് വാത് ആകാമായിരുന്നു.

അഅ്വാൻ

സംഘടനയുമായി സഹകരിക്കുകയും സംഘടനാ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്ന എതൊരു ആണിനും പെണ്ണിനും സിമിയുടെ അഅ്വനാകാം.

സിമി ഉയർത്തിയ സന്ദേശങ്ങൾ

[തിരുത്തുക]

സിമി ഉയർത്തിയ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും തീവ്ര നിലപാടിന്റേതയിരുന്നു. സമൂഹത്തിന്റെ നാനാ കോണുകളിൽ നിന്നും അതിനെതിരേ വിമർശനങ്ങൾ വന്നിട്ടുമുണ്ട്.

  • ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ [10][11][12]
  • ദേശീയത തകർക്കുക ഖിലാഫത്ത് സ്ഥാപിക്കുക [13][14]
  • ഇന്ത്യയിലെ അമുസ്ലിങ്ങളെ ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ പരിവർത്തനം ചെയ്യുക .

സിമി ഘടന

[തിരുത്തുക]

30 വയസ് വരെയുള്ള യുവാക്കളും യുവതികളും വിദ്യാർത്ഥി-വിദ്യാർത്ഥിനികളുമാണ് സിമിയിലെ അംഗങ്ങളയിരിക്കാൻ യോഗ്യതപെട്ടവർ. യുവാക്കളെയും വിദ്യാർത്ഥികളെയും ഒരു നിശ്ചിത കാലയളവ് വരെ പരിശീലിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് സിമി കയറ്റി വിടുന്നു എന്നാണ് അവരുടെ അവകാശവാദം.

അത്തരം ചില വ്യക്തികളും, അവർ വഹിക്കുന്ന പദവികളും:

  • എ. പി. അബ്ദുൽ വഹാബ് - ഐ.എൻ.എൽ [15]
  • ശൈഖ് മുഹമ്മദ് കാരകുന്ന് - ജമാ അത്തെ ഇസ്ലാമി[16]
  • ഡോ. അഹ്മദുല്ലാഹ് സ്വിദ്ദീഖി - പ്രൊഫ. ഇല്ലിനോയിസ് സർവകലാശാല, അമേരിക [17]
  • പ്രൊഫ. പി കോയ - പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എൻ ഡി എഫ്
  • ഇ.അബൂബക്കർ - മുസ്ലിം പേർസണൽ ലോബോർഡ് അംഗം ,ചെയർമാൻ-പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.

തത്ത്വശാസ്ത്രം

[തിരുത്തുക]

1879 ലെ പ്രഥമ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടെ ബ്രിട്ടീഷുക്കർക്കെതിരെ രംഗത്ത് വന്ന ദേവബന്ദി സലഫി ചിന്താധാരയിൽ നിന്നാൺ് സിമി ഊർജ്ജം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു അഫ്ഘാനിലെ താലിബാനും ഈ ദേവ്ബന്ദി സലഫി ധാരയുടെ ബാക്കി പത്രമാൺ് .തികഞ്ഞ സെമിറ്റിക് വിരുദ്ധത പ്രകടിപ്പിക്കുന്ന സിമി ഉസാമ ബിൻ ലാദൻ യഥാർഥ പോരാളിയെന്ന് പ്രസ്താവിക്കുകയുണ്ടായി[19].


സിമിയെ സ്വാധീനിച്ച വ്യക്തിത്വങ്ങൾ:

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

മലയാളത്തിൽ ‘വിവേകം’ സിമിയുടെ മുഖപത്രമായിരുന്നു. Islamic Movement എന്ന പേരിൽ ഇംഗ്ലീഷിലും, ഹിന്ദിയിലും , ഉർദുവിലും മാ‍സിക ഇറങ്ങിയിരുന്നു. ‘തഹ് രീക്’ എന്ന പേരിൽ ഹിന്ദിയിലും ഗുജറാത്തിയിലും, ‘സേതിമെഡൽ‘ എന്ന പേരിൽ തമിഴിലും, ‘രൂപാന്തർ’ എന്ന പേരിൽ ബംഗാളിയിലും മുഖപത്രങ്ങളുണ്ടായിരുന്നു. ‘ഹിന്ദുസ്ഥാൻ പബ്ലിക്കേഷൻസ്’ എന്ന പേരിൽ മലയാളം, ഉർദു, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തമിഴ് ഭാഷകളിൽ പുസ്തക പ്രസിദ്ധീകരണ ശാലയും ഉണ്ടായിരുന്നു.

