സയിദ് നൂർസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയിദ് നൂർസി
ജനനം 1877[1]
നൂർസ്,[2][3] Bitlis Vilayet, Ottoman Empire
മരണം 1877 മാർച്ച് 23 1960 (വയസ്സ് 82–83)[4]
Urfa, Turkey
കാലഘട്ടം 19th–20th century[5]
Region ഏഷ്യാമൈനർ
വിഭാഗം സുന്നി ഇസ്‌ലാം (Shafi'ite)
പ്രധാന താല്പര്യങ്ങൾ Theology,[6] Theosophy, Tafsir,[6] Revival of Faith[7]

തുർക്കിയിൽ ജീവിച്ചിരുന്ന ഒരു ഇസ്ലാമികപണ്ഡിതനാണ് സഈദ് നൂർസി (ജീവിതകാലം:1878 – 1960 മാർച്ച് 23). ബദീഉസ്സമാൻ സയിദ് നൂർസി എന്നും അറിയപ്പെടുന്നു. കാലത്തിന്റെ അത്ഭുതം എന്നാണ് ബദീഉസ്സമാൻ എന്നതിന്റെ അർഥം. 130 വാല്യങ്ങളിലായുള്ള റിസാലയി നൂർ എന്ന ഖുർആൻ വ്യാഖ്യാനകൃതി പ്രസിദ്ധമാണ്.

തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത് കമാൽ അത്താത്തുർക്കിനെ പിന്തുണച്ചിരുന്ന നൂർസി, റിപ്പബ്ലിക്കിന്റെ രൂപീകരണത്തിനു ശേഷം കമാലിന്റെ മതേതര, പാശ്ചാത്യവൽക്കരണസമീപനങ്ങൾ മൂലം, കമാലിനെതിരെ തിരിഞ്ഞു. ഇതുമൂലം പലവട്ടം ഇദ്ദേഹത്തിന് തടവിൽ കഴിയേണ്ടി വന്നിട്ടുണ്ട്.

പടിഞ്ഞാറൻ തുർക്കിയിലെ ചെറിയ ഗ്രാമത്തിൽ വച്ച് അദ്ദേഹം ഖുർആൻ വചനങ്ങൾ തുർക്കി ഭാഷയിൽ എഴുതുകയും ലഘുലേഖകളാക്കി പുറത്തിറക്കുകയും ഇവ വളരെ പ്രശസ്തമാകുകയും ചെയ്തിരുന്നു. നക്ഷ്ബന്ദീയ സൂഫിപ്രസ്ഥാനത്തിലെ നിരവധി പേർ ഇദ്ദേഹത്തിന്റെ അനുയായികളായി. ഇവർ നൂർജുലൂക് എന്നറിയപ്പെട്ടു.[11]

അവലംബം[തിരുത്തുക]

 1. Sukran Vahide, Islam in Modern Turkey: An Intellectual Biography of Bediuzzaman Said Nursi, p 3. ISBN 0791482979
 2. A documentary about his village Nurs (in Turkish)
 3. Ian Markham, Globalization, Ethics and Islam: The Case of Bediuzzaman Said Nursi, Introduction, xvii
 4. Ian Markham, Engaging with Bediuzzaman Said Nursi: A Model of Interfaith Dialogue, p 4. ISBN 0754669319
 5. Islam in Modern Turkey, Sukran Vahide (Suny Press, 2005)
 6. 6.0 6.1 6.2 Gerhard Böwering, Patricia Crone, Mahan Mirza, The Princeton Encyclopedia of Islamic Political Thought, p482
 7. Robert W. Hefner, Shari?a Politics: Islamic Law and Society in the Modern World, p 170. ISBN 0253223105
 8. 8.0 8.1 8.2 David Livingstone, Black Terror White Soldiers: Islam, Fascism and the New Age, p. 568. ISBN 1481226509
 9. M. Hakan Yavuz, John L. Esposito, Turkish Islam and the Secular State: The Gülen Movement, p 6
 10. Juan Eduardo Campo, Encyclopedia of Islam, p 268. ISBN 1438126964
 11. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 77–78. ഐ.എസ്.ബി.എൻ. 978-1-59020-221-0. 
"https://ml.wikipedia.org/w/index.php?title=സയിദ്_നൂർസി&oldid=2396773" എന്ന താളിൽനിന്നു ശേഖരിച്ചത്