ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Islamic Salvation Front
Arabic nameالجبهة الإسلامية للإنقاذ
French nameFront Islamique du Salut
സ്ഥാപകൻAbbassi Madani, Ali Belhadj
രൂപീകരിക്കപ്പെട്ടത്18 February 1989
പിരിച്ചുവിട്ടത്4 March 1992
ആശയംIslamism
വെബ്സൈറ്റ്
http://www.fisdz.com

അൾജീരിയയിലെ നിരോധിക്കപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയാണ് ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട്.

നിലപാടികൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

1988 നവംബർ 3ന്ന് അൾജീരിയൻ ഭരണഘടന ഭേദഗതി ചെയ്തു. അതുവരെ നാഷണൽ ലിബെറെഷൻ ഫ്രൺറ്റിന്റെ ഏക കക്ഷി ഭരണം നിലനിന്നിരുന്ന അൾജീരിയയിൽ ബഹുകക്ഷി ഭരണ സംവിധാനം നിലവിൽ വരുകയും പുതിയ കക്ഷികൾക്ക് പ്രവർത്തന സ്വാതന്ത്രം കൈവരികയും ചെയ്തു.

1989 ഫെബ്രുവരി 18ന്ന് അൾജിയേർസിലാണ് ഇസ്ലാമിക് സാല്വേഷൻ ഫ്രണ്ട് രൂപീകൃതമാകുന്നത്.മുതിർന്ന സ്വാതന്ത്ര സമര സേനാനിയും മിതവാദ നിലപാടുകൾ പിന്തുടരുന്ന അബ്ബാസി മദനിയും തീവ്രവാദ നിലപാടുകാരനായിരുന്ന ഒരു യുവ മതപുരോഹിതൻ അലി ബെൽഹജ്ജുമായിരുന്നു പ്രധാന നേതാക്കൾ.പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച അബ്ബാസി മദനി പടിപടിയായി ഇസ്ലാമിക നിയമം നടപ്പാക്കാമെന്ന അഭിപ്രായക്കാരനായിരുന്നു.എന്നാൽ ബെൽഹജ്ജ് യാതൊരു വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലാത്ത നേതാവായിരുന്നു.

അലി ബെൽഹജ്ജിന്റെ തീപ്പൊരി പ്രസംഗങ്ങൾ അസംതൃപ്തരായ സാധാരണജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കി.പള്ളികളിലൂടെയും മതസ്ഥാപനങ്ങളിലൂടെയും FIS തങ്ങളുടെ അടിത്തറ വിപുലപ്പെടുത്തി.1990ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റുകളിൽ വിജയം നേടാൻ FISനു കഴിഞ്ഞു.1990ൽ ഇറാക്കിന്റെ കുവൈറ്റ് അധിനിവേഷത്തോടെ ആരംഭിച്ച ഗൾഫ് യുദ്ധവും തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന പാശ്ചാത്യാധിനിവേശവും FIS നെ കൂടുതൽ ശക്തിപ്പെടുത്തി.വർദ്ധിച്ചുവരുന്ന ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിന്റെ സ്വാധീനം ദുർബലമാക്കാൻ അൾജീരിയൻ സർക്കാർ മണ്ഡലപുനർ നിർണയം പോലുള്ള പദ്ധതികളുമായി മുന്നോട്ട് പോയി.ഇത് ഗവർമെന്റും FISഉം തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാൻ കാരണമായി.

ആഭ്യന്തരയുദ്ധം[തിരുത്തുക]

അവലംബം[തിരുത്തുക]