ശങ്കർ ഗുഹ നിയോഗി
ശങ്കർ ഗുഹ നിയോഗി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 14 ഫെബ്രുവരി 1943 |
മരണം | 28 സെപ്റ്റംബർ 1991 | (പ്രായം 48)
Cause of death | കൊലപാതകം |
ദേശീയത | ഇന്ത്യൻ |
ജോലി | സാമൂഹ്യപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും |
സാമൂഹ്യപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ശങ്കർ ഗുഹ നിയോഗി (14 ഫെബ്രുവരി 1943 – 28 സെപ്റ്റംബർ 1991). ഛത്തീസ്‌ഗഡ് മുക്തി മോർച്ച എന്ന സംഘടന സ്ഥാപിച്ചു. 1990ൽ ഭീലായിലെ യൂണിയൻ ഓഫീസിൽ വച്ച് അദ്ദേഹം വധിക്കപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]കെമിക്കൽ എഞ്ചിനീയറായി വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം സ്റ്റീൽ പ്ലാന്റിൽ തൊഴിലാളിയായും ഖനിത്തൊഴിലാളികളുടെ സംഘടനാ നേതാവായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഛത്തീസ്ഗഢ് മൈൻസ് ശ്രമിക് സംഘ് എന്ന സംഘടന, ഖനനത്തിന്റെ ചില മേഖലകളിൽ യന്ത്രവൽക്കരണം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം നടത്തി. പിന്നീട് ഛത്തീസ്ഗഢ് മുക്തി മോർച്ച എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു.
ഛത്തീസ്ഗഢ് മുക്തി മോർച്ച
[തിരുത്തുക]ഭിലായ് സ്റ്റീൽ പ്ലാന്റിനു വേണ്ടി ഇരുമ്പയിര് ഖനനം ചെയ്യുന്ന റജറാ ഖനി തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപീകരിച്ച ഈ സംഘടന ഇപ്പോൾ റജറാ പട്ടണത്തിന്റെ വികസനത്തിനു വേണ്ടിയും പ്രവർത്തിക്കുന്നു.
കൊലപാതകം
[തിരുത്തുക]28 സെപ്റ്റംബർ 1991 ന് ഭീലായിലെ യൂണിയൻ ഓഫീസിൽ രാത്രിയിൽ വെടിവച്ചു കൊലപ്പെടുത്തി. കീഴ്‌ക്കോടതികൾ പ്രതികൾക്ക് ശിക്ഷ വിധിച്ചുവെങ്കിലും ഉയർന്ന കോടതികൾ ഒരാളെ മാത്രം ശിക്ഷിച്ച് രണ്ടു വ്യവസായികളെ വെറുതെ വിട്ടു.[1]
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "A verdict and some questions". Archived from the original on 2008-08-21. Retrieved 9 May 2011.