അൽ ജസീറ (ടെലിവിഷൻ)
അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള ഉപഗ്രഹ ടെലിവിഷൻ. ഖത്തറിലെ ദോഹ ആസ്ഥാനമായി സംപ്രേഷണം ചെയ്യുന്നു. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു[1].
ചരിത്രം[തിരുത്തുക]
അൽ ജസീറ സൌദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. 1996-ൽ ഖത്തർ കേന്ദ്രമാക്കി അറബി ടെലിവിഷൻ ചാനലും 2006-ൽ ഇംഗ്ലീഷ് ചാനലും തുടങ്ങി[1]. ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖം, അൽ ഖാഇദയുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സംപ്രേക്ഷണം എന്നിവ കൊണ്ട് മധ്യ പൂർവേഷ്യയിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "എഴുതാപ്പുറം" (PDF). മലയാളം വാരിക. 2012 ജൂൺ 08. ശേഖരിച്ചത് 2013 ഫെബ്രുവരി 28. Check date values in:
|accessdate=
and|date=
(help)