കാട്ടാക്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kattakada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടാക്കട
Location of കാട്ടാക്കട
കാട്ടാക്കട
Location of കാട്ടാക്കട
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ജനസംഖ്യ 40,448 as per 2,011 population survey[1] (2011)
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 8°30′15″N 77°4′49″E / 8.50417°N 77.08028°E / 8.50417; 77.08028 തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് കാട്ടാക്കട. തിരുവനന്തപുരം-നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു. ഒരു പ്രധാന യാത്ര മാർഗം എന്നത് കാട്ടാക്കട ബസ്സ് ഡിപോ ആണ്. തിരുവനന്തപുരം ജില്ലയിലോട്ടും മറ്റു നഗരങ്ങളിലേക്കും അന്യ ജില്ലയിലേക്കും ഇവിടെ നിന്നും സർവീസ് ഉണ്ട്.മലയോര മേഖല ആയ കോട്ടൂർ, അമ്പൂരി, വാഴിച്ചൽ, പന്ത, കള്ളിക്കാട്, നെയ്യാർഡാം എന്നിവിടങ്ങളിലേക്ക് ദിനവും ഇവിടെ നിന്നും സർവീസ് നടത്തുന്നു.

നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട്, വിതുര തുടങ്ങിയ പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

നഗരത്തെ കുറിച്ച്[തിരുത്തുക]

കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ്. 2014 ഇൽ കാട്ടാക്കട ജില്ലയിലെ 6-മത്തെ താലൂക്ക് ആയി മാറി.നിലവിൽ കാട്ടാക്കട പട്ടണത്തിൽ മാത്രം 40,000 (40,448 2011ഇലെ കണക്കുപ്രകാരം ) അധികം ജനങ്ങൾ താമസിക്കുന്നു.


കാട്ടാക്കട താലൂക്ക് 13 വില്ലേജുകൾ ചേർത്താണ് രൂപം കൊണ്ടത്.

 • കുളത്തുമ്മൽ വില്ലേജ്
 • മാറനല്ലൂർ വില്ലേജ്
 • മണ്ണൂർകര വില്ലേജ്
 • പെരുംകുളം വില്ലേജ്
 • വീരണകാവ് വില്ലേജ്
 • അമ്പൂരി വില്ലേജ്
 • കള്ളിക്കാട് വില്ലേജ്
 • കീഴാറൂർ വില്ലേജ്
 • മലയിൻകീഴ് വില്ലേജ്
 • ഒറ്റശേഖരമംഗലം വില്ലേജ്
 • വാഴിച്ചൽ വില്ലേജ്
 • വിളപ്പിൽ വില്ലേജ്
 • വിളവൂർക്കൽ വില്ലേജ് എന്നിവ ആണ് 13 വില്ലേജുകൾ.

രാഷ്ട്രിയം[തിരുത്തുക]

കാട്ടാക്കട നിലവിൽ ഒരു താലൂക്ക് ആണ്. 2014 ഇൽ കാട്ടാക്കട താലൂക്ക് ആയി മാറി.കാട്ടാക്കട 2011 ഇൽ കേരള നിയമസഭയിലെ നിയമസഭ മണ്ഡലമായി മാറി. ആദ്യ MLA ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ N.ശക്തൻ ആയിരുന്നു. 2016 ലും 2021 ലും LDF ൽ നിന്നും CPI(M) ഇലെ I.B.സതീഷ് ആണ് നിയമ സഭാംഗം ആയി തെരെഞ്ഞെടുക്കപെട്ടത്. മണ്ഡലം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ശ്രീ. അടൂർ പ്രകാശ് ആണ് നിലവിലെ എംപി.കാട്ടാക്കട നിലവിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നേ തൃത്വത്തിൽ ഭരണ സമിതി ഉള്ള ഒരു പഞ്ചായത്താണ്.

6 പഞ്ചായത്തുകൾ ചേർത്താണ് കാട്ടാക്കട നിയമസഭാ മണ്ഡലം 2011 ൽ രൂപീകരിച്ചത്.കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ എന്നിവയാണ് 6 പഞ്ചായത്തുകൾ.

യാത്രാ സൗകര്യം[തിരുത്തുക]

കാട്ടാക്കട നിലവിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രദേശങ്ങളുമായി റോഡുമാർഗം ബന്ധപ്പെട്ടിരിക്കുന്നു.

 • റോഡ് മാർഗം

കാട്ടാക്കട ബസ്സ് ഡിപോട് തിരുവനന്തപുരം ജില്ലയിലും അന്യ ജില്ലയിലും കാട്ടാക്കടയിലെ മലയോര മേഖലയിലും സർവീസ് നടത്തുന്നു.

 • ട്രെയിൻ മാർഗം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ എന്നിവയാണ് കാട്ടാക്കയുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

 • ആകാശ മാർഗം

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ആണ് കാട്ടാക്കടയുടെ നഗരവുമായി അടുത്തുള്ള എയർപോർട്ട്.