ഹിന്ദു സംഘടനകളുമായുള്ള സംഘട്ടനങ്ങൾ

[തിരുത്തുക]

തീവ്രനിലപാടുകളുള്ള ഹിന്ദു സംഘടനകളെ ഇസ്ലാമിന്റെ ശത്രുക്കളായാണ് സിമി കണക്കാക്കിയിരുന്നത്. ഇസ്ലാമികമായ പരിവർത്തനത്തിലൂടെ സാമൂഹിക ഉന്നമനം എന്ന ലക്ഷ്യമാണ് സിമി ലക്ഷ്യമിട്ടത്. ദേശീയത തകർത്ത് ഖിലാഫത്ത് പ്രസ്ഥാനം സ്ഥാപിക്കാനുള്ള സിമിയുടെ ശ്രമം ദേശീയതക്കെതിരേയുള്ള വെല്ലുവിളിയായിരിന്നു.[22] ബാബറി മസ്ജിദ് തകർത്തതിനെതിരെ സിമി നടത്തിയ പ്രക്ഷോഭം പലയിടത്തും പോലീസ് തടഞ്ഞു. പോലീസുമായി സിമി പലയിടത്തും ഏറ്റുമുട്ടി [23].

നേതൃത്വം

[തിരുത്തുക]

നിരോധന വേളയിൽ ഡോ. ശാഹിദ് ബദർ ഫലാഹിയായിരുന്നു സിമിയുടെ ദേശീയ പ്രസിഡന്റ്. സെക്രട്ടറി ജനറൽ സഫ്ദർ നാഗൂറിയും. നിരോധനത്തിന്റെ പിറ്റേന്ന ഡോ. ബദരിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും സഫ്ദർ നാഗോറി സഹിതം കേന്ദ്ര ഓഫീസിലെ നിരവധി നേതാക്കൾ ഒളിവിൽ പോയി [24]. സിമിയുടെ നിരവധി നേതാക്കൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടു.

2008 മാർച്ച് 27 ന് മദ്ധ്യപ്രദേസിലെ ഇൻഡോറിൽ നിന്ന് സഫ്ദർ നാഗോറി അറസ്റ്റ് ചെയ്യപ്പെട്ടു.

പ്രവർത്തനങ്ങൾ മേഖലകൾ ബന്ധങ്ങൾ

[തിരുത്തുക]

അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവർഥിക്കുന്ന Consultative Committee of Indian Muslims സിമിയെ ധാർമികമായും സാമ്പത്തികമായും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു.[25] പാകിസ്താനിലെ ജമാ അത്തെ ഇസ്ലാമി, ലഷ്കറെ ത്വയ്യിബ, ജൈശു മുഹമ്മദ് തുടങ്ങിയവയുമായി സിമി ബന്ധം പുലർത്തുന്നു.[25] ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്ന നിരവധി സ്ഫോടനങ്ങളിൽ സിമിയും ലശ്കറെ ത്വയ്യിബയും ഒന്നിച്ചിടപെട്റ്റതായി തെളിയിക്കപ്പെട്ടിട്ടുണ്ട്..[25] റിയാദിലെ ലോകം മുസ്ലീം അസംബ്ലിയിൽ നിന്നും ധാരാളം ധനസഹായം ലഭിക്കുന്നു എന്നും പറയപ്പെടുന്നു..[25] പാക്കിസ്ഥനിൽ നീന്നും സാമ്പത്തിക സഹായം കിട്ടുന്നുണ്ട് ഇവർക്ക്. നേപ്പാളിലെ ഇസ്ലാമിക യൂത്ത് സംഘവുമായും ബംഗ്ലാദേശിലെ ഹർകത്തുൽ ജിഹാ‍ദൽ ഇസ്ലാമി, ചാത്രാ ശിബിർ എന്ന സംഘടനകളുമായും സിമിക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഇവയുടെയൊക്കെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിക്കുന്നത് സിമിയാണെന്ന് വിശ്വസിക്കപ്പെടുന്നു.[1]

