മുംബൈ ബോംബ് സ്ഫോടനം (2011 ജൂലൈ 13)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


2011 ജലൈ 13 ലെ മുംബൈ ബോംബ് സ്ഫോടനം
2011 ജലൈ 13 ലെ മുംബൈ ബോംബ് സ്ഫോടനം
ദാദറിലെ ആക്രമത്തിൽ തകർന്ന മാരുതി എസ്റ്റിം കാർ
സ്ഥലം മുംബൈ, മഹാരാഷ്ട്ര
തീയതി ബുധനാഴ്ച, 13 ജൂലൈ 2011
18:54 – 19:06[1] (UTC+5.5)
ആക്രമണ സ്വഭാവം Improvised explosive devices bombings[2]
മരണസംഖ്യ 21[3]
പരിക്കേറ്റവർ 141[3]

മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 2011 ജൂലൈ 13-നു് വൈകീട്ട് 6:54-നും 7:04-നും[3] ഇടയിൽ മൂന്ന് ബോംബ് സ്ഫോടനങ്ങളുണ്ടായി. ഒപ്പേറ ഹൗസ്, സാവേരി ബസാർ, ദാദർ വെസ്റ്റ് എന്നീ പ്രദേശങ്ങളിലാണ്[4] ബോംബ് സ്ഫോടനമുണ്ടായത്. സാന്താ ക്രൂസ് പ്രദേശത്ത് കണ്ടെത്തിയ നാലാമത്തെ ബോംബ് പെട്ടെന്നു തന്നെ നിർവ്വീര്യമാക്കി[5].

അന്വേഷണങ്ങൾ[തിരുത്തുക]

ദേശീയ സുരക്ഷാ സേനക്ക് (എൻ.എസ്.ജി) ക്ക് സംഭവത്തെ കുറിച്ച് അന്വേഷിക്കാനുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുണ്ട്. പാക് ഭീകരൻ അജ്മൽ കസബിന്റെ ജന്മദിനത്തിലാണെന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയാണിതിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു. മുൻ സിമി പ്രവർത്തകരുൾപ്പെടെ നൂറോളം പേരോട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ എ.ടി.എസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. തുടരന്വേഷണം കൊൽക്കട്ടയിലേക്കും, കേരളത്തിലേക്കും നീളുന്നു.[6]

അവലംബം[തിരുത്തുക]

  1. Three blasts in Mumbai, thirteen dead, 81 injured, NDTV, ശേഖരിച്ചത് 13 July 2011
  2. "Several blasts in Mumbai". Zee News. ശേഖരിച്ചത് 13 July 2011.
  3. 3.0 3.1 3.2 "Three blasts in Mumbai". NDTV 24x7. മൂലതാളിൽ നിന്നും 2011-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ndtv2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "3 bomb blasts in Mumbai; 8 killed, 70 injured". CNN-IBN. മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2011.
  5. "Mumbai serial blasts: Toll 23; rains may have destroyed evidence : Mumbai Blasts 2011: India Today". [India Today]]. ശേഖരിച്ചത് 13 July 2011.
  6. http://dailypioneer.com/354327/13/7-Probe-extended-to-Kerala.html