ടൂറിസം[തിരുത്തുക]

നെയ്യാർ ഡാം & വന്യജീവി സങ്കേതം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിൽ പശ്ചിമഘട്ടത്തിലെ തെക്ക് ഭാഗത്തുള്ള അഗസ്ത്യമല മലനിരകളിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാം ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. തിരുവനന്തപുരത്ത് നിന്നും 30 കി.മീ. കിഴക്ക് മാറി പശ്ചിമഘട്ട താഴ്വാരത്തിൽ 1958-ൽ സ്ഥാപിതമായ നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 128 കി.മീ. ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്നു. കുന്നുകളും വനവും ആയ ഭൂപ്രകൃതി വന്യജീവികളായ കാട്ടാന, സാംബർ മാൻ, കാട്ടുപൂച്ച, കാട്ടുപോത്ത്, കരിങ്കൊരങ്ങ്, വരയാട് എന്നിവയെ ഇവിടെ കാണാം.

കൂടാതെ കടുവ, പുള്ളിപുലി എന്നിവയേയും കാണാം. 1977-ൽ മുതല വളര്ത്ത ൽ കേന്ദ്രം ആരംഭിച്ചു. ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ദ്വീപിലേയ്ക്ക് മാനുകളേയും മറ്റ് വന്യ ജീവികളേയും കാണുന്നതിന് ബോട്ട് വാടകയ്ക്ക് എടുത്ത് പോകാവുന്നതാണ്. പ്രശാന്ത സുന്ദരമായ ഈ ഭൂപ്രദേശം സസ്യജാലങ്ങൾ നിറഞ്ഞതും പ്രകൃതി മനോഹരമായതും പുല്മേ ടുകൾ മുതൽ ട്രോപ്പിക്കൽ നിത്യഹരിത വനങ്ങൾ വരെ ഉണ്ട്. ഈ പ്രദേശത്തെ മനോഹരമായ അഗസ്ത്യാർകൂടം മലകളിൽ മലയേറ്റത്തിനും ട്രെക്കിംഗിനും ഉള്ള അവസരം ഉണ്ട്. ഹിന്ദു ഐതീഹ്യങ്ങളിലും പുരാണങ്ങളിലും അഗസ്ത്യമല നിരകളെ കുറിച്ച് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. ഇവിടെ സന്യാസം അനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിയുടെ പേരാണ് ഈ മലനിരകള്ക്ക്ണ ലഭിച്ചത്. മീന്മൂിട്ടി കൊബൈക്കനി എന്നീ അതിഗംഭീര വെള്ളച്ചാട്ടങ്ങൾ നെയ്യാർ ജല സംഭരണിയുടെ മുകള്തിട്ടിലാണ്.

പ്രധാന ഗവണ്മെന്റ് ഓഫീസുകൾ[തിരുത്തുക]

 • കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌

മജിസ്‌ട്രേറ്റ് കോടതി.

 • കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ.
 • താലൂക്ക് ഓഫീസ്, കാട്ടാക്കട.
 • താലൂക്ക് സപ്ലൈ ഓഫീസ്, കാട്ടാക്കട.
 • സബ് റീജിയണൽ ട്രാൻസ്‌പോർട്

ഓഫീസ് (KL.74), കാട്ടാക്കട.

 • കാട്ടാക്കട വൈദ്യുതി ഭവനം.
 • കാട്ടാക്കട പോലീസ് സബ് ഡിവിഷൻ.
 • കാട്ടാക്കട DYSP ഓഫിസ്.
 • കാട്ടാക്കട ജനമൈത്രി പോലീസ്

സ്റ്റേഷൻ.

 • കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ

ഓഫീസ്.

 • താലൂക്ക് സഹകരണ സംഘം

അസിസ്റ്റന്റ് റെജിസ്ട്രർ ഓഫീസ്, കാട്ടാക്കട.

 • കാട്ടാക്കട സബ് വിദ്യാഭ്യാസ ജില്ലാ

ഓഫീസ്.

 • പഞ്ചായത്ത് ഓഫീസ്, കാട്ടാക്കട.
 • കാട്ടാക്കട 220 kv സബ്‌സ്റ്റേഷൻ

ഓഫീസ്, പുതുവയ്‌ക്കൽ.

 • കാട്ടാക്കട 110 kv സബ്‌സ്റ്റേഷൻ

ഓഫീസ്, കിള്ളി.

 • റൂറൽ ജില്ലാ ട്രഷറി, കാട്ടാക്കട.
 • കാട്ടാക്കട സിവിൽ സ്റ്റേഷൻ.
 • ബ്ലോക്ക്‌ റിസോഴ്സ് സെന്റർ,

കാട്ടാക്കട.

 • വി. ഇ. ഒ ഓഫീസ്, കാട്ടാക്കട.
 • സതേൺ റെയിൽവേ റിസേർവിങ്

ഓഫീസ്, കാട്ടാക്കട.

