നന്ദിയോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നന്ദിയോട് .[1] വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം[തിരുത്തുക]

ചോളർ, പാണ്ഡ്യർ, ചേരർ തുടങ്ങിയ രാജങ്ങ്ങളുടെ കാലത്ത് നാട്ടുരാജാക്കൻമാർ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടേയും ഭാഗമായി ഉണ്ടാകുന്ന ചേരിപ്പോരുകൾക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണിത്. ഈ അടുത്തകാലം വരെ പൌരാണിക ശില്പങ്ങളും മറ്റും പാണ്ഡ്യൻ പാറകളിലെ ഗഹ്വരങ്ങളിൽ നിലനിന്നിരുന്നതായി ഓർമുക്കുന്നവർ ഇന്നുമുണ്ട്.

സ്ഥലനാമോല്പത്തി[തിരുത്തുക]

പലപ്രദേശങ്ങളിൽ നിന്നും ദീർഘയാത്ര ചെയ്തു വരുന്നവർക്ക് സ്ഥലവാസികളിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന സൽക്കാരങ്ങളിലും സഹായങ്ങളിലും സംതൃപ്തരായ അതിഥികൾ നന്ദിയോടുകൂടി നാട്ടുകാരെ പ്രശംസിച്ചിരുന്നു. 'നന്ദിയോട്' എന്ന സ്ഥലനാമം ഇങ്ങനെ ലഭിച്ചതാണെന്ന് പഴമക്കാർ പറയുന്നു [അവലംബം ആവശ്യമാണ്]

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

'വിജ്ഞാനദായിനി' വായനശാല എന്ന പേരിൽ കുഞ്ഞുകൃഷ്ണൻ ടെയ്ലർ സ്വന്തമായി തുടങ്ങിയ ഈ സ്ഥാപനമാണ് ആദ്യത്തെ ഗ്രന്ഥശാല. 1920 കളിൽ നന്ദിയോട് മഹാത്മാ യുവജന സമാജവും പിന്നീട് രൂപംകൊണ്ട ടാഗോർ ആർട്സ് ക്ളബ്ബുമാണ് പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ. 1894 ൽ ആരംഭിച്ച പച്ച എൽ.പി.എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.

വാണിജ്യം[തിരുത്തുക]

മീൻമുട്ടി ,നന്ദിയോട് പബ്ളിക് മാർക്കറ്റ്, പാലുവള്ളി പബ്ളിക്ക് മാർക്കറ്റ് എന്നിവയാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1953 മുതൽ 1961 വരെ ഇപ്പോഴത്തെ പെരിങ്ങമ്മല നന്ദിയോട് പഞ്ചായത്തുകൾ യോജിച്ച് കിടക്കുകയായിരുന്നു. അപ്പോഴത്തെ പ്രസിഡന്റ് എ. ഇബ്രാഹിം കുഞ്ഞായിരുന്നു. 01/01/1962-ൽ നന്ദിയോട് പഞ്ചായത്ത് രൂപവത്കരിച്ചു. 1961 മുതൽ 1963 വരെ സ്പെഷ്യൽ ഓഫീസറുടെ ഭരണമായിരുന്നു. 1964 മുതൽ 1979 വരെയുള്ള കാലയളവിൽ ‍ആദ്യത്തെ നന്ദിയോട് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നു. ഭാസ്കരൻ ബി.എസ്.സി. ആയിരുന്നു ഈ കാലയളവിലെ പ്രസിഡന്റ്.

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന പ്രദേശങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ് വരകൾ, എന്നിങ്ങനെ തിരിക്കാം. ലാറ്ററൈറ്റ്, എക്കൽമണ്ണ്, ചെമ്മണ്ണ്, ചരൽമണ്ണ് കൂടാതെ കോളുവിയം ഉൾപ്പെട്ട മണ്ണുമാണ് പ്രധാന മണ്ണിനങ്ങൾ

ജലപ്രകൃതി[തിരുത്തുക]

വാമനപുരം നദി ഈ ഗ്രമത്തിന്റെ വടക്കു ഭാഗത്തുകൂടി ഒഴുകുന്നു. ഉപരിതല ജലസ്രോതസ്സുകളായ നീരുറവകൾ, കുളങ്ങൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ജലസമ്പത്ത്

ആരാധനാലയങ്ങൾ[തിരുത്തുക]

വെമ്പിൽ മണലയം ശിവക്ഷേത്രം(കിഴക്ക് മഹാദേവനും,പടിഞ്ഞാറ് പാർവ്വതി ദേവിയും പ്രതിഷ്ഠ ഉള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്),.പച്ച ശാസ്താക്ഷേത്രം, ദ്രവ്യം വെട്ടിമല മാടൻ ക്ഷേത്രം, ആലംമ്പാറ ദേവീക്ഷേത്രം, കള്ളിപ്പാറ ആയിരവല്ലി ക്ഷേത്രം, താന്നിമൂട് കന്നുകാലിവനം ശിവക്ഷേത്രം, കുടവനാട് ദുർഗ്ഗാക്ഷേത്രം, പച്ച കുക്കിരിസാലിവേഷൻ ആർമി ചർച്ച്, ഇളവട്ടം സി.എസ്.ഐ. ചർച്ച്, പ്ളാവറ സാലിവേഷൻ ആർമി ചർച്ച്, പച്ചമല സി. എസ്. ഐ. ചർച്ച്, വഞ്ചുവം മുസ്ളീംപള്ളി, പാപ്പനംകോട് മുസ്ളീം പള്ളി, ആലുംകുഴി സി. എസ്. ഐ. ചർച്ച്.പാലുവള്ളി കത്തോലിക്കാ ദേവാലയം, നന്ദിയോട് കത്തോലിക്കാ ദേവാലയം

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. ആനകുളം
 2. മീൻമൂട്ടി
 3. പാണ്ടിയൻപാറ
 4. കള്ളിപ്പാറ
 5. കുറുന്താളി
 6. പാലോട്
 7. പുലിയൂർ
 8. നന്ദിയോട്
 9. നവോദയ
 10. വട്ടപ്പൻകാട്
 11. പച്ച
 12. ആലുംകുഴി
 13. കുറുപുഴ
 14. ഇളവട്ടം
 15. പേരയം
 16. താന്നിമൂട്
 17. ആലമ്പാറ
 18. പാലുവള്ളി

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (നന്ദിയോട് ഗ്രാമപഞ്ചായത്ത്)