സംവാദം:സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിലെ പല പ്രസ്ഥാവനകളും ഊഹങ്ങൾ മാത്രമാൺ,റഫറൻസ് വിശ്വസ യോഗ്യ്മല്ല.. ഇന്ത്യയിലെ ഫാസ്സ്റ്റ് ഭരണകൂ‍ടം 2001 സെപ്തംബർ 27 ൻ് നിരോധിച്ചു.

തീവ്രവാദ ചുവയുള്ള ഇത്തരം വാചകങ്ങൾ ലേഖനങ്ങൾ ലേഖനന്ത്തിൽ നിന്നു ഒഴിവാക്കേണ്ടതാണ്. --Shiju Alex 06:27, 22 ഫെബ്രുവരി 2007 (UTC)

സിമി ഹിന്ദു സംഘടനകളായ സംഘപരിവാർ പോലുള്ളവയെ ഇസ്ലാമിന്റെമാത്രമല്ല മുഴുവാ‍ാൻ മനുഷ്സ്യ കുലത്തിന്റെയും ശത്രുക്കളായി കണക്കാക്കി പോന്നു.

We can tell the reverse also. This type of sentences is not suitable for an encyclopedia.--Shiju Alex 08:18, 22 ഫെബ്രുവരി 2007 (UTC)

ഏതാനും അവകാശവാദങ്ങളും അടിസ്ഥാനമില്ലാത്ത വാദങ്ങളും മാറ്റിയിട്ടുണ്ട്.

മാതൃസംഘടനകൾക്ക് ആളെ സൃഷ്ടിക്കാനുള്ള റിക്രൂട്ടിംഗ് ഏജൻസികളായി മറ്റ് വിദ്യാറ്ര്ഥി യുവജന സംഘടനകൾ നിലനിൽക്കുമ്പോൾ, സിമി വിശാലമായ ഉമ്മത്തി സങ്കല്പം മുന്നോട്ട് വെക്കുന്നു.

എന്താണ് ഉമ്മത്തി സങ്കല്പം? ലേഖനം വായിക്കുന്നത് ഇസ്ലാമത വിശ്വാസികൾ മാത്രമല്ല. ആശയം വ്യക്തമാക്കാത്ത അന്യഭാഷാ പദപ്രയോഗങ്ങൾ ഒഴിവാക്കുകയാണു നല്ലത്.

ഇത്തരം ലേഖനങ്ങൾ മാറ്റിയെഴുതുക വിഷമകരം തന്നെ. മത സംഘടനകളെപ്പറ്റി അവയുടെ അനുയായികൾ തന്നെ ലേഖനങ്ങൾ എഴുതുന്നത് തൽക്കാലം ആശങ്കയോടെ കാണാനേ കഴിയുന്നുള്ളൂ. വിക്കി ആശയ പ്രചരണത്തിനുള്ള വേദിയല്ല മറിച്ച് മനുഷ്യകുലത്തിനു പ്രയോജനം ചെയ്യുന്ന അറിവുകൾ ശേഖരിച്ചുവയ്ക്കാനുള്ള എളിയ സംരംഭമാണെന്ന ചിന്ത എല്ലാ ഉപയോക്താക്കൾക്കും ഉണ്ടായിരുന്നെങ്കിൽ.മൻ‌ജിത് കൈനി 06:05, 23 ഫെബ്രുവരി 2007 (UTC)

Pramuq 17:51, 5 മാർച്ച് 2007 (UTC) ഈ ലേഖനം അല്പം നിഷ്പക്ഷമാക്കൻ ശ്രമിച്ചിട്ടുണ്ട്. അവലംബങ്ങളും ചേർത്തിട്ടുണ്ട്. സംഘടനാ വിവരം എഴുതാതെ ജനഓപകാര പ്രഥമായതെഴുതുക. തന്നവാരിത്തീനി നിഷ്പക്ഷമായി എഴുതുക. ലേഔട്ടും നന്നാക്കുക....

നേർവിപരീതമായ ഭാഗങ്ങൾ[തിരുത്തുക]

ഈ ലേഖനത്തിലെ തീവ്രവാദപ്രവർത്തനങ്ങൾ എന്ന ഭാഗത്തെ .. സിമിക്കെതിരെ തെളിവുകളൊന്നുമില്ല..•2007 ഫെബ്രുവരി 15: ഇന്ത്യയുടെ പരമോന്നത കോടതി സിമി വിഘടന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കണ്ടെത്തി.. എന്നിങ്ങനെ തികച്ചും വിപരീതമായ കാര്യങ്ങൾ ഉണ്ട്.. രണ്ടാമത്തേതിന് റെഫറൻസ് വച്ചിരിക്കുന്നതിനാൽ ആദ്യത്തേത് നീക്കം ചെയ്യുന്നു.--Vssun 19:22, 5 മാർച്ച് 2007 (UTC)


