ജാമിയ മില്ലിയ ഇസ്ലാമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാമിയ മില്ലിയ ഇസ്ലാമിയ
جامعہ ملیہ اسلامیہ
JamiaMilliaIslamia gobeirne.jpg
ജാമിയ മില്ലിയ ഇസ്ലാമിയയുടെ കവാടത്തിൽ സ്ഥാപിച്ച ലോഗോ
ആദർശസൂക്തം അല്ലമൽ ഇൻസാന മാലം യ‌അലം (മനുഷ്യനെ അവന്ന് അറിയാത്തത് പഠിപ്പിച്ചു)
സ്ഥാപിതം 1920
വിഭാഗം കേന്ദ്ര സർ‍വകലാശാല
ചാൻസലർ ഫഖറുദ്ദീൻ.ടി ഖോരഖിവാല
വൈസ്-ചാൻസലർ നജീബ് ജംൻഗ്
Academic staff
614
Administrative staff
997
Students 10400
സ്ഥലം ന്യൂ ഡൽഹി, ഇന്ത്യ
കാമ്പസ് നഗരം
Nickname ജാമിയ
അഫിലിയേഷൻ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ
വെബ്സൈറ്റ് http://www.jmi.nic.in

ഇന്ത്യയിലെ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). 1920 ൽ അലീഗഡിലാണ്‌ ഇത് സ്ഥാപിതമായത്. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവലാശാലയായി മാറുകയായിരുന്നു. ദേശീയ മുസ്ലിംകളാണ്‌ ഈ സർവകലാശാല സ്ഥാപിച്ചത്. ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ.

ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽ‍കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ജാമിയ_മില്ലിയ_ഇസ്ലാമിയ&oldid=1692963" എന്ന താളിൽനിന്നു ശേഖരിച്ചത്