Jump to content

ഇന്ത്യൻ മുജാഹിദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ മുജാഹിദീൻ എന്നത് അബ്ദുൾ സുബൻ ഖുറേഷിയുടെ നേതൃത്വത്തിലുള്ള ഒരു ഇസ്ലാമിക ഭീകര സംഘമാണ് . [1]അബ്ദുൾ സുബൻ ഖുറേഷി ഇപ്പോൾ ദില്ലി പോലീസ് കസ്റ്റഡിയിൽ ആണ്.

2010 ജൂൺ 4 ന് ഇന്ത്യൻ മുജാഹിദീൻ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയുണ്ടായി, അന്നുമുതൽ ഭാരത സർക്കാർ ഈ സംഘടന നിരോധിച്ചു. [2] [3] [4] 2010 ഒക്ടോബർ 22 ന് ന്യൂസിലാന്റ് ഈ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 2011 സെപ്റ്റംബറിൽ അമേരിക്കൻ ഐക്യനാടുകൾ വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽ ഇന്ത്യൻ മുജാഹിദ്ദീനെ ഔദ്യോഗികമായി ഉൾപ്പെടുത്തി. ഈ കൂട്ടായ്മ ഇന്ത്യയിൽ പല തീവ്രവാദ ആക്രമണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. ദക്ഷിണേഷ്യയിൽ ഒരു ഇസ്ലാമിക ഖലീഫയെ സൃഷ്ടിക്കുക എന്ന അന്തിമ ലക്ഷ്യത്തോടെയാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് അമേരിക്ക സ്ഥാപിക്കുന്നു . [5] യുണൈറ്റഡ് കിംഗ്ഡവും ഈ സംഘടനയെ നിരോധിച്ചു. ഇന്ത്യൻ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയും ഇന്ത്യയിൽ ശരിയത്ത് നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം എന്ന് യുണൈറ്റഡ് കിംഗ്ഡം പറയുന്നു. [6]

താഴെതട്ടിൽ സിമി പോലെയുള്ള അനേകം സംഘടനയിലെ അംഗങ്ങൾ ചേർന്നുണ്ടായിട്ടുള്ള നിരവധി ഗ്രൂപ്പുകളിൽ ഒന്നാണ് ഇന്ത്യൻ മുജാഹിദീൻ എന്ന് അന്വേഷകർ വിശ്വസിക്കുന്നു. ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സിമിയുടെ പ്രധാന നേതാക്കളെ പിടികൂടുകയും ചോദ്യം ചെയ്യലിന് അവരെ വിധേയരാക്കുകയും ചെയ്തതിനാൽ സിമി സംഘടന പുതിയ സ്ഥാനപ്പേരുകൾ സ്വീകരിച്ചു. [7] പേര്മാറ്റം അവരുടെ പ്രവർത്തനരീതി മാറ്റുന്നതിനും കാരണമായി. സിമിയിലെ അംഗങ്ങൾ ഇന്ത്യൻ മുസ്ലീം സമുദായത്തിൽ നിന്നും കൂടുതൽ പിന്തുണ നേടിയെടുക്കാൻ ശ്രമിക്കുകയും അങ്ങനെ അത് ഒരു വിദേശി ഗ്രൂപ്പായി കണക്കാക്കപ്പെടാതിരിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. [8] 13 മേയ് 2008 ജയ്പൂർ സ്ഫോടനത്തിനുശേഷം, രണ്ടുദിവസം കഴിഞ്ഞ് ഒരു തീവ്രവാദ ഗ്രൂപ്പ് [9] സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇന്ത്യൻ മാധ്യമങ്ങക്ക് ഒരു ഇ-മെയിൽ അയച്ചു [10] അതിൽ അവർ എല്ലാ മതങ്ങളുടെയും വിശ്വാസം നശിപ്പിക്കുമെന്നു(ഇസ്ലാം ഒഴിച്ച്) പറഞ്ഞു. [11] 2008 ലെ അഹമ്മദാബാദിലെ സ്ഫോടന പരമ്പരയാണ് ഈ സംഘം നടത്തിയ ഏറ്റവും വലുതും തീവ്രവുമായ ആക്രമണം. അവിടെ 50 പേർ മരിച്ചു.

