Jump to content

ലഷ്കർ-ഇ-ത്വയ്യിബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ഏറ്റവും സജീവവുമായ ഇസ്ലാമിക ഭീകര സംഘടനകളിലൊന്നാണ് ലഷ്കർ-ഇ-തൊയ്ബ (ഉർദ്ദു: لشکرطیبہ ,നീതിമാന്മാരുടെ സൈന്യം എന്നർത്ഥം. )

Flag of Lashkare Thwaiba

1990-ൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ഹഫീസ് മുഹമ്മദ് സയീദ്, സഫർ ഇക്ബാൽ[1][2] എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത്. ഇപ്പോൾ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനടുത്തുള്ള മുറിദ്കെ ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. പാക്-നിയന്ത്രണത്തിലുള്ള കശ്മീരിൽ സംഘടനയുടെ നിരവധി പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നു.[3]

ലഷ്കർ-ഇ-തൊയ്ബ അംഗങ്ങൾ ഇന്ത്യക്കെതിരായി പല ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക, ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസ്ലീം ജനതയെ "സ്വതന്ത്രമാക്കുക" തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[2][4] ലഷ്കർ വിട്ട് പോയ ചിലർ, മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ നയങ്ങൾക്കെതിരെയുള്ള എതിർപ്പ് രേഖപ്പെടുത്തുവാനായി പാകിസ്താനിൽ, പ്രധാനമായും കറാച്ചിയിൽ ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.[5]

ഇന്ത്യ, പാകിസ്താൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്[6], യുണൈറ്റഡ് കിങ്ഡം,[5] യൂറോപ്യൻ യൂണിയൻ[7]‍, റഷ്യ[8], ഓസ്ട്രേലിയ[9] എന്നിവിടങ്ങളിൽ ലഷ്കർ-ഇ-തൊയ്ബക്ക് നിരോധനമുണ്ട്.

അവലംബം

[തിരുത്തുക]
  1. The 15 faces of terrorRediff.com
  2. 2.0 2.1 "Who is Lashkar-e-Tayiba". Dawn. Dawn. 2008-12-03. Archived from the original on 2017-07-06. Retrieved 2008-12-03.
  3. Kurth Cronin, Audrey (2004-02-06). "Foreign Terrorist Organizations" (PDF). Congressional Research Service. Retrieved 2009-03-04. {{cite journal}}: Cite journal requires |journal= (help); Unknown parameter |coauthors= ignored (|author= suggested) (help)
  4. The evolution of Islamic Terrorism by John Moore, PBS
  5. 5.0 5.1 "Profile: Lashkar-e-Toiba". BBC News. 2008-12-04. Retrieved 5 December 2008. {{cite web}}: Cite has empty unknown parameter: |coauthors= (help)
  6. USA redesignates Pakistan-based terror groups The Tribune
  7. http://eur-lex.europa.eu/LexUriServ/LexUriServ.do?uri=CELEX:32003D0902:EN:HTML Council Decision of 22 December 2003
  8. Terror list out Archived 2007-03-11 at the Wayback Machine. Arab Times
  9. Australian National Security, Listing of Terrorism Organisations Archived 2011-06-29 at the Wayback Machine.Attorney-General's Department
"https://ml.wikipedia.org/w/index.php?title=ലഷ്കർ-ഇ-ത്വയ്യിബ&oldid=4111650" എന്ന താളിൽനിന്ന് ശേഖരിച്ചത്