 • ജലവകുപ്പ് ഓഫീസ്, കാട്ടാക്കട.
 • പോസ്റ്റ്‌ ഓഫീസ് (695572),

കാട്ടാക്കട.

 • BSNL ഓഫീസ്, കാട്ടാക്കട.
 • K S R T C ഡി ടി ഒ ഓഫീസ്,

കാട്ടാക്കട.

 • K S R T C എ. ടി. ഒ ഓഫീസ്,

കാട്ടാക്കട.

 • സബ് രജിസ്റ്റർ ഓഫീസ്, കാട്ടാക്കട.
 • കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ

ഓഫീസ്, കാട്ടാക്കട.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

പ്രശസ്തർ[തിരുത്തുക]

സഞ്ചാര സാഹിത്യ കാരൻ. പ്രധാനകൃതി ഇന്ത്യ അമേരിക്കയിൽ

തീയേറ്ററുകൾ[തിരുത്തുക]

 • ജയവിനയക തീയേറ്റർ(2K).

കാട്ടാക്കടയിലെ ആദ്യ 2K തീയേറ്റർ ആണ് ജയവിനയക തീയേറ്റർ. ഇവിടെ 2 ഓഡിറ്റോറിയം നിലവിൽ ഉണ്ട്.കാട്ടാക്കട അഞ്ചുതെങ്ങിൻമൂടാണ് ഇത് പ്രവർത്തിക്കുന്നത്.

 • സ്വരം ലയം തീയേറ്റർ(2K).

കാട്ടാക്കടയിലെ 2-മത്തെ തീയേറ്റർ 2K ആണ് സ്വരം ലയം തിയേറ്റർ. ഇവിടെ രണ്ട് തീയേറ്റർ ഉണ്ട്. കാട്ടാക്കട ചൂണ്ടുപലകയിലാണ് ഇത് പ്രവർത്തിക്കുന്നത്.

 • ശ്രീ കാളിദാസ് M Plex തീയേറ്റർ(4K, 2K).

കാട്ടാക്കടയിലെ 3-മത്തേതും തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ തീയേറ്റർ കോംപ്ലക്സ് ആണ് ഇത്. കാട്ടാക്കടയിലെ ആദ്യ 4K തീയേറ്റർ, കൂടാതെ മറ്റു 6 തീയേറ്ററുകൾ ചേർന്നതാണ് ഇത്.

 • S P തീയേറ്റർ(2K).

വിളപ്പിൽ പേയാട്‌ ജംങ്ഷനിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. ഇവിടേയും യും രണ്ട് 2K തീയേറ്ററും ഓഡിറ്റോറിയം ഉണ്ട്.

പ്രധാന ആശുപത്രികൾ[തിരുത്തുക]

 • കാട്ടാക്കട താലൂക്ക് ആശുപത്രി മലയിൻകീഴ്
 • കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രം ആമച്ചൽ.
 • കാട്ടാക്കട സാമൂഖ്യ ആരോഗ്യ കേന്ദ്രം.
 • മമൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
 • പങ്കജകസ്തൂരി ആയൂർവേദിക് മെ‍‍ഡിക്കൽ കോളേജ്
 • നെയ്യാർ മെഡിസിറ്റി കിള്ളി
 • വിളപ്പിൽ CHC, വിളപ്പിൽശാല

ആരാധനാലയങ്ങൾ[തിരുത്തുക]

 • കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രം.
 • മൊളിയൂർ മഹാദേവർ ക്ഷേത്രം
 • CSI കാട്ടാക്കട.
 • CSI കുളത്തുമ്മൽ.
 • കാട്ടാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം.
 • കാട്ടാക്കട പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
 • കാട്ടാക്കട പെരുംകുളത്തൂർ പൊറ്റയിൽ ശ്രീഭദ്രകാളീ ദേവിക്ഷേത്രം(കാട്ടുമുടിപ്പുര).
 • അഞ്ചുതെങ്ങിൻമൂട് യോഗീശ്വര സ്വാമി ക്ഷേത്രം, കാട്ടാക്കട
 • മേലാംകോട് മുത്താരമ്മൻ ക്ഷേത്രം.
 • ഇറയംകോട് മഹാദേവർ ക്ഷേത്രം.
 • സെന്റ് ത്രേസ്യ ദേവാലയം, തൂങ്ങാംപാറ.
 • മാർത്തോമാ ചർ്ച്ച, അഞ്ചുതെങ്ങിൻമൂട്.
 • കിള്ളി ജമാഅത്.
 • കാട്ടാക്കട ജമാഅത്.
 • കൂന്താണി ജമാഅത്.
 • സെന്റ് ജോസഫ് ചർച്ച് കിള്ളി
 1. "Panchayat Population". Thiruvananthapuram district. മൂലതാളിൽ നിന്നും 2007-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-11.
"https://ml.wikipedia.org/w/index.php?title=കാട്ടാക്കട&oldid=3916520" എന്ന താളിൽനിന്ന് ശേഖരിച്ചത്