പശ്ചാത്തലം

[തിരുത്തുക]

വിഭാഗീയത

[തിരുത്തുക]

2008 ലാണ് ഇന്ത്യൻ മുജാഹിദീൻ ജനമദ്ധ്യത്തിലെത്തുന്നത്. അതേവർഷം തന്നെ അതിന് ഒരു വലിയ സ്വാധീനം ഉണ്ടാക്കാനും കഴിഞ്ഞു. 2008 ഒക്ടോബർ 30 ലെ അസം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ മുജാഹിദീന്റെ ഉപസംഘടനയായ ഇസ്ലാമിക് സെക്യൂരിറ്റി ഫോഴ്സ്-ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടന അവകാശപ്പെട്ടു. പോലീസ് ഈ ബന്ധം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അംഗങ്ങൾ

[തിരുത്തുക]

ഇന്ത്യൻ സംഘത്തിന്റെ മുഖ്യ നേതാക്കൾ താഴെപ്പറയുന്നവരാണെന്ന് സംശയിക്കുന്നു. [12]

  • അബ്ദുൾ സുബ്ഹാൻ ഖുറേഷി അഥവാ തൗഖീർ (36) ഇപ്പോൾ അറസ്റ്റിൽ: മുംബൈയിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വേർ എഞ്ചിനീയർ; ബോംബ് നിർമ്മാണ വിദഗ്ദ്ധനും ബോംബ് സ്ഥാപിക്കുന്നതിൽ വിദഗ്ദ്ധനും
  • സഫ്ദർ നാഗൊരി (38) ഇപ്പോൾ അറസ്റ്റിൽ: സിമിയിൽ നിന്നും ഇന്ത്യൻ മുജാഹിദീൻ വരെയുള്ള പരിവർത്തനത്തിന്റെ സൂത്രധാരൻ
  • മുഫ്തി അബു ബഷീർ (28) അറസ്റ്റിൽ. ഉത്തർപ്രദേശിലെ അസംഗഡിൽ നിന്നുള്ള ഒരു പ്രസംഗകൻ
  • ഖയാമുദ്ദീൻ കപാഡിയ (28) അറസ്റ്റിൽ. വഡോദരയിലെ ഒരു കച്ചവടക്കാരൻ, വഡോദരയിലെ അഹ്ലെ ഹദീസ് തൻസീം എന്ന പള്ളി ആദ്യമായി ആരംഭിച്ചു.
  • സജിദ് മൻസൂരി (35) ഇപ്പോൾ അറസ്റ്റിൽ. മനശാസ്ത്രത്തിൽ ബിരുദധാരിയും മുൻപ് ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായിരുന്നു.
  • ഉസ്മാൻ അഗർബത്തിവാല, 25, പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു: വഡോദരയിൽ നിന്നുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരൻ, മനുഷ്യാവകാശത്തിൽ ബിരുദാനന്തരബിരുദം.
  • അലമ്ജെബ് അഫ്രീദി, 24, പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു: അഹമ്മദാബാദിൽനിന്നുള്ള തൊഴിൽരഹിതൻ ; സൈക്കിളുകൾ വാങ്ങി ബോംബുകൾ പിടിപ്പിച്ച് അവ കൂട്ടിച്ചേർത്ത് അഹമ്മദാബാദിൽ സ്ഥാപിച്ചു.
  • അബ്ദുൾ രജിക് മൻസൂരി, 27, പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു: ഒരു എംബ്രോയിഡറി യൂണിറ്റ് ഉടമ
  • മുജീബ് ഷെയ്ക്ക് (25), പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു: കൽപ്പണിക്കാരൻ
  • സഹീദ് ഷേക്ക്(27), പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു: അഹമ്മദാബാദിൽ ഒരു മൊബൈൽ ഫോൺ കട നടത്തിയിരുന്നു.
  • അമിൽ പർവാസ് (30), പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു: 2007 നവംബറിൽ യുപിയിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്ന ഉജ്ജയിനി സ്വദേശി.
  • യാസിൻ ഭട്കൽ (30), അറസ്റ്റിൽ: വടക്കൻ കർണാടകത്തിലെ ബട്കൽ സ്വദേശിയാണ്

ഡൽഹി ഗ്രൂപ്പ്

[തിരുത്തുക]

