കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുറ്റിച്ചൽ .[1] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം[തിരുത്തുക]

ആദ്യകാലത്ത് ആദിവാസികളായ കാണിക്കാരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്.

സ്ഥലനാമോൽപത്തി[തിരുത്തുക]

കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം എന്ന അർത്ഥത്തിൽ കുറ്റിച്ചൽ ഉണ്ടായതാണെന്നും വെട്ടിയെടുത്തതോ ഏതെങ്കിലും കാരണത്താൽ മുറിഞ്ഞുവീണതോ ആയ മരത്തിന്റെ കുറ്റികൾ ധാരാളമുള്ള സ്ഥലമായതിനാലാണ് കുറ്റിച്ചൽ എന്നപേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

പഞ്ചായത്തിലെ ആദ്യ ഔപചാരിക പള്ളിക്കൂടമാണ് പരുത്തിപ്പള്ളി ഗവ.എൽ.പി.സ്കൂൾ. 1949 ൽ പരുത്തിപ്പള്ളിയിൽ സ്ഥാപിച്ച കർഷക സഹൃദയ ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ പഴക്കംചെന്ന ഗ്രന്ഥശാല.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

മണ്ണൂർക്കര, കൊക്കുടി, പരുത്തിപ്പള്ളി, കോട്ടൂർ എന്നീ നാല് വാർഡുകൾ ചേർന്നാണ് 1968 ജൂലൈ 1-ൻ കുറ്റിച്ചൽ പഞ്ചായത്ത് രൂപംകൊണ്ടത്. ആദ്യ പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ . 1968 നു മുമ്പ് പൂവച്ചൽ പഞ്ചായത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.


ഭൂമിശാസ്ത്രം[തിരുത്തുക]

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

കുന്നും മലയും കുഴിയും പാറയും നിറഞ്ഞ പ്രദേശമാണ് കുറ്റിച്ചൽ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 75 മീ ഉയരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എക്കൽ മണ്ണ്, ചെമ്മണ്ണ്, ചരൽകലർന്ന മണ്ണ് എന്നിവ പ്രധാന മണ്ണിനങ്ങൾ.

ജലപ്രകൃതി[തിരുത്തുക]

കുളങ്ങൾ, തോടുകൾ നീരുറവകൾ എന്നീ പ്രധാന ജലസ്രോതസ്സുകൾ കൊണ്ട് ജലസംപുഷ്ടമാണീ പ്രദേശം.

ആരാധനാലയങ്ങൾ[തിരുത്തുക]

ഉത്തരംകോട്ടുള്ള അരുവിമൂപ്പത്തിയമ്മ' ക്ഷേത്രവും കോട്ടൂരിലെ മുണ്ടണി ക്ഷേത്രവും കാണിക്കാരുടെ പ്രധാന ആരാധനാലയങ്ങളാണ്. 350 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് പുനയ്ക്കോട് ശാസ്താക്ഷേത്രം.

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. കുറ്റിച്ചൽ
 2. പച്ചക്കാട്
 3. കുന്നുംപുറം
 4. വാഴപ്പള്ളി
 5. കോട്ടൂർ
 6. എരുമക്കുഴി
 7. എലിമല
 8. അരുകിൽ
 9. തച്ചംകോട്
 10. മന്ദിക്കളം
 11. പരുത്തിപ്പള്ളി
 12. കാട്ടുകണ്ടം
 13. പേഴുംമൂട്

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്)