കോഴിക്കോട് നടന്ന സർക്കാര് ‍വിരുദ്ധ റാലി - ചിത്രം[തിരുത്തുക]

കോഴിക്കോട് നടന്ന സർക്കാര് ‍വിരുദ്ധ റാലി

എന്ന് ? എന്തിന്? ഈ ചിത്രം ഈ ലേഖത്തിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നുടോ? ചിത്രം ഇടാൻ വേണ്ടി ചിത്രം ഇട്ടു എന്നാണ് എനിക്കു തോന്നുന്നത്. മാത്രമല്ല ഇതിന്റെ കോപ്പിറൈറ്റോ?--Shiju Alex 05:24, 7 മാർച്ച് 2007 (UTC)

== റെഫറൻ‌സ് ==--ചള്ളിയാൻ 11:41, 7 മാർച്ച് 2007 (UTC)

http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C.%E0%B4%90.%E0%B4%92

http://www.saag.org/papers19/paper1884.html

http://www.malayalavedhi.com/wbboard/print.php?threadid=5631&boardid=2&styleid=2&sid=fa7654f0fb4f0b449747d5be&page=1

http://www.malayalavedhi.com/wbboard/print.php?threadid=5631&boardid=2&styleid=2&sid=fa7654f0fb4f0b449747d5be&page=1


ഇതൊക്കെ വാലിഡ് റെഫറൻസ് ആണോ? ഇങ്ങനെ പോയാൽ നാളെ ബ്ലോഗിലെ കമെന്റ് വരെ റഫെറൻ‌സ് ആകുമല്ലോ? സ്വന്തം വാദം ന്യായീകരിക്കാൻ എവിടെ നിന്നോ എന്തൊക്കെയോ തപ്പികൊണ്ടു വരുന്നു എന്നാണ് ഈ റെഫറൻ‌സുകൾ കാണുമ്പോൾ തോന്നുന്നത്. മലയാളം വിക്കിയിൽ ഇപ്പോൾ ഈ ഒരു ലേഖനം മാത്രമേ ഉള്ളോ എന്ന് ഒരു സംശയം. ഇസ്ലാമിനെ സംബന്ധിച്ച പല ലേഖനങ്ങളും തുടങ്ങി വച്ചിട്ടുപോലും ഇല്ല. ഇസ്ലാമിനെ സംബന്ധിച്ച അടിസ്ഥാനപരവും സാംസ്ക്കാരിക പരവും ആയ എത്രയെത്ര ലേഖനങ്ങൾ തുടങ്ങുകയെങ്കിലും വേണം . അതിനു മുൻപാണ് സിമിയെ കുറിച്ച് സമഗ്ര ലേഖനം ലേഖനം തയാറക്കുന്നതിനു ചിലർക്കു ശുഷ്ക്കാന്തി--Shiju Alex 16:07, 6 മാർച്ച് 2007 (UTC)

ഏതു ലേഖനം ആദ്യം എഴുതണം എന്നു നിഷ്കർഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല എന്നു തോന്നുന്നു.. സിമിയെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ സമഗ്രലേഖനം എഴുതിക്കൊള്ളട്ടെ..--Vssun 10:03, 7 മാർച്ച് 2007 (UTC)
ഇസ്ലാമിനെക്കുറിച്ച് വല്യ പിടിപാടുണ്ടാവില്ല. അതാ ആകെ അറിയാവുന്ന ഇത്തരം വിഷയങ്ങളിൽ എഴുതി പിടിപ്പിക്കുന്നത്. എന്തായാലും മനസ്സിലെ ഉദ്ദേശ്യശുദ്ധിയിൽ എനിക്ക് സംശയം ഉണ്ട് --ചള്ളിയാൻ 11:41, 7 മാർച്ച് 2007 (UTC)
എന്തൊക്കെ അറിയാം എന്തൊക്കെ അറിയില്ല എന്ന്ത് അളക്കേണ്ട കാര്യമില്ല. ഒരാൾ അജ്ഞത കൊണ്ട്‌ ചെയ്തുകൂട്ടിയതാണെന്ന് കരുതിയാൽ മതി. തീവ്രവാദിയെയും മിതവാദിയെയും സൃഷ്ടിക്കുന്നത്‌ സമൂഹമാണല്ലോ? സമൂഹം ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന തെറ്റുകൾ തിരുത്തി മുന്നോട്ട്‌ വരാൻ ഇദ്ദേഹം തയ്യാറയാൽ നല്ലൊരു വിക്കിപീഡിയനെ കൂടി ലഭിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം --സാദിക്ക്‌ ഖാലിദ്‌ 14:47, 7 മാർച്ച് 2007 (UTC)
കേരളാ സർക്കാരിൻ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട്. തിരുവനന്തൌരത്ത് സിറ്റിംഗ് നടത്തിയ കമ്മീഷണ്ൻ് മുന്നിൽ സർക്കാർ നൽകിയ സത്യവാങ്മൂലം എന്നൊരു റെഫറന്സ് ഉണ്ട്. ഈ റെഫറന്സിന് വേറൊരു റെഫറന്സ് വേണമെന്നു തോന്നുന്നു--പ്രവീൺ:സംവാദം‍ 18:56, 3 ഏപ്രിൽ 2007 (UTC)