ഇന്ത്യയിലെ നിരവധി മതമൗലിക പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് സിമി പ്രവർത്തകരാണെന്ന്. കേരളത്തിലെ എൻ.ഡി.എഫ്., എസ്.ഡി.പി.ഐ, ഇസ്ലാമിക് യൂത്ത് സെന്റർ, തമിഴ്‌നാട്ടിലെ തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം (ടി.എം.എം.കെ), പോപുലർ പ്രണ്ട് ഓഫ് ഇന്ത്യ, തഹ് രീക് ഇഹ്യായെ ഉമ്മ, ഇസ്ലാമിക് ദാവാ മൂവ്മെന്റ് തുടങ്ങിയവയുടെ സാരഥികൾ സിമിക്കാരാണ് [26].

1993 ൽ സിഖ് തീവ്രവാദിയായ ലാൽ സിംഗിന്റെ അറസ്റ്റോട് കൂടി സിമിയും സിഖ് തീവ്രവാദികളും കശ്മീർ തീവ്രവാദികളുമായുള്ള കൂട്ട്കെട്ട് പുറത്ത് വരികയുണ്ടായി. കനിഷ്ക വിമാനം ബോംബ് വെച്ച് തകർക്കാൻ ഖാലിസ്ഥാൻ വാദികൾക്ക് സഹായം നൽകിയത് സിമിയാണെന്ന് ആരോപണമുയർന്ന്നിരുന്നു[27].

കേരളത്തിൽ മാത്രം ഏകദേശം 12ഓളം സംഘ്ടകളെ നിയത്ന്രിക്കുന്നത് സിമിക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു. എൻ.ഡി.എഫ്, പോപുലർ ഫ്രണ്ട്, യൂത്ത് സെന്റർ, കരുണാ ഫൌണ്ടേഷൻ, സാക്ഷി, ഫോകസ്, മുസ്ലിം ഐക്യവേദി, ഐ.എൻ.എൽ, ജനജാഗ്രതാവേദി, ബാബരി മസ്ജിദ് മൂവെമെന്റ്, ഇസ്ലാമിക ദ അവാ മൂവെമെന്റ് തുടങ്ങിയവ സിമിയുടെ പോഷകഘടകങ്ങളാണെന്ന് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിരുന്നു.[28].

ഗൾഫ് മേഖലയിൽ സൗദി അറേബ്യ കേന്ദീകരിച്ച് ജം ഇയത്തുൽ അൻസ്വാർ എന്ന പേരിൽ സിമി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഭീകര പ്രവർത്തനങ്ങൾ

[തിരുത്തുക]

ഇന്ത്യൻ ഭരണാധികാരികൾക്ക് സിമി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. കുറ്റമാരോപിക്കപ്പെട്ട ചിലരെ നിരപരാധികളാണെന്നു കണ്ടു വിട്ടയച്ചിട്ടുണ്ട്. സിമിയുടെ നേതൃതഥത്തിനു മേൽ പല സ്ഫോടന പദ്ധതികളും ഭരണകൂടങ്ങൾ ആരോപിച്ചിട്ടുണ്ട്.

11 ജൂലൈയിൽ മുംബൈയിൽ നടന്ന ബോംബുസ്ഫോടന പരമ്പരയിൽ സിമിക്ക് പങ്കുണ്ടെന്ന് പോലീസുദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ മുലായം സിങ് യാദവ് സിമി നിയമവിരുദ്ധമായി ഇടപ്പെട്ടതിന് തെളിവ് ഇല്ല ("No evidence of its involvement in unlawful activities") എന്ന് പ്രഖാപിച്ചിരുന്നു .[29] . സിമിക്ക് ഒസാമാ ബിൻ ലാദനുമായും അൽ ഖായ്ദയുമായും ബന്ധമുണ്ടെന്ന് പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[25]. 2007 ഫെബ്രുവരി 15: ഇന്ത്യയുടെ പരമോന്നത കോടതി സിമി വിഘടന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കണ്ടെത്തി.[30] സിമിയ്ക്ക് ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകരസംഘടനയുമായി അടുത്ത ബന്ധമുണ്ടെന്ന്‌ 2008 ഏപ്രിൽ മാസത്തിൽ ഇന്ത്യാ ഗവണ്മെന്റ് സ്ഥിരീകരിച്ചു[31]

