ടാഡാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Terrorist and Disruptive Activities (Prevention) Act
An Act to make special provisions for the prevention of, and for coping with, terrorist and disruptive activities and for matters connected therewith or incidental thereto.
സൈറ്റേഷൻ[1]
ബാധകമായ പ്രദേശംWhole of India including State of Jammu and Kashmir
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി3-09-1987
നിലവിൽ വന്നത്24-05-1987
ഭേദഗതികൾ
Act 16 of 1989, Act 43 of 1993

പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനായി 1985 മുതൽ 1995 വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടാഡാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവൻഷൻ) ആക്റ്റ് (തീവ്രവാദ, വിധ്വംസക പ്രവർത്തന നിരോധന നിയമം)(ആംഗലേയം:Terrorist and Disruptive Activities (Prevention) Act) . 1995ൽ പിൻ‌വലിയ്ക്കുന്നതിനു മുൻപായി 1989ലും, 1991ലും, 1993ലും ഈ നിയമത്തിൽ അല്പസ്വല്പം ഭേദഗതികൾ വരുത്തിയിരുന്നു. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു ഇവ. ഈ നിയമത്തിലെ പ്രധാന പോരായ്മ ‘തീവ്രവാദി’ എന്നാൽ ആരാണ് എന്ന ഒരു നിർവ്വചനത്തിന്റെ അഭാവമായിരുന്നു.

"https://ml.wikipedia.org/w/index.php?title=ടാഡാ&oldid=1789817" എന്ന താളിൽനിന്ന് ശേഖരിച്ചത്