Jump to content

മുരുകൻ കാട്ടാക്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരുകൻ കാട്ടാക്കട
മുരുകൻ കാട്ടാക്കട
ജനനം
മുരുകൻ കാട്ടാക്കട

(1967-05-25) മേയ് 25, 1967  (57 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽമലയാളകവി
അറിയപ്പെടുന്ന കൃതി
കണ്ണട, രേണുക തുടങ്ങിയവ
കുട്ടികൾഅദ്വൈത്

ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി.

ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. തുടർന്ന് എസ് എം വി സ്കൂൾ,ഗവണ്മെന്റ് എച് എസ് എസ് ആര്യനാട് തുടങ്ങിയ സ്കൂളുകളിൽ പ്രിൻസിപ്പലായിരുന്നു.

കേരളം സർക്കാർ വിക്‌ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന്റെ മേധാവിയായി പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ സംസ്ഥാന അക്കാദമിക് കോർഡിനേറ്റർ ആയിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും കൈരളി ചാനൽ മാമ്പഴം കവിത റിയാലിറ്റി ഷോയുടെ വിധികർത്താവായും പ്രവർത്തിച്ചിരുന്നു.

കവിതയുടെ ദൃശ്യ-ശ്രാവ്യ സാധ്യതകളെ കണ്ടെത്തി രണ്ടര മണിക്കൂർ ദൈർഖ്യമുള്ള മലയാളത്തിലെ ആദ്യത്തെ "മെഗാ പോയട്രി സ്റ്റേജ്ഷോ " അവതരിപ്പിച്ചു വരുന്നു.

മുല്ലനേഴി പുരസ്​കാരം, കുവൈറ്റ് കലാ പുരസ്കാരം, വയലാർ സാംസ്കാരികവേദി പുരസ്കാരം,ഇ വി കൃഷ്ണപിള്ള പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് അവാർഡ്,സൂര്യ ടി വി അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്കാരം , ജെ സി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

കവിതയുടെ ജനകീയ പ്രചാരണത്തിന് നൽകിയ സംഭാവനയെ മാനിച്ച് യു എ ഇ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യ ഗോൾഡൻ വിസ ആണ് ഇത്.

ഇപ്പോൾ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

കവിത അവതരിപ്പിക്കുന്നു

കുടുംബം[തിരുത്തുക]

ഭാര്യ:ലേഖ മകൻ:അദ്വൈത്.

കവിതകൾ[തിരുത്തുക]

 • കണ്ണട
 • ബാഗ്ദാദ്
 • ഒരു കർഷകന്റെ ആത്മഹത്യാക്കുറിപ്പ്
 • രേണുക
 • മനുഷ്യനാകണം
 • കനൽപൊട്ട്
 • പ്രവാസദുഖം
 • ഒരു നാത്തൂൻ പാട്ട്
 • രക്തസാക്ഷി
 • ഉണരാത്ത പദ്മതീർത്ഥങ്ങൾ
 • പക
 • കാത്തിരുപ്പ്
 • കളഞ്ഞുപോയ സുഹൃത്ത്
 • ഇടം
 • ഒരു ഭടന്റെ ഓർമ്മയ്ക്ക്
 • കൊഴിയുന്ന ഇലകൾ പറഞ്ഞത്‌
 • ഓണം
 • തിരികെ യാത്ര
 • ഓർമ മഴക്കാറ്
 • നെല്ലിക്ക
 • ദുസ്വപ്ന ദേവത
 • കടം, കടമ, കടമ്മനിട്ട
 • നിരാലംബൻ
 • ഒൻപതാം പാടം
 • ഉണർത്തുപാട്ട്
 • കാഴ്ച
 • നീ കരയാതിരിക്കുക
 • സൂര്യകാന്തിനോവ്
 • അഗ്നിശലഭങ്ങൾ
 • ചെറുത്
 • പറയാൻ മറന്നത്
 • ചിത്രത്തിലെ ക്രിസ്തു
 • പൊട്ടിയ മുട്ടകൾ
 • കവിതകാപ്സൂൾ
 • കടം
 • രാജ്ഘട്ടിൽ കയറിയ നായ
 • ശേഷിപ്പ്
 • വെയിൽ പറക്കുന്ന നിഴൽക്കഷണങ്ങൾ
 • ഉത്തരം
 • പാട്ട് വരുന്ന വഴി
 • ചിന്തഭ്രമം

ചലച്ചിത്രഗാനരചന[തിരുത്തുക]

നാടക ഗാനരചന[തിരുത്തുക]

 • അമ്മക്കിളി

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ടി.വി. അവാർഡ്
 • മികച്ച ഗാനരചയിതാവിനുള്ള സൂര്യ ടി വി അവാർഡ്
 • ബ്രഹ്മാനന്ദൻ പുരസ്കാരം
 • ജെ സി പുരസ്കാരം

അവലംബം[തിരുത്തുക]

 1. http://www.indianexpress.com/news/Orunaal-Varum--FAMILY-HIT/649285/
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-08. Retrieved 2011-11-26.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-22. Retrieved 2011-11-26.
 4. http://malayalasangeetham.info/php/createMovieIndex.php?m_writers=Murukan%20Kattakkada&submit=Search+For+Movie+Names&exactmatch=on"https://ml.wikipedia.org/w/index.php?title=മുരുകൻ_കാട്ടാക്കട&oldid=3951996" എന്ന താളിൽനിന്ന് ശേഖരിച്ചത്