നിരോധനം

[തിരുത്തുക]

ഇന്ത്യന് ഭരണകൂ‍ടം 2001 സെപ്റ്റംബർ 27-ന് സിമിയുടെ പ്രവർത്തനങ്ങളെ ആദ്യമായി നിരോധിച്ചത്. 2001 മുതലുള്ള കാലഘട്ടത്തിൽ ടാഡാ പ്രകാരവും മറ്റ് തീവ്രവാദവിരുദ്ധ നിയമങ്ങൾ പ്രകാരവും സിമിയുടെ പ്രവർത്തകർക്ക് പങ്കുടെന്ന് കോടതികൾ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സിമിയെ സർക്കാർ നിരോധിച്ചത്. 2008 ഫെബ്രുവരി 7-നു ഇന്ത്യൻ ഭരണകൂടം സിമിയെ രണ്ട് വർഷത്തേക്കുകൂടി നിരോധിച്ചു. എന്നാൽ ഈ നിരോധനത്തിനെതിരെ നല്കിയ അപ്പീൽ ഡൽഹി ഹൈക്കോടതിയിലെ സ്പെഷ്യൽ ട്രൈബ്യൂണൽ സ്വീകരിക്കുകയും 2008 ഓഗസ്റ്റ് 5-ന് നിരോധനം നീക്കി [32]. എന്നാൽ ആ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നല്കിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഓഗസ്റ്റ് 6-ന് ട്രൈബ്യൂണലിന്റെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്തു.[33]