ഡൽഹിയിലുള്ള ഒരു ലോക്കൽ ഗ്രൂപ്പ് . ഭൂരിഭാഗം പേരും അസംഗഢിൽ നിന്നുള്ളവർ‍. [13] താഴെപ്പറയുന്ന സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത് ഈ ഗ്രൂപ്പാണ് :

  • മുഹമ്മദ് ആറ്റിഫ് (24) എന്ന ബഷീർ: സെപ്തംബർ 19ന് ബട്ല ഹൗസ്, ജാമിയ നഗർ വച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ചതായി സംശയിക്കുന്നു. ഗ്രേറ്റർ കൈലാഷ്-1ലെ എം ബ്ലോക്ക് മാർക്കറ്റിൽ ബോംബ് സ്ഥാപിച്ചതായി ആരോപണം, വാരാണസി യിലും ബോംബ് സ്ഥാപിച്ചതായി വിശ്വസിക്കുന്നു.
  • മുഹമ്മദ് സൈഫ്: സെപ്തംബർ 19 ന് ജാമിയ നഗറിൽ ബട്ലാ ഹൗസിൽ നിന്നും അറസ്റ്റിലായി. കൊണാട്ട് പ്ലേസിലെ റീഗൽ സിനിമയിൽ ഒരു ബോംബ് സ്ഥാപിച്ചതായി ആരോപണം.
  • സീശാൻ: ജാമിയ നഗർ ഏറ്റുമുട്ടലിനു ശേഷം അറസ്റ്റിലായി. കൊണാട്ട്പ്ലേസിലെ ബാരഖംബ റോഡിൽ ബോംബ് സ്ഥാപിച്ചതായി ആരോപണം.
  • മുഹമ്മദ് സാജിദ് (16) അഥവാ പങ്കജ്: ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊണാട്ട്പ്ലേസിലെ ബാരഖംബ റോഡിൽ ബോംബ് സ്ഥാപിച്ചതായി ആരോപണം.
  • ജുനൈദ്: ബട്ല ഹൗസ് ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടു. ഗ്രേറ്റർ കൈലാഷ്-1ലെ എം ബ്ലോക്ക് മാർക്കറ്റിൽ ബോംബ് സ്ഥാപിച്ചതായി ആരോപണം, വാരാണസി യിലും ബോംബ് സ്ഥാപിച്ചതായി വിശ്വസിക്കുന്നു.
  • മുഹമ്മദ് ഷക്കീൽ (24): സെപ്റ്റംബർ 21 ന് ജാമിയ നഗറിൽ നിന്നാണ് അറസ്റ്റിലായത്. ദക്ഷിണ ദില്ലിയിലെ നെഹ്രു പ്ലേസിൽ ഒരു ബോംബ് സ്ഥാപിച്ചതായി ആരോപണം.
  • സിയാ-ഉർ-റഹ്മാൻ (22): ജാമിയ നഗറിൽ നിന്ന് സെപ്റ്റംബർ 21 ന് അറസ്റ്റിലായി. കൊണാട്ട് പ്ലേസിൽ ഒരു ബോംബും, അഹമ്മദാബാദിലെ ഒരു സൈക്കിളിൽ ബോംബുവച്ചതും ആരോപിക്കപ്പെടുന്നു.
  • സഖിബ് നിസാർ (23): സെപ്റ്റംബർ 21 ന് ജാമിയ നഗറിൽ നിന്നാണ് അറസ്റ്റിലായത്.
  • ഷാസാദ് എന്ന പപ്പു: എസ്ടിഎഫ് ഉത്തർപ്രദേശിലെ അസംഗാർഹിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാമിയ നഗർ ഏറ്റുമുട്ടലിൽ അദ്ദേഹം രക്ഷപ്പെട്ടു. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ ബോംബ് സ്ഥാപിച്ചതായി ആരോപണം.
  • അലിഹാസ് മാലിക്: തെരഞ്ഞുകൊണ്ടിരിക്കുന്നു. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ ബോംബ് സ്ഥാപിച്ചതായി ആരോപണം.
  • മുഹമ്മദ് ഖലീഫ്: തെരഞ്ഞുകൊണ്ടിരിക്കുന്നു.
  • ആരിഫ്: തെരഞ്ഞുകൊണ്ടിരിക്കുന്നു
  • സൽമാൻ: ഡൽഹി പ്രത്യേക സെൽ പോലീസ് അറസ്റ്റുചെയ്തു.

