അഹമദ് യാസീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഹമദ് യാസീൻ
Ahmed Yassin.JPG
2004 ന്റെ ആദ്യപാദത്തിൽ അഹമദ് യാസീൻ പലസ്തീനിലെ ഗാസയിൽ
ജനനംജൂൺ 28, 1937
മരണംമാർച്ച് 22, 2004(2004-03-22) (പ്രായം 66)

പലസ്തീൻ സംഘടനയായ ഹമാസിന്റെ സ്ഥാപക നേതാവും വിപ്ലവകാരിയായ പണ്ഡിതനുമായിരുന്നു ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ (ജനനം:1937 ജൂൺ 28, മരണം:22 മാർച്ച് 2004). (അറബിക്: الشيخ أحمد إسماعيل حسن ياسين) അഹമദ് യാസീൻ എന്ന് വ്യാപകമായി അറിയപ്പെടുന്നു. ആതുരശുശ്രൂഷാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വായനശാലകൾ , മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ പലസ്തീനിയൻ സമൂഹത്തിൽ ഇടം നേടിയ സംഘടനയാണ് ഹമാസ്.

1937ജൂൺ 28ൻ ഇന്നത്തെ ഇസ്രയേൽ അധിനിവേശ പലസ്തീൻ നഗരമായ അശ്കലോണിലെ അൽജുറ ഗ്രാമത്തിലാണ് അഹ്മദ് ഇസ്മാഈൽ ഹസ്സൻ യാസീന്റെ ജനനം. 1952-ൽ യാസ്സീന്ന് 15 വയസ്സുള്ളപ്പോൾ കളിക്കൂട്ടുകാരനുമായുളള മൽപിടുത്തത്തിൽ യാസീന്റെ കഴുത്തിനു സാരമായി പരിക്കേറ്റു. ആ അപകടത്തെ തുടർന്ന് തലക്ക് കീഴെ ചലനമറ്റ ശരീരവുമായി ജീവിച്ച ശൈഖ് യാസീൻ വീൽചെയറിലായിരുന്നു മരണം വരെ. 2004 മാർച്ച് മാസത്തിലെ ഒരു പ്രഭാത നമസ്കാരം കഴിഞ്ഞ് വീൽചെയറിൽ മടങ്ങുന്ന ശൈഖ് അഹമദ് യാസീനെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ സേന കൊലപ്പെടുത്തുകയായിരുന്നു. ഈ ആക്രമണത്തിൽ ശൈഖ് യാസീന്റെ രണ്ട് അംഗരക്ഷകരും കൂടെയുണ്ടായിരുന്ന ഒമ്പത് ആളുകളും മരണപ്പെട്ടു. ശൈഖ് യാസീന്റെ കൊലപാതകം ഇസ്രേയേലിനെതിരെ കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തി. സമധാന ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാൻ കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുകയുണ്ടായി. ശൈഖ് യാസീന്റെ മരണാനന്തര സംസകരണ ചടങ്ങിൽ 2 ലക്ഷത്തോളം പലസ്തീനികൾ പങ്കുകൊണ്ടു.


"https://ml.wikipedia.org/w/index.php?title=അഹമദ്_യാസീൻ&oldid=2870077" എന്ന താളിൽനിന്ന് ശേഖരിച്ചത്