തൊളിക്കോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് തൊളിക്കോട് .[1] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

സ്ഥലനാമോൽപത്തി[തിരുത്തുക]

ഇത്തിക്കാടും, കടയ്ക്കാടും നിറഞ്ഞ് തൂരച്ചെടികൾ വളർന്ന് കാടായിക്കിടന്നിരുന്ന സ്ഥലമാണ് തൊളിക്കോട്. മഴക്കാലമായാൽ തൊളികെട്ടിക്കിടക്കുന്നതിനാൽ മനുഷ്യർക്ക് സഞ്ചരിക്കാനാകുമായിരുന്നില്ല. തൊളികെട്ടിക്കിടക്കുന്ന സ്ഥലം തൊളിക്കോട് രൂപം പ്രാപിച്ചാണ് തൊളിക്കോട് ഉണ്ടായത് എന്നാണ് ഐതിഹ്യം.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

1952- ൽ സ്ഥാപിച്ച ശരിയത്തൂർ ഇസ്ളാംലൈബ്രറി പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാലയും,1916- ൽ പറണ്ടോട് സ്ഥാപിച്ച മിഷൻ സ്കൂൾ പഞ്ചായത്തിലെ ആദ്യത്തെ വിദ്യഭ്യാസ സ്ഥാപനവുമാണ്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1973 ലാണ് തൊളിക്കോട് പഞ്ചായത്ത് രൂപീകൃതമായത്. അതിനുമുമ്പ് ഈ പഞ്ചായത്ത് ഉൾക്കൊളളുന്ന പ്രദേശം വിതുര പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ൾി. എം. സാലിയായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അതിരുകൾ[തിരുത്തുക]

 • കിഴക്ക്: വിതുര ആര്യനാട് പഞ്ചായത്ത്
 • പടിഞ്ഞാറ്: നന്ദിയോട്
 • തെക്ക്: നെടുമങ്ങാട് മുനിസിപ്പാലിറ്റി
 • വടക്ക്: വിതുര പഞ്ചായത്ത്

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനൂസരിച്ച് ചെറിയകുന്നും ചരിവും, കുന്നിലേയ്ക്ക് കയറ്റം, താഴ്വര, ചെറിയകുന്നും, സമതലങ്ങളും, കുന്നിൻ നിന്നുളള ഇറക്കം, കുന്ന് എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രദേശമാണ് ഈ പഞ്ചായത്തിലുളളത്. കരിമണ്ണ്, വനമണ്ണ്, കളിമണ്ണ് എന്നിങ്ങനെയുളള മണ്ണാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നത്.

ജലപ്രകൃതി[തിരുത്തുക]

ചായം-ദർപ്പ, ചെറുകൈത- മാടൻപാറ തുടങ്ങിയ നിരവധി ചെറുതോടുകളും മുക്കുവൻതോട്, പൊൻകുഴിതോട് എന്നീ ഏതാനും വലിയതോടുകളും ഉൾപ്പെടെ നിരവധി തോടുകളും നീർച്ചാലുകളുമാണ് ഈ പഞ്ചായത്തിന്റെ ഉപരിതല ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

150 വർഷത്തോളം പഴക്കമുളള തൊളിക്കോട് മുസ്ളീം ജമാഅത്ത് പളളി ഒരു പ്രസിദ്ധമായ മുസ്ളീം ആരാധനാലയമാണ്.

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഭദ്രകാളീക്ഷേത്രമായ ചായം ശ്രീഭദ്രകാളി ക്ഷേത്രം തൊളിക്കോട് പഞ്ചായത്തിലെ പ്രധാന ആരാധന കേന്ദ്രമാണ്.

ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൊളിക്കോട് പഞ്ചായത്തിലെ പ്രധാന ഹൈന്ദവ ക്ഷേത്രമാണ്.നിരവധി സപ്താഹ യജ്ഞങ്ങൾ നടത്തി കീർത്തി നേടിയ ക്ഷേത്രമാണ് ഇത്.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. തേവൻപാറ
 2. ആപ്പെട്ടി
 3. തുരുത്തി
 4. പുളിച്ചാമല
 5. പരപ്പാറ
 6. ചായം
 7. തോട്ടുമുക്ക്
 8. പുളിമൂട്
 9. മലയടി
 10. വിനോബാനികേതൻ
 11. തച്ചൻകോട്
 12. ചെട്ടിയാംപാറ
 13. കണിയാരംകോട്
 14. പനയ്‌ക്കോട്
 15. തൊളിക്കോട്

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (തൊളിക്കോട് ഗ്രാമപഞ്ചായത്ത്)