സംഭവവികാസങ്ങൾ

[തിരുത്തുക]
  • 2008 ഓഗസ്റ്റ് 17- ജയ്പൂർ സ്ഫോടനത്തിന്റെ പിന്നിലും സിമിയാണെന്ന് സർക്കാർ. 7 സിമി പ്രവർത്തകരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.
  • 2008 ഓഗസ്റ്റ് 16 - അഹമദാബാദ് സ്ഫോടന പരമ്പരക്കു പിന്നിൽ സിമിയാണെന്ന് ഗുജറാത്ത് സർക്കാർ. 10 സിമി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. മുഖ്യ സൂത്രധാരകനെന്ന് സംശയിക്കുന്ന മുഫ്തി അബൂ ബസ്വീർ ഇസ്ലാഹിയെ ഉത്തരപ്രദേശിലെ ആസംഗഡ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര് എഞ്ചിനീയറായ തൌഫീഖിനെ പോലീസ് അന്വേഷിക്കുന്നു. ഇന്ത്യൻ മുജാഹിദീൻ സിമിയാണെന്ന ആദ്യമായ ഔദ്യഓഗ്ഗിക പ്രഖ്യാപനം ഗുജറാത്ത് ഡി ജി പി നടത്തി. സിമിയുടെ ആദ്യാക്ഷരമായ എസും അവസാനാകഷരമായ ഐ യും നീക്കിയാൽ ഇന്ത്യൻ മുജാഹിദീന്റെ ഐ എം ബാക്കിയാകുമെന്ന് കണ്ടെത്തി. [34]
  • 2008 ഓഗസ്റ്റ് 15 - സിമി നേതാക്കന്മാരായ സാജിദ് മൻസൂരി, ആരിഫ് കാദ്രി തുടങ്ങിയവരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
  • 2008 ഓഗസ്റ്റ് 6 - ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
  • 2008 ഓഗസ്റ്റ് 5 - സിമിക്കെതിരായ നിരോധനം ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള ഡൽഹി സ്പെഷ്യൽ ട്രൈബ്യൂണൽ നീക്കി.[35]
  • 2008 ഏപ്രിൽ 7 സിമി വേട്ട അന്വോഷിക്കാൻ എത്തിയ പത്രപ്രവർത്തകന് മധ്യപ്രദേശിൽ പോലീസ് പീഡനം.[36]
  • ഒരു യുവതി സഹിതം മൂന്നോളം പേർ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. [25]
  • 2008 മാർച്ച് 27: സിമി സെക്രട്ടറിൽ ജനറലായിരുന്ന സഫ്ദർ നാഗോറി സഹിതം പതിമൂന്ന് പേർ മദ്ധ്യപ്രദേശിലെ ഇൻഡോറുഇൽ അറസ്റ്റ് ചെയ്യപ്പെട്ടു. സോഫ്റ്റ്വയർ എഞ്ചിനീയർമാരും കോട്ടയം ഈരാറ്റുപേട്ട സ്വദേഇകളുമായ രണ്ട് സഹോദരങ്ങൾ ശിബ് ലി, ശാദുലി എന്നിവരെകൂടാതെ ആലുവ സ്വദേശിയായ അൻസ്വാർ നദ് വിയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപെടും. ഇവരുടെ വീടുകളിൽ പോലീസ് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു. [25]
  • 2008 ഫെബ്രുവരി 21: മലയാളിയായ സോഫ്റ്റ്വയർ എഞ്ചിനീർ യഹ് യാ അയ്യാശ് എന്ന യഹ് യാ കമ്മുക്കുട്ടിയെ ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലെ മുൻ നിര സിമിക്കാരനായിരുന്നു യഹ് യ. [25]
  • 2007 ഫെബ്രുവരി 15: സുപ്രീം കോടതി സിമി വിഘടന പ്രസ്ഥാനം - secessionist movement - എന്ന് പ്രസ്താവിക്കുകയുണ്ടായി. [25]
  • 2007 ജനുവരി 22: ജനുവരി 24 ൻ് കട്ടക്കിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മേളയിൽ സ്ഫോടനം നടത്താൻ സിമിയും, ലശകറെ ത്വയ്യിന്ബയും ജൈശു മുഹമ്മദും ശ്രമിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം പ്രസ്താവിക്കുകയുണ്ടായി. [25]
  • 2006 ഡിസംബർ 4: സിമി നേതാവ് ഡോ. ശാഹിദ് ബദറിനെതിരെയുള്ള കെസ് പിൻ വലിക്കാനുള്ള അപേക്ഷ ബഹ്രായിച്ച് കോടതിയിൽ യൂ.പി. സംസ്ഥാന സർക്കാർ നൽകി.
  • 2006 നവംബർ 7: സിമി പുതിയൊരു പേരിൽ രംഗത്ത് വരുന്നുവെന്ന് മധ്യപ്രദേശ് പോലീസ് റിപ്പോർട്റ്റ് ചെയ്തു. [25]
  • 2006 നവംബർ 6: സിമിയുടെ 6 പ്രവർത്തകർ മധ്യപ്രദേശിലെ ഇൻഡോറിൽ അറ്സ്റ്റ് ചെയ്യപ്പെട്ടു[25]