ഇന്ത്യൻ മുജാഹിദീൻ അവകാശവാദമുന്നയിച്ച ആക്രമണങ്ങൾ

[തിരുത്തുക]

ഇന്ത്യൻ മുജാഹിദീൻ അയച്ച ഇമെയിലുകൾ താഴെ പറയുന്ന ഭീകരാക്രമണങ്ങൾക്ക് അവർ ഉത്തരവാദികളാണെന്നായിരുന്നു. അഹമ്മദാബാദിൽ ആദ്യ സ്ഫോടനത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഒരു മുന്നറിയിപ്പ് ഇമെയിൽ ലഭിച്ചു. ഡൽഹി സ്ഫോടനത്തിന്റെ ആദ്യ സ്ഫോടനത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ഇമെയിൽ ലഭിച്ചത്. ഈ ഈമെയിലുകൾ ലഭിച്ച സമയം അടിസ്ഥാനമാക്കി നോക്കുമ്പോൾ മറ്റേതെങ്കിലും ഗ്രൂപ്പുകളാണ് ഈ രണ്ട് ഇമെയിലുകളും അയച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാൻ സാധ്യമല്ല.

  • 2007 ഉത്തർപ്രദേശ് സ്ഫോടനങ്ങൾ
  • 13 മെയ് 2008 ജയ്പൂർ സ്ഫോടനം
  • 2008 ബാംഗ്ലൂർ സ്ഫോടന പരമ്പര
  • 2008 അഹമ്മദാബാദ് സ്ഫോടന പരമ്പര
  • 13 സെപ്തംബര് 2008 ദല്ഹി സ്ഫോടനങ്ങൾ
  • 2010 പൂനെ ബോംബിംഗ്
  • 2010 ജുമാ മസ്ജിദ് ആക്രമണം
  • 2010 വാരാണസി ബോംബിംഗ്
  • 2011 മുംബൈ സ്ഫോടനപരമ്പര [14]
  • 2013 ബോധ് ഗയ സ്ഫോടനങ്ങൾ [15]

സംശയിക്കപ്പെട്ടവരും അറസ്റ്റുകളും

[തിരുത്തുക]

28 ഓഗസ്റ്റ് 2013 ന് മുജാഹിദീൻ സ്ഥാപകരിലൊരാളായ യാസിൻ ഭട്കലിനെയും മറ്റൊരു ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനെയും ഇന്ത്യൻ പോലീസും എൻ.ഐ.എയും ചേർന്ന് നേപ്പാൾ അതിർത്തിയിൽ വച്ച് അറസ്റ്റുചെയ്തു. ഇത് ഈ സംഘത്തെ പിടികൂടാനുള്ള പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു . 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ പ്രധാന വഴിത്തിരിവ് ലഭിച്ചത് സ്വിച്ച് ഓഫ് ആയിരുന്ന അഞ്ച് മൊബൈൽ ഫോൺ നമ്പറുകളിൽനിന്നാണെന്ന് ഗുജറാത്ത് പോലീസ് പറയുന്നു. [16] സ്ഫോടനവുമായി ബന്ധപ്പെട്ട് ഭീകരർ അഞ്ചു സിം കാർഡുകൾ വാങ്ങിച്ചതായി ജോയിന്റ് കമ്മീഷണറായിരുന്ന ആശിഷ് ഭാട്ടിയ പറഞ്ഞു. ഈ സിം കാർഡുകൾ ഉള്ള മൊബൈൽ ഫോണുകൾ സ്ഫോടനം നടന്ന ദിവസം (ജൂലായ് 26) സ്വിച്ച് ഓഫായിരുന്നു. പൊതു ടെലിഫോൺ ബൂത്തുകളിൽ നിന്ന് ആ സിം കാർഡുകളിലേക്ക് വിളിക്കപ്പെടുന്ന ഫോൺ കോളുകളുടെ വിശകലനം അന്വേഷണത്തിന് മുഖ്യതെളിവുകൾ നൽകി.

