അൽ ജസീറ (ടെലിവിഷൻ)
തരം | Broadcasting news, speech, discussions, state media |
---|---|
രാജ്യം | Qatar |
Broadcast area | Worldwide |
പ്രോഗ്രാമിങ് | |
ഭാഷകൾ |
|
Picture format | |
ഉടമസ്ഥാവകാശം | |
Parent | Al Jazeera Media Network[1][2] |
അനുബന്ധ ചാനലുകൾ | |
ചരിത്രം | |
ആരംഭിച്ചത് | 1 നവംബർ 1996 |
മുൻപത്തെ പേര് | Jazeera Satellite Channel |
കണ്ണികൾ | |
വെബ്സൈറ്റ് |
|
ലഭ്യമാവുന്നത് | |
Streaming media | |
AlJazeera.net | Live Stream |
YouTube | Live Stream |
ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിൽ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള അന്താരാഷ്ട്ര റേഡിയോ, ടെലിവിഷൻ പ്രക്ഷേപണ മാധ്യമമാണ് അൽ ജസീറ (അറബി: الجزيرة, IPA: [æl (d)ʒæˈziːrɐ], "The Peninsula")[3]. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു[4].
ചരിത്രം
[തിരുത്തുക]അൽ ജസീറ സൌദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. 1996-ൽ ഖത്തർ കേന്ദ്രമാക്കി അറബി ടെലിവിഷൻ ചാനലും 2006-ൽ ഇംഗ്ലീഷ് ചാനലും തുടങ്ങി[4]. ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖം, അൽ ഖാഇദയുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സംപ്രേക്ഷണം എന്നിവ കൊണ്ട് മധ്യ പൂർവേഷ്യയിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Habib Toumi (13 July 2011). "Al Jazeera turning into private media organisation". Gulf News. Retrieved 14 February 2021.
- ↑ Bridges, Scott (2012-10-19). "How Al Jazeera took on the (English-speaking) world". Retrieved 2021-01-13.
- ↑ "FAQ". Retrieved 10 October 2015.
The name "Al Jazeera" means "peninsula."
- ↑ 4.0 4.1 "എഴുതാപ്പുറം" (PDF). മലയാളം വാരിക. 2012 ജൂൺ 08. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)