  • 2006 ഒക്ടോബർ 30: നൂറുൽ ഹുദ എന്ന സിമി പ്രവർത്തകനെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു.[25]
  • 2006 ഓഗസ്റ്റ് 22: ലശ്കറെ ത്വയ്യിബയുടെ മുംബൈ ചീഫായ ഫൈസൽ അത്വാ ഉർ രഹ്മാൻ ശൈഖ് എന്ന സിമിക്കരനെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.[25]
  • 2006 ഓഗസ്റ്റ് 18: വഖാർ ബേഗ്, ജിതാഉല്ലാഹ് റഹ്മാൻ എന്ന സിമി പ്രവർത്തകരെ മഹാരാഷ്ട്രയിലെ കാസിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.[25]
  • 2006 ഓഗസ്റ്റ് 15: ശാദുലി, ശമ്മി, അൻസ്വാർ, അബ്ദുൽ റാസിഖ്, നിസാമുദീൻ എന്ന അഞ്ച് പ്രവർത്തകരെ ആലുവാ ബിനാമിപുരം പോലീസ് അറസ്റ്റ് ചെയ്തു. [25]
  • 2006 ഓഗസ്റ്റ് 8: ശകീൽ വാർസി, ശാകിർ അഹ്മദ്, മുഹമംദ് രിഹാൻ ഖാൻ എന്നീ മൂന്ന് സിമി പ്രവർത്തകരെ ജൂലൈ 11 ലെ മുംബൈ തീവണ്ടി സ്ഫോടന കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു.[25]
  • 2006 ജൂലൈ 29: സിമി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇഹ്തിശാം സിദ്ദീഖിയെ ജൂലൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അററ്റ്സ് ചെയ്തു.[25]
  • 2006 ജൂലൈ 21: സിമി ദേശീയ നേതാവായ ഇമ്രാൻ അൻസ്വാരിയെ ഭോപാൽ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറത്തിലെ സൂറത്തിലും മധ്യപ്രദേശിലെ കാൻഡ് വയിലും ഇമ്രാനെതിഗേ കേസുണ്ടായിരുന്നു.[25]
  • 2006 ജൂൺ 2: സിമി, കേരളത്തിൽ പന്ത്രണ്ടോളം സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്ന് കേരളാ സർക്കാർ സത്യവാങ്മൂ‍ലം സ്മർപ്പിച്ചു. [25]
  • 2006 ഏപ്രിൽ 25: 2006 മാർച്ചിലെ കലാപത്തിന്റെ സൂത്രധാരകൻ എന്നാരോപിച്ച് സിമിയുടേ ഉത്തർപ്രദേശ് നേതാവ് മുഹമ്മദ് ആമിറിനെ പോലീസ് അറസ്റ്റ് ചെയ്തു. [25]
  • 2005 ജൂലൈ 11: ജൂലൈ 5ലെ അയോദ്ധ്യ ആക്രമണത്തോടനുബന്ധിച്ച് പോലീസ് ആർ പേരെ അറസ്റ്റ് ചെയ്തു. [25]
  • 2005 ജൂൺ 11: ഘാട്കോപാർ സ്ഫോടനക്കേസിലെ എല്ലാ സിമി പ്രവർത്തകരെയും തെളിവിന്റെ അഭാവത്തിൽ മുംബൈയിലെ പോട്ടാ കോടതി വെറുതെ വിട്ടു. [25]
  • 2005 മാർച്ച് 8: ഉത്തരാഞ്ചൽ തലസ്ഥാനഥ്റ്റ് നിന്ന് സിമി പ്രവർത്തകനായ മുഹമ്മദ് ഇഫ്തിഖാർ ഇഹ്സാൻ മാലികിനെ ഡൽഹി പോലീസ് അററ്സ്റ്റ് ചെയ്തു. [25]
  • 2004 നവംബർ 1: സിമിയുമായി അടുത്ത ബന്ധമുള്ള തരീക് തഹഫുസ് ശ ആഇറെ ഇസ്ലാം(Movement for the protection of Islamic symbols)എന്ന ദേശീയ സംഘടനയുടെ ആന്ധ്രാപ്രദേശ് അധ്യക്ഷൻ മൗലാന നാസിറൂദ്ദീൻ എന്ന പണ്ഡിതനെ ഗുജറാത് മന്ത്രി ഹരെൻ പാണ്ഡ്യയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടനുബന്ധിച്ച് നടന്നപ്രതിഷേധത്തിനിടക്ക് സിമി പ്രവർത്തകനായ മുജാഹിദ് ആസ്മി പോലീസ് വെടിയേറ്റ് മരിച്ചു. [25]
  • 2003 നവംബർ 11: സെപ്റ്റംബർ 2001 നിരോധനവേളയിൽ ഫയൽ ചെയ്ത കേസിൽ സിമി അധ്യക്ഷൻ ഡോ. ശാഹിദ് ബദർ ഫലാഹിയെ ഡൽഹി കൊടഹ്റ്റി വെറുതെ വിട്ടു. [25]
  • 2003 സെപ്റ്റംബർ 12: പശ്ചിമ ബംഗാളീലെ കുമാർദുബി ബറാകാരിൽ നിന്ന് 5 സിമിക്കരെ പോലീസ് അറസ്റ്റ് ചെയ്തു.[25]
  • 2003 ജൂലൈ 21: രണ്ട് സിമി പ്രവർത്തകരെ പോട്ട (നിയമം) കോടതി 5 വർഷത്തെ കഠിന തടവിൻ് ശിക്ഷിച്ചു.[25]