ഇവരുടെ നേതാവായ മുഫ്തി അബു ബഷീർ (അബ്ദുൾ വസീർ) അറസ്റ്റിലായ പത്തു പ്രതികളിൽ ഒരാളാണ്. 14 ഓഗസ്റ്റ് 2008ന് ഉത്തർപ്രദേശിലെ അസംഗ്രാഹിലെ സരായ്മീറിലുള്ള ഇയാളുടെ അച്ഛന്റെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത് [17] .

ഇവിടെയുള്ള ലോക്കൽ മദ്രസാത്തുൽ ഇഷാഹിലും പിന്നീട് സഹാറൻപൂറിലുള്ള ദിയോബന്ധിലും ഇയാൽ പഠനം നടത്തിയിട്ടുണ്ട്. ഈ സ്ഫോടനത്തിന് 75,000 രൂപയുചെലവായെന്ന് ബഷീർ അവകാശപ്പെട്ടു. ഒരു സിമി പ്രവർത്തകൻ കച്ചിലെ തന്റെ വീട് വിറ്റാണ് ഈ തുക കണ്ടെത്തിയത്. [18]

സ്ഫോടനത്തിന്റെ സഹ ഗൂഢാലോചനക്കാരനായ തൗഖീർ എന്നറിയപ്പെടുന്ന അബ്ദുൾ സുബ്ഹാൻ ഖുറേഷിയോടൊപ്പം അഹമ്മദാബാദിൽ താമസിക്കുമ്പോളാണ് ബഷീർ അഞ്ചു സിം കാർഡുകൾ വിവിധ പ്രാദേശിക പേരുകളും വിലാസങ്ങളും ഉപയോഗിച്ച് സംഘടിപ്പിച്ചത്. [19] ഗൂഢാലോചനയുടെ ആസൂത്രണത്തിൽ മൊഡ്യൂളിലെ മറ്റ് അംഗങ്ങളുമായി ബന്ധം നിലനിർത്താൻ ഈ സെൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചു. ജൂലൈ 26 ന് ബഷീർ ഈ സിം കാർഡുകൾ ബോംബ് സ്ഥാപിക്കുന്നവർക്ക് നൽകിയിരുന്നു. ബോംബ് സ്ഥാപിച്ചതിനുശേഷം ഓരോ അംഗവും പൊതു ടെലഫോൺ ബൂത്തുകളിലൂടെ മറ്റുള്ളവരെ വിവരമറിയിച്ചു. ഈ നമ്പറുകൾ കോളുകൾ സ്വീകരിക്കുന്നതിന് മാത്രം ഉപയോഗിച്ചു. ജുഹാപുരയിൽ നിന്ന് ധാരാളം കോളുകൾ ഉണ്ടായിരുന്നു. അവിടെ സംഘത്തിന്റെ പ്രധാന അംഗങ്ങളിൽ ഒരാളായ സഹീദ് ഷെയ്ഖ് സാർക്ക്ജ് ഹൈവേക്ക് സമീപം സന്ധി അവന്യുവിൽ താമസിച്ചിരുന്നു. സ്ഫോടനത്തിനുശേഷം ഈ നമ്പറുകൾ പെട്ടെന്ന് നിഷ്ക്രിയമായിത്തീർന്നു.

2013 ഫെബ്രുവരി 21, 7:01ന് ഹൈദരാബാദിൽ നടന്ന സഫോടനങ്ങളിൽ ഇന്ത്യൻ മുജാഹിദീനിന് പങ്കുണ്ടെന്ന് സർക്കാർ സംശയിക്കുന്നു.

മുംബൈയിലെ പോലീസ് കസ്റ്റഡിയിലുള്ള ഇന്ത്യൻ മുജാഹിദ്ദീന്റെ പ്രധാന അംഗങ്ങൾ ഇത് സ്ഥിരീകരിക്കാനായി സർക്കാർ കാത്തിരിക്കുന്നു. [20]

2014 മാർച്ചിൽ ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ നാലുപേരെ അറസ്റ്റു ചെയ്തു. ഇവരിൽ ഒരാൾ വാക്കിസ് എന്ന ജാവേദ് എന്നയാളാണ്. ഈ സംഘത്തിലുള്ള ബോംബ് നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ളവരിൽ ഒരാളാണ് ജാവേദ്. ഇവർ രാജസ്ഥാനിലെ ജയ്പൂരിലും ജോധ്പുറിലും വച്ചാണ് അറസ്റ്റിലായത്.