തലക്കെട്ട്[തിരുത്തുക]

ഈ താളിന്റെ തലക്കെട്ട് സിമി (സംഘടന) എന്നോ സിമി (പ്രസ്ഥാനം) എന്നോ ആക്കേണ്ടേ? സിമി നസ്രേത്തിനെക്കുറിച്ചാണെന്നു തലക്കെട്ട് കാണുമ്പോൾ എനിക്കു തോന്നുന്നു! :)--അനൂപൻ 13:07, 6 മാർച്ച് 2008 (UTC)

സത്യം അതല്ലാത്തതുകൊണ്ടും സിമിയോളം പ്രശസ്തി സിമിക്കു മാത്രം ഉള്ളതുകൊണ്ടും (വേറേ സിമിയുണ്ടോ?) വേണ്ടന്നെന്റെ അഭിപ്രായം ;-)--പ്രവീൺ:സംവാദം 13:29, 6 മാർച്ച് 2008 (UTC)

ഊർജ്ജം കൊള്ളൽ[തിരുത്തുക]

സിമി ഊർജ്ജം കൊള്ളുന്ന വ്യക്തിത്വങ്ങൾ: എന്നത് നല്ല രസകരമായ പ്രയോഗമായി തോന്നി. എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല. മലയാളത്തിൽ സാധാരണനിലയിൽ കാണാത്ത പ്രയോഗമാണെന്നതിനാൽ ഈ സംഘടനയുടെ പരിപാടി ആയിരിക്കും എന്നാണ് അനുമാനിക്കുന്നത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഒന്നുകിൽ ഈ ലേഖനം വിക്കിയുടെ നിലവാരത്തിൽ എത്തിക്കുക. പക്ഷേ മുഴുവനും അച്ചരപിസഗുകളാ. അതിനൊന്നും വയ്യ എങ്കിൽ എളുപ്പവഴി ഉണ്ട്. ഈ താൾ ഡിലീറ്റുക. എന്തിനാ മുഴുവൻ അക്ഷരത്തെറ്റും അബദ്ധങ്ങളും വ്യക്തമായ തെളിവുകളും ഇല്ലാത്ത ഈ ലേഖനം നിലനിർത്തുന്നത്. --സുഗീഷ് 19:12, 12 ജൂൺ 2008 (UTC)

സലഫി ചിന്താധാര[തിരുത്തുക]

"ദേവബന്ദി സലഫി ചിന്താധാരയിൽ നിന്നാൺ് സിമി ഊർജ്ജം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു....." ദയൂബന്ദി വിഭാഗവും സലഫി വിഭാഗവും വ്യത്യസ്ത മാണ്.

http://en.wikipedia.org/wiki/Deobandi
http://en.wikipedia.org/wiki/Salafi

"4 സിമി ഘടന" യി ൽ പറഞ്ഞവരും "ഊർജ്ജം കൊള്ളുന്നവർ" (??- ആത്മീയ നേതാക്കൾ എന്ന് ഉപയോഗിക്കുന്ന താൺ മെച്ചമെന്ന് തൊന്നുന്നു) എന്നവകാശ പെടുന്നവരും സലഫികളല്ല.

http://en.wikipedia.org/wiki/Salafi#Some_Notable_modern_Salafi_scholars

ഇസ്ലാമിസ്റ്റുകളിൽ പെട്ടവരാണ്

http://en.wikipedia.org/wiki/Islamism

Webmailnet 11:41, 14 സെപ്റ്റംബർ 2008 (UTC)

സംഘടനകൾ[തിരുത്തുക]

[1] ഈ മാറ്റം ശ്രദ്ധിക്കുക. ചില സംഘടനകൾ കൂടി സിമിയുടെ പോഷകസംഘടനകളാണെന്ന് കൂട്ടിച്ചേർത്തിട്ടുണ്ടല്ലോ.. --Vssun 07:06, 14 മാർച്ച് 2009 (UTC)


സംഭവവികാസങ്ങൾ[തിരുത്തുക]

2003 ജൂലൈ 21: രണ്ട് സിമി പ്രവർഥ്റ്റകരെ പോട്ട കോടതി 5 വർഷത്തെ കഠിന തടവിൻ് ശിക്ഷിച്ചു.[24]

ഇതിൽ കൊടുത്തിരിക്കുന്ന റഫറൻസ് തെറ്റാകുന്നു. ഈ വാചകം എടുത്തു കളയേണ്ടതല്ലേ.. ? (Fazlu2010 (സംവാദം) 10:23, 6 ജൂൺ 2013 (UTC))