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
  2. https://indianexpress.com/article/research/students-islamic-movement-of-india-bhopal-central-jail-madhya-pradesh-all-you-need-to-know-about-simi-3730875/
  3. "Students Islamic Movement of India". Retrieved 4 August 2020.
  4. തീവ്രവാദി സംഘടനയെപ്പറ്റി ഇന്ത്യൻ ഭരകൂടത്തിന്റെ സൈറ്റ്. ശേഖരിച്ച തിയ്യതി 2007 മാർച്ച് 6
  5. http://www.jamestown.org/terrorism/news/article.php?articleid=2369953
  6. http://www.keralakaumudi.com/news/081608M/1_breakingpage.shtml#35[പ്രവർത്തിക്കാത്ത കണ്ണി]
  7. www.rediff.com/news/2003/sep/02inter.htm
  8. ഇസ്ലാമിക വിജ്ഞാന കോശം, തലക്കെട്ട് കേരളം,കേരളത്തിലെ മുസ്ലിം ശാസ്ത്രജ്ഞർ, കോഴിക്കോട് ഇസ്ലാമിക പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരണം.
  9. http://www.saag.org/papers19/paper1884.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-27. Retrieved 2008-03-06.
  11. http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-29. Retrieved 2008-03-06.
  13. http://www.uwc.ac.za/arts/gendervisuality/SadanJha.doc[പ്രവർത്തിക്കാത്ത കണ്ണി]
  14. "SIMI activists get 5 yrs under POTA, 7 for sedition". India Info. 21 ജൂലൈ 2003. Archived from the original on 2008-07-25. Retrieved 2008-03-06. {{cite news}}: Unknown parameter |accessdate-= ignored (help)
  15. ഇന്ത്യാ ടുഡേ, 2006 ഓഗസ്റ്റ് 2/
  16. ഇന്ത്യാ ടുഡേ, 2006 ഓഗസ്റ്റ് 2/
  17. http://www.rediff.com/news/2003/sep/02inter.htm
  18. http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
  19. india-today/simi/nursery of hate/safdar nagori
  20. Islamic Movement, Vol 3, Jan 1992
  21. Jafri Lang: Even Angels asked
  22. [url =http://www.thehindu.com/news/cities/kozhikode/jamaat-to-campaign-against-isis/article7657622.ece "Jamaat to campaign against ISIS"]. deccanchronicle.com 2015-09-20. Retrieved 2017-01-28. {{cite web}}: Check |url= value (help); Missing pipe in: |url= (help)
  23. http://www.satp.org/satporgtp/publication/faultlines/volume16/Article%205.pdf
  24. http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
  25. 25.00 25.01 25.02 25.03 25.04 25.05 25.06 25.07 25.08 25.09 25.10 25.11 25.12 25.13 25.14 25.15 25.16 25.17 25.18 25.19 25.20 25.21 25.22 25.23 25.24 25.25 25.26 25.27 http://www.jamestown.org/terrorism/news/article.php?articleid=2369953
  26. http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
  27. ഇന്ത്യാ ടുഡേ, മലയാളം, 2006 ഓഗസ്റ്റ് 2
  28. കേരളാ സർക്കാരിൻ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട്. തിരുവനന്തൌരത്ത് സിറ്റിംഗ് നടത്തിയ കമ്മീഷണ്ൻ് മുന്നിൽ സർക്കാർ നൽകിയ സത്യവാങ്മൂലം
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-09. Retrieved 2007-04-01.
  30. http://www.rediff.com/news/2007/feb/15simi.htm
  31. "മാതൃഭൂമി പത്രവാർത്ത". Retrieved 2008-04-22.[പ്രവർത്തിക്കാത്ത കണ്ണി]
  32. http://timesofindia.indiatimes.com/India/Special_tribunal_lifts_ban_on_SIMI/articleshow/3330409.cms Times of India: Special tribunal lifts ban on SIMI
  33. http://www.rediff.com/news/2008/aug/06simi2.htm Supreme Court stays lifting of SIMI ban
  34. http:// www.deshabhimani.com/Profile.aspx?user=3184
  35. http://www.rediff.com/news/2008/aug/05simi.htm Rediff.com: Delhi High Court lifts ban on SIMI]].
  36. http://www.madhyamamonline.com/fullstory.asp?nid=50723&id=1[പ്രവർത്തിക്കാത്ത കണ്ണി]

കുറിപ്പുകൾ

[തിരുത്തുക]
  • ^ SIMI reportedly secures generous financial assistance from the World Assembly of Muslim Youth (WAMY), Riyadh, and also maintains close links with the International Islamic Federation of Students' Organizations (IIFSO) in Kuwait. It also receives generous funds from contacts in akistan. പ്രതിപാദിച്ചിരിക്കുന്നത് http://www.satp.org/satporgtp/countries/india/terroristoutfits/simi.htm