ന്യൂഡൽഹിയിലെ ജുമ മസ്ജിദിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇജാസ് ഷെയ്ക്ക്. 2014 സെപ്റ്റംബർ 6 ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ മേഖലയിൽ നിന്നും ഡൽഹി പോലീസ് സ്പെഷൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീന്റെ ഒരു പ്രധാന അംഗമായി ഇയാൾ കണക്കാക്കപ്പെടുന്നു.

ജാമിയ നഗർ ഏറ്റുമുട്ടൽ

[തിരുത്തുക]

2008 സെപ്തംബർ 19 ന് ഡൽഹിയിലെ ജാമിയ നഗറിൽ ജാമിയ മില്ലിയ ഇസ്ലാമിയക്ക് സമീപത്തുള്ള ഒരു അപ്പാർട്ട്മെന്റ് ഡൽഹി പോലീസ് റെയ്ഡ് ചെയ്തു. അഹമ്മദാബാദ് സ്ഫോടനത്തിലെ മുഖ്യ പ്രതിയാ മുസ്തഫ അബു ബഷീർ ഇവിടെയുണ്ടെന്ന സംശയത്തിനെ തുടർന്നായിരുന്നു റെയ്ഡ്. അസംഗാർഹിൽ നിന്നുള്ള ഒരു മദ്റസ അധ്യാപികയാണ് ഈ അപ്പാർട്ട്മെന്റിനെപ്പറ്റി വിവരം നൽകിയത്. [21]

ഈ റെയ്ഡിൽ ബഷീർ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ആതിഫ് അമിൻ (ഭിവാഡിയിലെ ഒരു തുണിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് അമിന്റെ മകൻ), മുഹമ്മദ് സജാദ് എന്നീ ഭീകരർ കൊല്ലപ്പെട്ടു. മോഹൻ ചന്ദ് ശർമ്മ എന്ന പോലീസുകാരനും ഇവിടെ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. [22] മുഹമ്മദ് സെയ്ഫ് ( സമാജ് വാദി പാർട്ടി നേതാവ് ശാദിബ് അഹ്മദ് മകന്റെ മകൻ) [23] പിടിയിലായി. രണ്ട് ഭീകരർ പുരപ്പുറത്തുകൂടി ഓടി രക്ഷപ്പെട്ടു. [24] ഇവരെല്ലാം അസംഗഡ് ജില്ലയിലെ സരൈ മിർ പട്ടണത്തിൽ നിന്നാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. [23] അവർ ജാമിയ മില്ലിയയിലെ വിദ്യാർഥികളാണെന്ന് അവകാശപ്പെട്ടു, എന്നാൽ അത് ജാമിയ മില്ലിയ ഇത് നിഷേധിച്ചു. [25]

അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച ബോംബുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദിത്തം ഇവരിൽ അഞ്ചുപേർ ഏറ്റെടുത്തിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനവ വിഭവ വികസനത്തിനായുള്ള ഡിപ്ലോമ പഠിക്കുകയായിരുന്നു എന്ന് ആറ്റിഫ് അവകാശപ്പെട്ടു. [26] [27] ജാമിയ മിലിയ സർവ്വകലാശാല ഇയാൾ അവിടെ ഒരു വിദ്യാർത്ഥിയായിരുന്നില്ലെന്ന് പറഞ്ഞു. ജാമിയ ഹംദാർദിൽ സാങ്കേതികവിദ്യയിൽ ബാച്ചിലേഴ്സ് ഡിഗ്രിക്കായി പഠിക്കുകയായിരുന്നുവെന്ന് സരൈ മിറിന്റെ ചിലയാളുകൾ പറഞ്ഞു. [28]

ഉത്തർപ്രദേശിലെ അസംഗഡിലെ 14 ചെറുപ്പക്കാർ ഉൾപ്പെടുന്ന ഒരു സംഘത്തിന്റെ നേതാവാണ് ആറ്റിഫ്. എല്ലാവരും ഡൽഹിയിൽ വിദ്യാർത്ഥികളാണെന്ന് അവകാശപ്പെടുന്നു. ആറ്റിഫ് (24), സാജിദ് എന്ന പങ്കജ് (19), ഷെഹ്സാദ് എന്ന പപ്പു(22),ജുനൈദ് (27), ഷെഹ്ദാബ് ഭായ് അഥവാ മല്ലിക്ക്(27), സജാദ്(24), മുഹമ്മദ് ഖാലിദ് (25), ആരിഫ് (22), ഷക്കീൽ (26), സിയ ഖാൻ (24), സൽമാൻ (25), സെയ്ഷാൻ (24), മുഹമ്മദ് സൈഫ് (23) എന്നിവരാണ് അറസ്റ്റിലായത്.

സെയ്ഷാൻ ജാവേദിനെ ഒരു സ്വകാര്യ ടെലിവിഷൻ സ്റ്റേഷന്റെ ഓഫീസുകളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വികാസ് മാർഗിലെ ഒരു സ്വകാര്യ കമ്പനിയായ മൊണാർക്ക് ഇന്റർനാഷണലിൽ സെയ്ഷാൻ ജോലിചെയ്തുവരികയായിരുന്നു. കൂടാതെ മാനേജ്മെൻറ് പഠനം നടത്തുകയും ചെയ്തു. ഇയാളെയും സെയ്ഫിനെയും ആറ്റിഫ് റിക്രൂട്ട്മെന്റു ചെയ്തതായി സെയ്ഫ് പറഞ്ഞിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ മുജാഹിദ്ദീൻ (ഐ.എം) രൂപീകരിക്കപ്പെട്ടപ്പോൾ തന്നെ ഇന്ത്യയിൽ വിവിധ സ്ഥലത്ത് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് മുഹമ്മദ് സൈഫ് പറഞ്ഞിട്ടുണ്ട്. [29] സ്ഫോടനപരമ്പര പത്ത് മാസക്കാലം നീണ്ടുനിന്നെങ്കിലും 2005 ൽ തന്നെ ആസൂത്രണം നടത്തിയിരുന്നു. ആദ്യ സ്ഫോടനം 2007 ൽ ഹൈദരാബാദിൽ നടന്നു. അതിനുശേഷം ഉത്തർപ്രദേശ്, ജയ്പൂർ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് സ്ഫോടന പരമ്പര നടന്നത്.

സരൈ മിറിൽ പ്രാദേശിക ആൺകുട്ടികളുടെ മരണത്തെക്കുറിച്ച് ഗൗരവമായ നീരസമുണ്ട്. [28] മാധ്യമങ്ങൾ അസംഗഡിനെ "ഭീകരതയുടെ നഴ്സറി" എന്ന് വിളിച്ചുകൊണ്ട് അസംഖാഹിന് മോശം പേര് നൽകിയതിന് ഗ്രാമീണർ കുറ്റപ്പെടുത്തി. [30] മാഫിയ തലവൻ അബു സലീം ഇവിടെ നിന്നുള്ളയാളാണ്. രാജ്യത്തുടനീളം ഉപയോഗിക്കുന്ന "കട്ടാസ്" എന്നുവിളിക്കുന്ന നാടൻ പിസ്റ്റളുകൾ നിർമ്മിക്കുന്ന സ്ഥലമാണ് അസംഗാർഹ്. ഇവിടെ ഇതിനായി പ്രത്യേക ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. മുംബൈയിൽ സംഘത്തിൽ ചേർന്ന യുവ ഷാർപ്പ്ഷൂട്ടർമാർ ഈ ജില്ലയിൽ നിന്നുള്ളവരാണ്. മുംബൈയിലെ ബോളിവുഡ് നിർമാതാവ് ഗുൽഷൻ കുമാറിനെയും ചത്തീസ്ഗഢിലെ ഇടതു നേതാവായ ശങ്കർ ഗുഹാ നിയോഗിയെയും കൊലചെയ്തത് ഇവിടെനിന്നുള്ളവരാണെന്നാണ് ആരോപണം.

"ദി ലാൻഡ് ഓഫ് ഇന്ത്യ, പെയിൻ ആന്റ് ഹോപ്പ്" എന്ന തലക്കെട്ടിൽ പ്രചാരത്തിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോയിൽ ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "What is Indian Mujahideen?". Retrieved on 2008–07–27 Archived 2008-07-30 at the Wayback Machine.
  2. "Indian Mujahideen declared a terrorist organisation". NDTV News.
  3. "Indian Mujahideen declared as terrorist outfit". Deccan Herald. 4 June 2010. Retrieved 11 January 2012.
  4. "List of Organisations Declared as Terrorist Organisations Under the Unlawful Activities (Prevention) Act, 1967". Ministry of Home Affairs, Govt of India. Archived from the original on 10 May 2012. Retrieved 11 January 2012.
  5. "US places Indian Mujahideen on terror list". Express Tribune. 15 September 2011. Retrieved 16 September 2011.
  6. {{cite news}}: Empty citation (help)
  7. {{cite news}}: Empty citation (help), Retrieved on 07–29–2008
  8. {{cite news}}: Empty citation (help), Retrieved on 07–29–2008
  9. "Unknown Islamic group threatens more blasts In tourist India Archived 2008-07-06 at the Wayback Machine.", Agence France-Presse, 14 May 2008.
  10. " മുജാഹിദ്ദീൻ പ്രീ - സ്ഫോടനം വീഡിയോ ഫൂട്ടേജ് അയയ്ക്കുന്നു ", ഇൻഡിടായ്, 14 മേയ് 2008.
  11. " ഞെട്ടിച്ച് ഇന്ത്യ കുടിയേറ്റക്കാരെ പുറത്താക്കാൻ തീരുമാനിച്ചു Archived 2009-01-16 at the Wayback Machine. ", ദി ഓസ്ട്രേലിയൻ, 19 മേയ് 2008.
  12. "The new terror: IN THIS ISSUE - India Today". Indiatoday.digitaltoday.in. 2008-09-18. Retrieved 2013-08-19.
  13. "The terror thirteen of Indian Mujahideen". Archived from the original on 2008-09-25. Retrieved 2019-06-24.
  14. {{cite news}}: Empty citation (help)
  15. "Suspected IM member arrested in Kolkata for Bodh Gaya terror attack". India Today. Retrieved 20 May 2015.
  16. "Five SIM cards gave us the vital clues". Archived from the original on 2007-10-24. Retrieved 2019-06-24.
  17. ""Hang him if he is a terrorist, says Abu Bashir's father"". Archived from the original on 2012-09-16. Retrieved 2019-06-24.
  18. "Mufti Abu Bashir admits involvement In Ahmedabad blasts: Police!" Archived 2013-01-29 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  19. മാസ്റ്ററിംഗ് സിംപിൾ കാർഡുകളുടെ കല[പ്രവർത്തിക്കാത്ത കണ്ണി]
  20. http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20080073299 [പ്രവർത്തിക്കാത്ത കണ്ണി]
  21. "More attacks possible, says Ahmedabad blasts prime suspect". India Today. Retrieved 20 May 2015.
  22. "Shootout at Jamia Nagar; 2 terrorists killed". The Times of India. Archived from the original on 20 July 2012. Retrieved 20 May 2015.
  23. 23.0 23.1 "The Telegraph - Calcutta (Kolkata) - Nation - Jamia trail ends in hitmen cradle". telegraphindia.com. Retrieved 20 May 2015.
  24. "The Telegraph - Calcutta (Kolkata) - Frontpage - War in warren-like Delhi Blast suspects killed in gun battle". Telegraph India. Retrieved 20 May 2015.
  25. "The Statesman". thestatesman.net. Archived from the original on 1 December 2008. Retrieved 20 May 2015.
  26. "Atif didn't shy from tenant verification" [പ്രവർത്തിക്കാത്ത കണ്ണി]
  27. "Linked to Lashkar, fan of Osama, Atif was part of 14 behind blasts: police". Indian Express. Retrieved 20 May 2015.
  28. 28.0 28.1 "Azamgarh shocked, angry over news of Delhi encounter". The Times of India. Archived from the original on 2012-10-24. Retrieved 20 May 2015.
  29. "Serial blasts were planned in 2005". Hindustan Times. Archived from the original on 16 June 2013. Retrieved 20 May 2015.
  30. "Azamgarh, the terror nursery in eastern UP - India - DNA". Dnaindia.com. Archived from the original on 2013-08-19. Retrieved 2013-08-19.
  31. http://archive.indianexpress.com/news/nia-keen-to-probe-karnataka-students-kidnapmurder-case/812411/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_മുജാഹിദീൻ&oldid=4021473" എന്ന താളിൽനിന്ന് ശേഖരിച്ചത്